കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കയ്യടി നേടേണ്ട കാര്യം സിനിമാക്കാർക്കില്ല, ഈശോ എന്ന പേര് നാദിർഷ മാറ്റുമെന്ന് വിനയൻ

Google Oneindia Malayalam News

കൊച്ചി: നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ചിത്രം മതവികാരം വ്രണപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് ചില ക്രിസ്തീയ സംഘടനകളാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്.

ഗൂഡാലോചന നടത്തി തന്നെ ആക്രമിക്കുന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴി മാറി; വിവാദങ്ങളില്‍ സാബുമോന്‍ഗൂഡാലോചന നടത്തി തന്നെ ആക്രമിക്കുന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴി മാറി; വിവാദങ്ങളില്‍ സാബുമോന്‍

എന്നാല്‍ സിനിമയില്‍ മതവികാരം വ്രണപ്പെടുന്നതരത്തില്‍ ഒന്നുമില്ലെന്നും സിനിമ ഇറങ്ങിയതിന് ശേഷം മതവികാരം വ്രണപ്പെടുകയാണെങ്കില്‍ എന്ത് ശിക്ഷയും സ്വീകരിക്കുമെന്ന് സംവിധായകന്‍ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.

പുതിയ ലുക്കിലും ആരാധകരെ അമ്പരപ്പിച്ച് നടി അനിക... വൈറൽ ചിത്രങ്ങൾ

1

ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വിശദീകരണം നല്‍കിയിരുന്നു. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ
ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം) അതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാത്രം മാറ്റുമെന്ന് നാദിര്‍ഷ അറിയിച്ചിരുന്നു.

2

തല്‍ക്കാലം 'ഈശോ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥന്‍ ' എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കളുള്ള, എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും, വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാനെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.

3

കേശു ഈ വീടിന്റെ നാഥന്‍, ഈശോ എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ്. അതുവരെ ദയവ് ചെയ്ത് ക്ഷമിക്കണമെന്നുമാണ് നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചത്. സോഷ്യല്‍ മീഡിയയിലാണ് ചിത്രത്തിനെതിരെ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ ചിത്രത്തെയും നാദിര്‍ഷയെയും പിന്തുണച്ച് ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു.

4

എന്നാല്‍ ഇതിനിടെ, സംവിധായകന്‍ നാദിര്‍ഷയ്‌ക്കെതിരെ ഭീഷണിയുമായി മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ് നേരത്തെ രംഗത്തെത്തിയിരുന്നു. നാദിര്‍ഷയുടെ പുതിയ ചിത്രം ഇറക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് പിസി ജോര്‍ജ് നല്‍കിയത്. മലയാള സിനിമയില്‍ ക്രൈസ്തവരെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും കുറച്ചുകാലമായി റങ്ങുന്ന സിനിമകളില്‍ ഗുണ്ടകള്‍ മിക്കതും ക്രിസ്ത്യാനികളാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

5

നാദിര്‍ഷ പുതിയ ചിത്രത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുമ്പോള്‍ താന്‍ നേരിട്ട സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ വിനയന്‍. വിവാദങ്ങള്‍ ഒഴിവാക്കുക എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് വിനയന്‍ താന്‍ നേരിട്ട അനുഭവം വിലയിരുത്തുന്നത്. താന്‍ സംവിദാനം ചെയ്ത രാക്ഷസ രാജാവ് എന്ന ചിത്രത്തിന്റെ ആദ്യത്തെ പേര് രാക്ഷസരാമന്‍ എന്നായിരുന്നെന്ന് വിനയന്‍ പറയുന്നു. രാക്ഷസരാമന്‍ എന്നു കേള്‍ക്കുമ്പോള്‍ ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാന്‍ ഞങ്ങള്‍ തയ്യാറായതെന്ന് വിനയന്‍ വ്യക്തമാക്കുന്നു.

6

അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ, നാദിര്‍ഷാ 'ഇശോ' എന്ന പേരു മാറ്റാന്‍ തയ്യാറാണ്... 'ഈശോ' എന്ന പേര് പുതിയ സിനിമയ്ക് ഇട്ടപ്പോള്‍ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നാദിര്‍ഷയ്ക് ആ പേര് മാറ്റാന്‍ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിര്‍ഷയോട് ഫോണ്‍ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു.....

7

ആ ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്നലെ ഷെയര്‍ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോണ്‍ കോളുകളുടെയും ഉള്ളടക്കം നാദിര്‍ഷയുമായി ഞാന്‍ പങ്കുവച്ചു.. 2001-ല്‍ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാന്‍ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മുട്ടി നായകനായി അഭിനയിച്ച 'രാക്ഷസരാജാവ്' എന്ന ചിത്രത്തിന്റെ പേര് 'രാക്ഷസരാമന്‍' എന്നാണ് ആദ്യം ഇട്ടിരുന്നത്..

8

പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോള്‍ ശ്രീരാമനേപ്പോലെ നന്‍മയുള്ളവനായ രാമനാഥന്‍ എന്നു പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമന്‍ എന്ന പേരു ഞാന്‍ ഇട്ടത്.. പക്ഷേ പ്രത്യക്ഷത്തില്‍ രാക്ഷസരാമന്‍ എന്നു കേള്‍ക്കുമ്പോള്‍ ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാന്‍ ഞങ്ങള്‍ തയ്യാറായത്...

9

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്‍റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാര്‍ക്കുണ്ടന്നു ഞാന്‍ കരുതുന്നില്ല... അല്ലാതെ തന്നെ ധാരാളം വിഷയങ്ങള്‍ അധസ്ഥിതന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്‍റേതുമായി വേണമെങ്കില്‍ പറയാന്‍ ഉണ്ടല്ലോ?...ഇതിലൊന്നും സ്പര്‍ശിക്കാതെ തന്നെയും സിനിമാക്കഥകള്‍ ഇന്റര്‍സ്റ്റിംഗ് ആക്കാം..

10

ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കുടേ നാദിര്‍ഷാ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു... പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരന്‍ നാദിര്‍ഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്‌നങ്ങള്‍ എല്ലാം ഇവിടെ തീരട്ടെ- വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

11

പോസ്റ്റിന് പിന്നാലെ കമന്റായും വിനയന്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കി, ആരെ എങ്കിലും പേടിച്ചിട്ടോ നിലപാടുകള്‍ എല്ലാം മാറ്റിവച്ചിട്ടോ ഒന്നുമല്ല ഇങ്ങനെ ഒരഭിപ്രായത്തോടു യോജിച്ചത്.. ഒരു പേരിട്ടതിന്റെ പേരില്‍ ഒരു കലാകാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു കണ്ടതു കൊണ്ടാണ് ആ പേരു മാറ്റുന്നതു കൊണ്ട് സിനിമയ്കു കുഴപ്പമില്ലങ്കില്‍ മാറ്റിക്കുടെ എന്നു ചോദിച്ചത്...നിലപാടുകളുടെ പേരില്‍ ഒരുത്തനേം ഭയക്കാതെ നിവര്‍ന്നു നിന്ന് സുപ്രീം കോടതി വരെ പോയി കേസു പറഞ്ഞ് ലക്ഷക്കണക്കിനു രൂപ ഇവിടുത്തെ വമ്പന്‍മാര്‍ക്കും സംഘടനകള്‍ക്കും ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് ഞാന്‍ ... ഈ വിഷയം അതുപോലല്ല.., എന്നെ ബാധിക്കുന്നതുമല്ല- വിനയന്‍ കമന്റായി കുറിച്ചു.

ടൈറ്റിൽ വിന്നർ പ്രഖ്യാപനം പ്രേക്ഷകരെ ആശ്രയിച്ച്: ഏറ്റവും സന്തോഷിയ്ക്കുക അഡോണി കപ്പടിച്ചാൽ- റംസാൻടൈറ്റിൽ വിന്നർ പ്രഖ്യാപനം പ്രേക്ഷകരെ ആശ്രയിച്ച്: ഏറ്റവും സന്തോഷിയ്ക്കുക അഡോണി കപ്പടിച്ചാൽ- റംസാൻ

മികച്ച മത്സരാർഥി, എന്നാൽ പൊളി ഫിറോസിന്റെ ഗെയിം പാളിയത് അവിടെയാണ്: കിടിലം ഫിറോസ്മികച്ച മത്സരാർഥി, എന്നാൽ പൊളി ഫിറോസിന്റെ ഗെയിം പാളിയത് അവിടെയാണ്: കിടിലം ഫിറോസ്

Recommended Video

cmsvideo
Nadirshah recovers lost bag with gold,says thanks to Murali who found it

English summary
Director Vinayan says Nadirsha will change the name of the movie Eeesho, Post Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X