Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരു പോയാലും ദിലീപിനെ കാണാൻ വിനയൻ പോകില്ല! അതിനു കാരണവുമുണ്ട്! അവളുടെ വേദന....

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ കാണാൻ ഒട്ടേറെ താരങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ജയിലിലെത്തിയിരുന്നു.

കൊച്ചി: ദിലീപിനെ കാണാനായി താൻ ഒരിക്കലും ജയിലിൽ പോകില്ലെന്ന് സംവിധായകൻ വിനയൻ. ആലുവ സബ് ജയിലിൽ കഴിയുന്ന ദിലീപിനെ സന്ദർശിക്കാൻ തത്ക്കാലം ഉദ്ദേശമില്ല. ദിലീപിന്റെ കാര്യത്തിൽ നിയമം
നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ കാണാൻ ഒട്ടേറെ താരങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ജയിലിലെത്തിയിരുന്നു. ഓണത്തിന് മുൻപ് ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങാനാകുമെന്നായിരുന്നു പലരും നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ നടന്റെ ഓണം ജയിലിനുള്ളിലായി. നടൻ ജയറാം, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് കഴിഞ്ഞദിവസം ജയിലിലെത്തി ദിലീപിനെ കണ്ടത്.

നിയമം നിയമത്തിന്റെ വഴിക്ക്...

നിയമം നിയമത്തിന്റെ വഴിക്ക്...

ദിലീപിന്റെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് സംവിധായകൻ വിനയൻ അഭിപ്രായപ്പെട്ടത്. ജയിലിൽ കഴിയുന്ന ദിലീപിനെ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വേദന മുങ്ങിപ്പോകരുത്...

വേദന മുങ്ങിപ്പോകരുത്...

ദിലീപിനെ കാണാനായി താരങ്ങൾ ജയിലിൽ പോയതിന്റെ ബഹളത്തിൽ ആക്രമണത്തിനിരയായ നടിയുടെ വേദന മുങ്ങിപ്പോകരുതെന്നും വിനയൻ പറഞ്ഞു.

സ്വന്തം മകനായാലും...

സ്വന്തം മകനായാലും...

സ്വന്തം മകനായാൽ പോലും ഇത്തരമൊരു സാഹചര്യത്തിൽ കോടതിയുടെ തീരുമാനത്തിന് അനുസരിച്ചേ കാണുകയുള്ളുവെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

താരങ്ങൾ...

താരങ്ങൾ...

ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, ഏലൂർ ജോർജ്, ജയറാം, രഞ്ജിത്ത് എന്നിവർ കഴിഞ്ഞദിവസം ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.

ഓണക്കോടിയും...

ഓണക്കോടിയും...

ജയിലിനുള്ളിൽ ഓണം ആഘോഷിച്ച ദിലീപിന് ഓണക്കോടിയുമായാണ് നടൻ ജയറാം തിരുവോണ ദിനത്തിൽ ആലുവ സബ് ജയിലിലെത്തിയത്. ദിലീപ് ജയിലിനുള്ളിൽ സന്തോഷവാനാണെന്നാണ് ജയറാം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഗണേഷ് കുമാറും...

ഗണേഷ് കുമാറും...

അവിട്ടം ദിനത്തിൽ നടനും എംഎൽഎയുമായ ഗണേഷ് കുമാറും ദിലീപിനെ കാണാൻ ആലുവ സബ് ജയിലിലെത്തിയിരുന്നു.

ബുധനാഴ്ച പുറത്തിറങ്ങും...

ബുധനാഴ്ച പുറത്തിറങ്ങും...

അതേസമയം, ജാമ്യം നിഷേധിച്ചെങ്കിലും അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിന് കോടതി അനുമതി നൽകിയിരുന്നു. സെപ്റ്റംബർ 5 ബുധനാഴ്ചയാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധ ചടങ്ങുകൾ. പോലീസ് കാവലിലാകും ദിലീപ് ചടങ്ങിൽ പങ്കെടുക്കാനെത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+