കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാർത്ത വരുന്നതു വരെ ഞാൻ ഇതറിഞ്ഞില്ലെന്ന് വിനയന്‍: വൈരാഗ്യം തീർക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കരുത്

Google Oneindia Malayalam News

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് നല്‍കേണ്ട സബ്സിഡി വകമാറ്റിയത് ഉള്‍പ്പടെ ഹോര്‍ട്ടികോര്‍പ്പില്‍ വന്‍ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കര്‍ഷകര്‍ക്കുള്ള സബ്സിഡി പണം ഇതര സംസ്ഥാന ഏജന്‍റുമാര്‍ കൈക്കലാക്കിയെന്നാണ് കണ്ടെത്തല്‍. സര്‍ക്കാറിന്‍റെ അനുമതിയില്ലാത രണ്ട് ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ആവശ്യമില്ലാതെ പച്ചക്കറികള്‍ വാങ്ങി കുഴിച്ചു മൂടിയതായും സംശയമുണ്ട്.

അതേസമയം വിജിലൻസ് ഉദ്യോഗസ്ഥർ റെയിഡ് നടത്തിന് പോക്കുന്നതിന് മുമ്പ് തന്നെ അവരുടെ റിപ്പോർട്ടായി ഹോർട്ടികോർപ്പിൽ വലിയ ക്രമക്കേടെന്ന വാർത്ത വന്നതിൽ ഒരു ഗൂഡാലോചന ഉണ്ടോ എന്ന് ആർക്കും തോന്നാവുന്ന പോലെ ഒരു സംശയം തനിക്കും ഉണ്ടെന്നാണ് ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനും സംവിധായകനുമായ വിനയന്‍ പ്രതികരിക്കുന്നത്. വിജിലൻസ് അന്വേഷണത്തിൽ എന്തെൻകിലും തെറ്റോ അഴിമതിയോ ആരടെയെൻകിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടൻകിൽ കർശനമായ നടപടി എടുക്കണമെന്ന് കൃഷി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വിനയന്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

പ്രതികരണം

പ്രതികരണം

പ്രിയ സുഹൃത്തുക്കളെ.. ഹോർട്ടികോർപ്പിലെ വിജിലൻസ് റെയ്ഡിൽ വൻ ക്രമക്കേട് എന്ന വാർത്തയേപ്പറ്റി പ്രതികരിക്കാനാണ് ഇപ്പോൾ ഞാനീ കുറിപ്പെഴുതുന്നത്.

ഇന്നലെ ഹോർട്ടി കോർപ്പിന്‍റെ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടന്നു എന്നതു സത്യമാണ്. പക്ഷേ വിജിലൻസ് ഉദ്യോഗസ്ഥർ അവിടുന്നു പോകുന്നതിനു മുൻപു തന്നെ അവരുടെ റിപ്പോർട്ടായി ഹോർട്ടികോർപ്പിൽ വലിയ ക്രമക്കേടെന്ന വാർത്ത വന്നതിൽ ഒരു ഗൂഡാലോചന ഉണ്ടോ എന്ന് ആർക്കും തോന്നാവുന്ന പോലെ ഒരു സംശയം എനിക്കും തോന്നുന്നുണ്ട് അതിനു കാരണവുമുണ്ട്. പിന്നാലെ പറയാം.

മന്ത്രിയോട് ആവശ്യപ്പെട്ടു

മന്ത്രിയോട് ആവശ്യപ്പെട്ടു

വിജിലൻസ് അന്വേഷണത്തിൽ എന്തെൻകിലും തെറ്റോ അഴിമതിയോ ആരുടെയെൻകിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ കർശനമായ നടപടി എടുക്കണമെന്ന് അതിന്‍റെ അതോറിറ്റി ആയ ബഹുമാനപ്പെട്ട ക്രൃഷിവകുപ്പു മന്ത്രിയോടു ഞാൻ ചെയർമാൻ എന്ന നിലയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. അഴിമതിയും തെറ്റുകളും ആവർത്തിക്കുന്ന ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥർ ഹോർട്ടി കോർപ്പിൽ ഉണ്ടന്ന കാര്യം ഞാൻ മറച്ചുവയ്കുന്നില്ല.

ചെയർമാനായതിനു ശേഷം

ചെയർമാനായതിനു ശേഷം

ഞാൻ ചെയർമാനായതിനു ശേഷം തന്നെ ഇക്കാരണങ്ങളാൽ കുറേപ്പേരെ പിരിച്ചു വിടുകയും ചിലരുടെ പേരിൽ സസ്പെൻഷൻ ഉൾപ്പടെയുള്ള നടപടി എടുക്കുകയും ചെയ്തു. അഴിമതിയുടെ കാര്യത്തിൽ എന്തെൻകിലും തെളിവുണ്ടായാൽ യാതൊരു വിട്ടു വീഴ്ചയും എന്‍റെ ഭാഗത്തു നിന്നുണ്ടാവില്ലന്നും, അങ്ങനെ പ്രവർത്തിക്കാൻ സാധിച്ചില്ലൻകിൽ ആ നിമിഷം ഞാൻ ഹോർട്ടികോർപ്പു ചെയർമാൻ സ്ഥാനം രാജിവച്ചു പോകുമെന്നും നിങ്ങൾക്കുറപ്പു തരുന്നു.

ചില പിശക്

ചില പിശക്

അതിനോടൊപ്പം വാർത്തകളിൽ വന്ന ചില പിശക് ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതായിട്ടുണ്ട് എന്നും എനിക്കു തോന്നുന്നു.. കർഷകർക്കു കൊടുക്കേണ്ട സബ്സിഡി എന്നൊരു ഹെഡ്ഡിൽ ഹോർട്ടി കോർപ്പിന് സർക്കാരിൽ നിന്ന് ഫണ്ടൊന്നും കിട്ടാറില്ല. ഓണം, വിഷു പോലുള്ള ഫെസ്ററിവൽ സമയത്തും പ്രളയകാലത്തുമൊക്കെ ജനങ്ങൾക്കു കൂടുതൽ സഹായകരമായി,വിപുലമായി പച്ചക്കറി വിപണനം നടത്താനും, അതുപോലെ മാർക്കറ്റിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിർത്താനുമായി സർക്കാർ പണം തരാറുണ്ട്.

വളരെ നന്നായി

വളരെ നന്നായി

ഈ ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ ഓണക്കാലത്തും പ്രളയകാലത്തും ഒക്കെ ഹോർട്ടി കോർപ്പ് വളരെ നന്നായി പ്രവർത്തിച്ചു എന്ന തിന് ഗവൺമെൻറിൽ നിന്നും മറ്റു ജനവിഭാഗങ്ങളിൽ നിന്നും പ്രശംസ നേടിയിട്ടുള്ളതാണ്. ഹോർട്ടി കോർപ്പ് വിപണനം ചെയ്യുന്ന മുഴുവൻ പച്ചക്കറികളും കേരളത്തിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്നതല്ല. ചില ഇനങ്ങളൊന്നും കേരളത്തിൽ ക്രൃഷി ചെയ്യുന്നേ ഇല്ല എന്നതാണു സത്യം. അതുകൊണ്ടു തന്നെ അന്യ സംസ്ഥാന പച്ചക്കറി വിപണനക്കാരെ ഹോർട്ടി കോർപ്പിന് പുർണ്ണമായും ഒഴിവാക്കാനും പറ്റില്ല.

പച്ചക്കറി വാങ്ങുന്നത്

പച്ചക്കറി വാങ്ങുന്നത്

പക്ഷേ ഇടനിലക്കാരെ ഒഴിവാക്കി അവരിൽ നിന്നും നേരിട്ടാണ് ഇപ്പോൾ പച്ചക്കറി വാങ്ങുന്നത്. അഴിമതി ഒഴിവാക്കാനാണ് ഇങ്ങനെ തീരുമാനമെടുത്തത്. അതിനിടയിൽ കൂടിയും വെട്ടിപ്പു നടത്തുന്ന വീരൻമാർ ഉണ്ടൻകിൽ അവരെ പിടിക്കുക തന്നെ വേണം കാലാകാലങ്ങളായി യാതൊരു ദീർഘവീഷണവും ഇല്ലാതെ അതാതു ഭരണാധികാരികൾ കുത്തിനിറച്ച അധിക തൊഴിലാളികളെ കൊണ്ട് ശ്വാസം മുട്ടുകയാണു സത്യത്തിൽ ഹോർട്ടി കോർപ്പ്.

പരമാവധി ശ്രമിച്ചു

പരമാവധി ശ്രമിച്ചു

നഷ്ടത്തിലോടിയിരുന്ന ഹോർട്ടികോർപ്പിനെ അത്തരം അനാവശ്യകാര്യങ്ങളിലുടൊന്നും പോകാതെ ലാഭത്തിലേക്കു കൊണ്ടുവരാൻ ഈ ഡയറക്ടർ ബോര്‍ഡ് പരമാവധി ശ്രമിച്ചിട്ടുണ്ട്. വർഷത്തിൽ 22 കോടിയോളം രുപ ശമ്പളവും വാടകയും മറ്റു ചെലവുകളുമായി വേണ്ട ഹോർട്ടി കോർപ്പിന് അതുണ്ടാകണമെൻകിൽ ഇപ്പോളുള്ള നൂറു സ്ററാളുകളും 250 ഫ്രാഞ്ചൈസികളും പോര. കുറഞ്ഞത് 500 സ്ററാളുകളെൻകിലും ഉണ്ടായാൽ മാത്രമെ ഹോർട്ടികോർപ്പിന് ഈ അധിക തൊഴിലാളികളെ ഉപയോഗിച്ചു കൊണ്ട് ഇത്രയും വലിയ വരുമാനമുണ്ടാക്കാൻ കഴിയു. അതിന് വലിയൊരു തുക ഇൻവസ്ററ്മെൻറ് ആവശ്യമാണ്.

ഗൂഡാലോചന

ഗൂഡാലോചന

ഇക്കാര്യങ്ങളൊക്കെ കാണിച്ച് നിരവധി കത്തുകൾ ഞാൻ കൊടുത്തിട്ടുള്ളതാണ്. ഇപ്പോ കാലാവധി തീരുന്ന സമയമായെങ്കിലും ഞാനതു പറഞ്ഞെന്നേയുള്ളു. ഇന്നലെ നടന്ന വിജിലൻസ് എൻക്വയറിയിലേക്കു വീണ്ടും വരികയാണെങ്കില്‍ ആ പരാതിയിലും അതിനേക്കുറിച്ചു വന്ന അതിശയോക്തിപരമായ വാർത്തയുടെയും പിന്നിൽ ഒരു ഗൂഡാലോചന ഉണ്ടന്നും അതിനു കാരണം ഹോർട്ടികോർപ്പിലെ യാതൊരു നിലവാരവുമില്ലാത്ത പ്രവർത്തനം കാഴ്ചവയ്കുന്ന ചില ട്രേഡ് യൂണിയന്‍റെ കിട മൽസരമാണന്നും എനിക്കു സംശയം ഉണ്ട്.

സിനിമാരംഗത്തെ്

സിനിമാരംഗത്തെ്

ക്ഷമിക്കണം, മലയാള സിനിമാരംഗത്തെ തൊഴിലാളികൾക്കു വേണ്ടി ആദ്യ ട്രേഡ് യുണിയൻ ഉണ്ടാക്കിയ വ്യക്തി എന്ന നിലയിൽ പറയട്ടെ, മുഖത്തു നോക്കി കാര്യം പറഞ്ഞ് സമരം ചെയ്യുന്ന പോലല്ല. ഒളിഞ്ഞിരുന്നുള്ള സമരം. ഹോർട്ടികോർപ്പിന്‍റെ മാനേജിംഗ് ഡയറക്ടർ താൻ പറയുന്നതു കേൾക്കാതെ ഇങ്ങനെ പോയാൽ അയാക്കു പിന്നെ ഉണ്ടാവുന്ന ഭവിഷ്യത്തിനെപ്പറ്റി ഒരു യൂണിയൻ നേതാവ് എന്നെ നേരിട്ടു കുറേ ദിവസങ്ങൾക്കു മുൻപ് വിളിച്ചു പറഞ്ഞകാര്യം ഇവിടെ ഓർത്തുകൊണ്ടാണ് ഇതെഴുതുന്നത്..

ഇതറിഞ്ഞിട്ടില്ല

ഇതറിഞ്ഞിട്ടില്ല

എല്ലാരോടും മാന്യമായി മാത്രം പെരുമാറാൻ ശ്രമിക്കുന്ന ഞാൻ അന്നാ യൂണിയൻ നേതാവിനോടു പറഞ്ഞത്. നിങ്ങളുടെ കൈയ്യിൽ തെളിവുകൾ ഉണ്ടൻകിൽ പരാതികൊടുക്കണമെന്നും അതു ന്യായമാണൻകിൽ എന്‍റെ സപ്പോർട്ട് ഉണ്ടാകുമെന്നുമാണ്. പക്ഷേ വൈരാഗ്യം തീർക്കാൻ മാത്രമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കരുത്.
പിന്നെ ഏതോ ഉദ്യോഗസ്ഥർ ചൈനയിൽ ടൂർ നടത്തിയെന്ന കാര്യത്തിലും എനിക്കു പറയാനുള്ളത് ഇതാണ്. ഇന്നലെ ഈ വാർത്ത വരുന്നതു വരെ ഞാൻ ഇതറിഞ്ഞിട്ടില്ല.

ഔദ്യോഗികമല്ല

ഔദ്യോഗികമല്ല

എന്‍റെ അറിവോടെയോ അനുവാദത്തോടോ ആരും ഹോർട്ടികോർപ്പിൽ നിന്നും ഔദ്യോഗികമായി ചൈനക്കു പോയിട്ടില്ല. ഒരുദ്യോഗസ്ഥൻ നാലുദിവസത്തേ കാഷ്വൽ ലീവെടുക്കുന്നത് ചെയർമാൻ അറിയണ്ട കാര്യമില്ലല്ലോ? ഇനി അത്തരം യാത്ര ആരെൻകിലും നടത്തിയത് ശരിയായ രീതിയിലല്ലൻകിൽ അതും അന്വഷിക്കണം എന്നാണെന്‍റെ പക്ഷം. ഏതായാലും അഴിമതിക്കെതിരെ ഉള്ള ഏതു നീക്കത്തിനും ഞാൻകൂടെ ഉണ്ടാകും എന്ന് ഒരിക്കൽകുടി വാക്കുതരുന്നു.

 രാജസ്ഥാന്‍ മുതല്‍ രാജ്യസഭ വരെ; കെസി എന്ന ട്രബിള്‍ ഷൂട്ടറെ കളത്തിലിറക്കിയതിന് പിന്നില്‍ ലക്ഷ്യം പലത് രാജസ്ഥാന്‍ മുതല്‍ രാജ്യസഭ വരെ; കെസി എന്ന ട്രബിള്‍ ഷൂട്ടറെ കളത്തിലിറക്കിയതിന് പിന്നില്‍ ലക്ഷ്യം പലത്

 <strong>എംഎല്‍എയുടെ ഭാര്യയും ഇറ്റലിയില്‍ കുടുങ്ങി; 'അവള്‍ക്ക് ഉടന്‍ നാട്ടിലെത്താനാവുമെന്ന് തോന്നുന്നില്ല'</strong> എംഎല്‍എയുടെ ഭാര്യയും ഇറ്റലിയില്‍ കുടുങ്ങി; 'അവള്‍ക്ക് ഉടന്‍ നാട്ടിലെത്താനാവുമെന്ന് തോന്നുന്നില്ല'

English summary
director vinayan say about horticorp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X