കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംഗീതനാടക അക്കാദമി ഇത്രമേല്‍ വേദനിപ്പിക്കണമായിരുന്നോ, രാമകൃഷ്ണന്‍ ഏറെ ദുഖിതനായിരുന്നു' : വിനയൻ

Google Oneindia Malayalam News

കൊച്ചി: സംഗീത നാടക അക്കാദമി നൃത്തം അവതരിപ്പിക്കുന്നതിന് അവസരം നല്‍കിയില്ലെന്ന വിവാദങ്ങള്‍ക്കിടെ നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഉറക്ക ഗുളികള്‍ കഴിച്ച നിലയിലാണ് ആര്‍എല്‍വി രാമകൃഷ്ണനെ കണ്ടെത്തിയത്. ഇതോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് രാമകൃഷ്ണനെ പ്രവേശിപ്പിച്ചിട്ടുള്ളത്.

സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചുവെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് പിന്നീട് മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ ആത്മഹത്യാശ്രമം നടത്തി എന്ന വാര്‍ത്ത ഞെട്ടലോടെ ആണ് ഇന്നലെ വാര്‍ത്താ മാദ്ധ്യമങ്ങളിലൂടറിഞ്ഞതെന്ന് വിനയന്‍ ഫേസ്ബുക്കില് കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം..

ഞെട്ടലോടെ

ഞെട്ടലോടെ

കലാഭവന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ ആത്മഹത്യാശ്രമം നടത്തി എന്ന വാര്‍ത്ത ഞെട്ടലോടെ ആണ് ഇന്നലെ വാര്‍ത്താ മാദ്ധ്യമങ്ങളിലൂടറിഞ്ഞത്.. കുറച്ചു ദിവസങ്ങളായി സംഗീത നാടക അക്കാദമി നടത്തുന്ന മോഹാനിയാട്ട കലോല്‍സവത്തില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചതില്‍ രാമകൃഷ്ണന്‍ ഏറെ ദുഖിതനായിരുന്നു..

വേദനിപ്പിക്കണമായിരുന്നോ

വേദനിപ്പിക്കണമായിരുന്നോ

മോഹിനിയിട്ടത്തില്‍ പി,എച്ച്.ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ണന്‍.. നൃത്തത്തിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേല്‍ മാനസികമായി വേദനിപ്പിക്കണമായിരുന്നോ? പ്രത്യേകിച്ച് ദളിതരുടെ ഉന്നമനമാണ് ഞങ്ങളുടെ നയം എന്നു നാഴികയ്കു നാല്‍പ്പതുവട്ടം പറയുന്ന അധികാരികള്‍ ,

സത്യാഗ്രഹം

സത്യാഗ്രഹം

ഒരു ദളിത് കലാകാരനായ രാമകൃഷ്ണന്‍ സംഗീതനാടക അക്കാദമിയുടെ മുന്നില്‍ കഴിഞ്ഞ ദിവസം സത്യാഗ്രഹം ഇരുന്നതു പോലും അറിഞ്ഞില്ലന്നാണോ? സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവു എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇല്ലന്നാണറിഞ്ഞത്... കീഴ് വഴക്കമാണങ്കില്‍ അത്തരം വിവേചനപൂര്‍ണ്ണമായ കീഴ് വഴക്കങ്ങള്‍ പലതും മാറ്റിയിട്ടില്ലേ..ഈ നാട്ടില്‍?

സ്ത്രീവേഷം

സ്ത്രീവേഷം

പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരന്‍മാരുടെ കൈയ്യില്‍ നിന്നും അതു വീണ്ടെടുക്കാന്‍ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരന്‍മാരുടെ മുന്നില്‍ കളിച്ച നൃത്തത്തിന്റെ രൂപമാണ് മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി പറയാറുണ്ട്..

എന്താണ് തെറ്റ്

എന്താണ് തെറ്റ്

അങ്ങനെയാണങ്കില്‍ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷന്‍മാര്‍ കളിക്കുന്നതില്‍ എന്താണ് തെറ്റ് എന്നു ചിന്തിച്ചു കൂടെ? ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്... ഇന്നു തന്നെ ബഹുമാന്യയായ കെ.പി,എ.സി ലളിതച്ചേച്ചി ഇടപെട്ട് ഈ തീരുമാനം മാറ്റുമെന്നു പ്രതീക്ഷിക്കട്ടെ..

 കലാഭവൻ മണിയുടെ സഹോദരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ആർഎൽവി രാമകൃഷ്ണന്റെ ആരോഗ്യനില തൃപ്തികരമെന്ന്!! കലാഭവൻ മണിയുടെ സഹോദരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ആർഎൽവി രാമകൃഷ്ണന്റെ ആരോഗ്യനില തൃപ്തികരമെന്ന്!!

 മനോരമ ന്യൂസിനെരെ തുറന്നടിച്ച് നടി അമല പോൾ; വിവാദ വിൽപനയാണോ നിങ്ങളുടെ ലക്ഷ്യം മനോരമ ന്യൂസിനെരെ തുറന്നടിച്ച് നടി അമല പോൾ; വിവാദ വിൽപനയാണോ നിങ്ങളുടെ ലക്ഷ്യം

ഹത്രാസിനെ കുറിച്ച് പിണറായി മിണ്ടാത്തത് എന്താണ്?ലാവ്ലിൻ പരിഗണിക്കുന്നത് കൊണ്ടാണോയെന്ന് ഷിബു ബേബി ജോൺ ഹത്രാസിനെ കുറിച്ച് പിണറായി മിണ്ടാത്തത് എന്താണ്?ലാവ്ലിൻ പരിഗണിക്കുന്നത് കൊണ്ടാണോയെന്ന് ഷിബു ബേബി ജോൺ

English summary
Director Vinayan response Over RLV Ramakrishnan's suicide attempt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X