Get Updates
Get notified of breaking news, exclusive insights, and must-see stories!

പറഞ്ഞത് മുസ്ലിം സ്ത്രീകളോടാണ് എന്ന് പറഞ്ഞ്... കാന്തപുരം വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍

കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയും തുടര്‍ന്നുള്ള പ്രതികരണങ്ങളും സജീവ ചര്‍ച്ചയാണ്. കാന്തപുരം പറഞ്ഞത് മുസ്ലിം സ്ത്രീകളോടാണ് എന്ന് അദ്ദേഹത്തിന്റെ വാക്കുകളെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രമുഖ നേതാവ് ഇത്തരം പ്രസ്താവന നടത്തുന്നതിലൂടെ സമൂഹം പിന്നോട്ടടിക്കുകയാണ് ചെയ്യുക എന്ന് മറുഭാഗത്തുള്ളവരും പറയുന്നു.

ഖത്തര്‍, യുഎഇ ഉഗ്രന്‍ പ്ലാന്‍ നടപ്പാക്കുന്നു; ഇറാന്റെ കണ്ണുവെട്ടിക്കുന്നത് ഇങ്ങനെ, എല്‍എന്‍ജി ഇന്ത്യയിലേക്ക്
ഖത്തര്‍, യുഎഇ ഉഗ്രന്‍ പ്ലാന്‍ നടപ്പാക്കുന്നു; ഇറാന്റെ കണ്ണുവെട്ടിക്കുന്നത് ഇങ്ങനെ, എല്‍എന്‍ജി ഇന്ത്യയിലേക്ക്

കാന്തപുരത്തിന്റെ പ്രസ്താവനയെ ശക്തിയുക്തം എതിര്‍ത്ത് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. മുസ്ലിം ലീഗ്, ഐഎന്‍എല്‍, ടികെ ഹംസ, കെടി ജലീല്‍ എന്നിവര്‍ കാന്തപുരത്തെ തള്ളാതെയാണ് പ്രതികരിച്ചത്. കാന്തപുരത്തിന്റെ പ്രസ്താവനയെ വിമര്‍ശിക്കുകയാണ് മുഖ്യമന്ത്രി വിഡി സതീശന്‍ ചെയ്തത്. ചര്‍ച്ചകള്‍ പലവിധത്തില്‍ മുന്നേറവെയാണ് വിഷയത്തില്‍ സംവിധായകന്‍ വിനയന്‍ പ്രതികരിച്ചിരിക്കുന്നത്.

vinayan kanthapuram

പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഇന്തോനേഷ്യയിലെയും വനിതാ നേതാക്കളുടെ ചിത്രങ്ങള്‍ പങ്കുവച്ചുള്ള വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''സ്ത്രീകള്‍ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടവരാണന്നും .. അവര്‍ പ്രദര്‍ശന വസ്തു ആകരുതെന്നും ഒക്കെ അങ്ങേയറ്റം പരിഹാസ്യവും നിന്ദ്യവുമായ പ്രസ്താവനകള്‍ നടത്തുന്ന മത നേതാക്കള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ പോലും ഭയക്കുന്ന ചില രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പുംഗവവന്‍മാരും നമ്മുടെ നാട്ടിലുണ്ട്. കഷ്ടമാണ് ഇവരുടെ കാര്യം..

ബിജെപിക്ക് തിരിച്ചടി; നാരങ്ങാനം പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്; സിപിഎം അംഗം പിന്തുണച്ചു
ബിജെപിക്ക് തിരിച്ചടി; നാരങ്ങാനം പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്; സിപിഎം അംഗം പിന്തുണച്ചു

മാറുമറയ്കാന്‍ പോലും താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് അനുവാദമില്ലാതിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. അതു പത്തൊമ്പതാം നൂറ്റാണ്ടിലും അതിനു മുന്‍പും ആയിരുന്നു. നിരവധി നവോത്ഥാന നായകന്‍മാര്‍ പൊരുതി നേടിയ പുരോഗമന പ്രസ്ഥാനത്തെയും ജീവിത രീതിയേയും പിന്നോട്ടടിപ്പിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ആരായാലും എന്തിന്റെ പേരിലായാലും അനുവദിച്ചു കൂടാ...

യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ ഇന്ത്യയോട് ഇറാന്‍ പുതിയ ആവശ്യം ഉന്നയിച്ചു; തീരുമാനം ആയില്ല
യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ ഇന്ത്യയോട് ഇറാന്‍ പുതിയ ആവശ്യം ഉന്നയിച്ചു; തീരുമാനം ആയില്ല

ഞങ്ങള്‍ പറഞ്ഞത് മുസ്ലീം സ്ത്രീകളോടാണന്നു പറഞ്ഞ് ഇപ്പോഴത്തെ വിവാദത്തെ പ്രതിരോധിക്കുന്ന സുഹൃത്തുക്കള്‍ താഴെ കൊടുത്തിരിക്കുന്ന സ്ത്രീ രത്‌നങ്ങളുടെ ചിത്രങ്ങള്‍ ഒന്നു ശ്രദ്ധിക്കു. ഇവരെല്ലാം ഓരോ രാജ്യങ്ങളെ നയിച്ച ഭരണാധികാരികള്‍ ആണ്. അതും മുസ്ലീം ഭുരിപക്ഷ രാജ്യങ്ങളില്‍. പാക്കിസ്ഥാനില്‍ രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന ബെനസിര്‍ ഭൂട്ടായുടെയും ഇന്തോനേഷ്യയിലെ ഭരണാധികാരി ആയിരുന്ന സുകര്‍ണോ പുത്രിയുടെയും ബംഗ്‌ളാ ദേശിനെ നയിച്ച ഖാലിദ സിയയുടെയും ഷേഖ് ഹസീന എന്നിവരുടെയും ചിത്രങ്ങളാണവ. ഇനിയും വിവിധ രാജ്യങ്ങളെ നയിച്ച അര ഡസനോളം മുസ്ലീം വനിതകളെ പരിചയപ്പെടുത്താന്‍ കഴിയും. കൂടുതലൊന്നും പറയുന്നില്ല. നിര്‍ത്തുന്നു''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+