Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനയന്‍ ? സിനിമ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുന്ന രഹസ്യം ഇതാണ്...

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപ്പിടിച്ചുക്കൊണ്ടിരിക്കെ സിനിമ പ്രവര്‍ത്തകരും കച്ചമുറുക്കി രംഗത്ത്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും തിളങ്ങാന്‍ കഴിയുമെന്ന് ഇവര്‍ തെളിയിച്ചു കഴിഞ്ഞു. സിനിമക്കാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് നല്ല കാര്യമാണെന്ന് സിനിമാ സംവിധായകനും സിപി ഐ അനുഭാവിയുമായ വിനയന്ർ മാതൃഭൂമി ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇത്തവണത്തെ നിയമ സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ സജീവ സാന്നിധ്യം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തനം എല്ലാവര്‍ക്കുമാവാം. മലയാളത്തിലെ താരങ്ങല്‍ വിദ്യാസമ്പന്നരാണ്. പലലരും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യയുള്ളവരുമാണ്. ഇവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ല കാര്യമാണെന്ന് സംവിധായകന്ർ പറഞ്ഞു.

 താരങ്ങള്‍ക്ക് തിരക്ക് കുറയുന്നത്

താരങ്ങള്‍ക്ക് തിരക്ക് കുറയുന്നത്

ന്യൂജനറേഷന്‍ സിനിമകളുടെ കാലത്ത് താരങ്ങള്‍ക്ക് തിരക്കു കുറയുന്നത് ഒരു പക്ഷേ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കാരണമാണെന്ന് വിനയന്‍ പറയുന്നു.

വിദ്യാസമ്പന്നര്‍

വിദ്യാസമ്പന്നര്‍

രാഷ്ട്രീയ പ്രവര്‍ത്തനം എല്ലാവര്‍ക്കുമാവാം. മലയാളത്തിലെ താരങ്ങല്‍ വിദ്യാസമ്പന്നരാണ്. പലലരും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യയുള്ളവരുമാണ്. ഇവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ല കാര്യമാണ്.

സമൂഹത്തിന് ഗുണം ചെയ്യും

സമൂഹത്തിന് ഗുണം ചെയ്യും

ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന വാശിയോടെ താരങ്ങള്‍ മുന്നോട്ടു വരുന്നത് നല്ല കാര്യമാണ്. അത് സമൂഹത്തിന് ഗുണം ചെയ്യും.

ബുദ്ധിമുട്ട് സഹിക്കണം

ബുദ്ധിമുട്ട് സഹിക്കണം

സിനിമാ ജീവിതത്തേക്കാള്‍ വ്യത്യസ്തമാണ് രാഷ്ട്രീയ ജീവിതം. ഈ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കണമെന്നും വിനയന്‍ പറയുന്നു.

 പ്രയോജനപ്രദം

പ്രയോജനപ്രദം

ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സിനിമാ താരങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഇത് എത്രത്തോളം പ്രയോജനപ്രദമാകുമെന്നത് ഓരോ വ്യക്തിയെയും അടിസ്ഥാനപ്പെടുത്തിയിരിക്കും.

 ആര്‍ക്കും നായികാ നായകന്‍മാരാവാം

ആര്‍ക്കും നായികാ നായകന്‍മാരാവാം

പുതുതലമുറയിലെ സിനിമാ സങ്കല്‍പ്പം വളരെ വ്യത്യസ്തമാണ്. മറ്റും രംഗത്തു നിന്നും നൂറുകണക്കിന് ആളുകള്‍ സിനിമയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ഇത്തരം ചിത്രങ്ങളില്‍ ആര്‍ക്കും നായികാ നായകന്‍മാരാവാം.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

സ്ഥിരമായി അഭിനയ രംഗത്ത് നില്‍ക്കുക എന്ന രീതി തന്നെ മാറിയിരിക്കുന്നു. അടുത്ത കാലത്തായി സിനിമാ രംഗത്തുള്ളവര്‍ ധാരാളം പേര്‍ രാ്ഷ്ട്രീയത്തിലേക്ക് വരുന്നുണ്ട്.

പ്രശസ്തരെ വേണം

പ്രശസ്തരെ വേണം

ജനകീയരായ നേതാക്കള്‍ രാ ഷ്ട്രീയത്തില്‍ ഇല്ലാത്തതാണോ കൂടുതല്‍ പ്രശസ്തരെ വേണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തോന്നുന്നതോ ഇതിന് കാരണമെന്ന് വിനയന്‍ ചോദിക്കുന്നു.

കുറ്റം പറയാനാവില്ല

കുറ്റം പറയാനാവില്ല

സിനിമാക്കാര്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ കുറ്റം പറയാനാവില്ല. അവരിലും കഴിവു കുറഞ്ഞ നിരവധിപേര്‍ രാഷ്ട്രീയത്തില്‍ ശോഭിച്ചിട്ടില്ലേ എന്ന് വിനയന്‍ ചോദിക്കുന്നു.

സജീവമായി രംഗത്ത്

സജീവമായി രംഗത്ത്


നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപി ഐ അനുഭാവിയായ താന്‍ സജീവമായി രംഗത്തുണ്ടാവുമെന്ന് വിനയന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+