മണിയുടെ അനുസ്മരണ ചടങ്ങില്‍ പോലും സിനിമാ പ്രവര്‍ത്തകര്‍ വിവേചനം കാണിച്ചെന്ന് വിനയന്‍
കൊച്ചി: ചാലക്കുടിയില്‍ സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ കലാഭവന്‍ മണി അനുസ്മരണ ചടങ്ങില്‍ സംവിധായകന്‍ വിനയന്‍ എന്തുകൊണ്ട് പങ്കെടുത്തില്ല? ഇതിനുള്ള മറുപടിയുമായി വിനയന്‍ രംഗത്തെത്തി. മണിയുടെ അനുസ്മരണ ചടങ്ങില്‍ പോലും സിനിമാ പ്രവര്‍ത്തകര്‍ തന്നോട് വിവേചനം കാണിച്ചുവെന്നാണ് വിനയന്‍ പറയുന്നത്.
ചാലക്കുടിയില്‍ സൂപ്പര്‍താരങ്ങളും മറ്റ് സിനിമാ പ്രവര്‍ത്തകരും ചേര്‍ന്ന് വലിയ അനുസ്മരണം നടത്തിയിട്ട് വിനയന്‍ സാര്‍ എന്തേ വരാത്തത് എന്നായിരുന്നു ചാലക്കുടിക്കാര്‍ ചോദിച്ചത്. അപ്പോഴാണ് അങ്ങനെയൊരു ചടങ്ങ് നടന്ന കാര്യം താന്‍ അറിയുന്നതെന്ന് വിനയന്‍ പറയുന്നു. തന്നോടാരും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അറിയിച്ചപ്പോള്‍ പോലും ആരും അതു വിശ്വസിച്ചില്ല. ഇതാണ് കാപട്യം നിറഞ്ഞ മലയാള സിനിമയുടെ പിന്നാമ്പുറം എന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിവേചനം കാണിച്ചു
മണിയുടെ അനുസ്മരണ ചടങ്ങില്‍ പോലും സിനിമാ പ്രവര്‍ത്തകര്‍ തന്നോട് വിവേചനം കാണിച്ചുവെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്. ചാലക്കുടിയില്‍ സൂപ്പര്‍താരങ്ങളും മറ്റ് സിനിമാ പ്രവര്‍ത്തകരും ചേര്‍ന്ന് വലിയ അനുസ്മരണം നടത്തി. വിനയനെ മാത്രം ആരും വിളിച്ചില്ല.

കേട്ടപ്പോള്‍ ഞെട്ടി
ചാലക്കുടിയിലെ രണ്ടുപേര്‍ വിളിച്ചപ്പോഴാണ് താന്‍ അങ്ങനെയൊരു ചടങ്ങ് നടന്ന കാര്യം അറിഞ്ഞത്. തന്നോടാരും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അറിയിച്ചപ്പോള്‍ പോലും ആരും അതു വിശ്വസിച്ചില്ലെന്നും വിനയന്‍ പറയുന്നു.

കാപട്യം നിറഞ്ഞ സിനിമാ ലോകം
ഇതാണ് കാപട്യം നിറഞ്ഞ മലയാള സിനിമയുടെ പിന്നാമ്പുറം എന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
|
പറയുന്നതൊക്കെ കള്ളം മാത്രം
ഒരാള്‍ മരിക്കുമ്പോഴാണ് അയാളെക്കുറിച്ച് എല്ലാവരും വാ തോരാതെ സംസാരിക്കുന്നത്. തങ്ങളെക്കാളും മുകളില്‍ അഭിനയവും, പാട്ടും, നൃത്തവും ഒക്കെ വഴങ്ങിയിരുന്ന ഒരു കലാകാരനെ ഒരു കാതം അകലെ മാത്രം നിര്‍ത്തിയിരുന്നവര്‍ ഇന്ന് പറയുന്നു അവനെന്റെ സഹോദരനായിരുന്നുവെന്ന്. അവനെപ്പറ്റി പറയാന്‍ വാക്കുകളില്ലെന്ന്. ഇതാണ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്.

ഗുഡ്ബുക്കില്‍ കയറേണ്ട
അത്തരം പേരുള്ള ഗുഡ്ബുക്കില്‍ പെടാത്ത എന്നെ അവരുടെ കൂടെ ഇരിക്കാന്‍ വിളിക്കാത്തതു തന്നെയാണ് നല്ലത്. മണിയെ അനുസ്മരിക്കാന്‍ എനിക്ക് ഇത്തരം മഹാസമ്മേളനങ്ങളൊന്നും വേണ്ടെന്നും അദ്ദേഹം പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications