കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റവാക്കില്‍ എഴുതാനാകില്ല, ആ പീഡനങ്ങളുടെ രക്തസാക്ഷിയായിരുന്നു തിലകന്‍; ഓര്‍മ്മക്കുറിപ്പുമായി വിനയന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമയിലെ മഹാനടന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒമ്പത് വര്‍ഷം തികയുകയാണ്. 1973 കാലഘട്ടത്തിലാണ് തിലകന്‍ മലയാള സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. മലയാളം കൂടാതെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രതിഭാ ശാലിയായ നാടക കലാകാരനായ തിലകന്‍ 1979ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.

കാമുകിയുമായി പിരിഞ്ഞിട്ട് 666 ദിവസം, 666 ചുവന്ന ബലൂണുകൾ ഊതി വീർപ്പിച്ച് യുവാവ്, വീഡിയോ വൈറൽകാമുകിയുമായി പിരിഞ്ഞിട്ട് 666 ദിവസം, 666 ചുവന്ന ബലൂണുകൾ ഊതി വീർപ്പിച്ച് യുവാവ്, വീഡിയോ വൈറൽ

1

സിനിമകളെ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം നിറ സാന്നിദ്ധ്യമായിരുന്നു 2012 സെപ്റ്റംബറില്‍ ഹൃദയാഘാത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു തിലകന്‍ സിനിമ ലോകത്തോട് വിടപറഞ്ഞത്. അന്തരിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 77. ഇന്ന് അദ്ദേഹം വിട വാങ്ങിയിട്ട് 9 വര്‍ഷം പൂര്‍ത്തിയാവുകയാണ്.

2

ഇപ്പോഴിതാ മലയാളത്തിന്റെ അതുല്യനടന്റെ ഓര്‍മ്മ ദിനത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. തിലകനെ സിനിമയില്‍ നിന്ന് വിലക്കിയത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഓര്‍മ്മിച്ചാണ് വിനയന്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മണ്‍മറഞ്ഞു പോയ സഹപ്രവര്‍ത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകന്‍ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കില്‍ എഴുതാന്‍ എനിക്കാവില്ലെന്ന് വിനയന്‍ പറയുന്നു.

3

ഇന്ന് തിലകന്‍ എന്ന മഹാനടന്റെ ഓര്‍മ്മദിനമാണ്. മണ്‍മറഞ്ഞു പോയ സഹപ്രവര്‍ത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകന്‍ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കില്‍ എഴുതാന്‍ എനിക്കാവില്ല. കാരണം, ലോകത്തൊരിടത്തും സ്വന്തം സഹപ്രവര്‍ത്തകരാല്‍ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും അതിനോടൊക്കെത്തന്നെ ഉച്ചത്തില്‍ ശക്തമായി പ്രതികരിക്കുകയും. ഒടുവില്‍ തളര്‍ന്നു പോകുകയും.. എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരന്‍ തിലകന്‍ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ല...

4

എന്തിന്റെ പേരിലാണങ്കിലും, എത്രമേല്‍ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തി മാനസികമായി തളര്‍ത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേര്‍ന്നതല്ല. ആ പീഡനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകന്‍ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണു ഞാന്‍.

5

അതുകൊണ്ടു തന്നെ അതു പലപ്പോഴും പറഞ്ഞു പോകുന്നു... ക്ഷമിക്കണം... ഈ ഓര്‍മ്മകള്‍ ഒരു തിരിച്ചറിവായി മാറാന്‍ ഇനിയുള്ള കാലം നമ്മെ സഹായിക്കട്ടെ... അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികള്‍..

കോണ്‍ഗ്രസിന് '2017'ന് പകരം വീട്ടണം; നഷ്ടപ്പെടാതിരിക്കാന്‍ ബിജെപിയും, ഗോവയില്‍ അങ്കം മുറുകുന്നുകോണ്‍ഗ്രസിന് '2017'ന് പകരം വീട്ടണം; നഷ്ടപ്പെടാതിരിക്കാന്‍ ബിജെപിയും, ഗോവയില്‍ അങ്കം മുറുകുന്നു

Recommended Video

cmsvideo
Vinayan about Siju Wilson | Oneindia Malayalam

English summary
Director Vinayan's heart touching note Goes Viral on the memorial day of actor Thilakan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X