കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ-തിലകൻ' യുദ്ധം നടക്കുന്ന കാലം', തിലകൻ വെളിപ്പെടുത്തിയത് സ്ഫോടനാത്മകം; കുറിപ്പ്

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയുടെ പെരുന്തച്ചന്‍ തിലകന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 9 വര്‍ഷം തികയുകയാണ്. തിലകന്റെ കസേര ഇന്നും ഒഴിഞ്ഞ് തന്നെ കിടക്കുകയാണ് സിനിമയില്‍. 2012 സെപ്റ്റംബര്‍ 24നാണ് തിലകന്‍ ഈ ലോകത്തോട് വിട പറഞ്ഞത് പോയത്. സിനിമാ ലോകത്തെ സംവിധാനങ്ങളോടും രീതികളോടും എന്നും കലഹിച്ചിരുന്ന ഒരു നടന്‍ ആയിരുന്നു തിലകന്‍.

തിലകന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ടുളള സംവിധായകന്‍ വിസി അഭിലാഷിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. താരസംഘടന അമ്മയുമായി തിലകന്‍ പരസ്യമായി ഏറ്റുമുട്ടിയിരുന്ന കാലത്ത് മാധ്യമപ്രവര്‍ത്തകനായിരുന്ന വിസി അഭിലാഷ് ഒരു അഭിമുഖത്തിനായി തിലകനെ സമീപിച്ച അനുഭവം ആണ് പങ്കുവെച്ചിരിക്കുന്നത്.

സാമന്തയ്ക്ക് ജീവനാംശം കോടികൾ? നാഗചൈതന്യയുമായുളള വിവാഹ മോചനം ഉടനെന്ന് റിപ്പോർട്ടുകൾസാമന്തയ്ക്ക് ജീവനാംശം കോടികൾ? നാഗചൈതന്യയുമായുളള വിവാഹ മോചനം ഉടനെന്ന് റിപ്പോർട്ടുകൾ

1

വിസി അഭിലാഷിന്റെ കുറിപ്പ് വായിക്കാം: '' ഒരു പ്രൊഡക്ഷൻ ഹൗസിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്യുന്ന സമയമായിരുന്നു അത്. അവർ തിലകൻ ചേട്ടൻ്റെ അഭിമുഖം തയ്യാറാക്കാൻ പദ്ധതിയിട്ടു. ചുമതല എന്നിലെത്തി. നമ്പർ സംഘടിപ്പിച്ച് വിളിച്ചു. ''ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം.....'' (മാധുരിയമ്മയുടെ സ്വരമാധുരി.)അതിലങ്ങനെ ലയിച്ച് വീഴുന്നതിനിടെ പാട്ട് മുറിഞ്ഞ് ഒരു കനത്ത മൂളൽ. അങ്ങയറ്റം വിനയത്തോടെ ഞാൻ ചോദിച്ചു. "തിലകൻ സാറാണോ?'' ''നിങ്ങളാരാണ്?'' ''ഞാൻ....അഭിലാഷ് എന്നാണെൻ്റെ പേര്.. '----' പ്രൊഡക്ഷൻ ഹൗസിൽ നിന്നാണ്. തിലകൻ സാറാണോ?''

പൊളി ഫിറോസിന്റെയും സജിനയുടേയും വീട്ടിൽ മണിക്കുട്ടനെന്താണ് കാര്യം? ചിത്രങ്ങൾ വൈറൽ

2

''നിങ്ങൾ ആദ്യം പാലിയ്ക്കേണ്ട ഒരു മര്യാദയുണ്ട്. നിങ്ങൾ ഒരാളെ ഫോൺ ചെയ്യുമ്പോൾ മറുവശത്ത് ഫോൺ അറ്റൻഡ് ചെയ്താൽ ആദ്യം നിങ്ങൾ നിങ്ങളാരാണെന്ന് സ്വയം പരിചയപ്പെടുത്തണം. എന്നിട്ടേ ആ ആളിൻ്റെ പേര് ചോദിയ്ക്കാവൂ!'' അത് ശരിയാണല്ലൊ എന്നെനിക്കും തോന്നി. [പിൽക്കാലത്ത് ആരെ ഫോൺ ചെയ്താലും ഞാനീ മര്യാദ ശീലിക്കാറുണ്ട്.] ഞാൻ പരിഭ്രമ സഹിതം സോറി പറഞ്ഞു. "ഉം. ശരി. ഇനി പറഞ്ഞോളൂ, നിങ്ങൾ തിലകനോടാണ് സംസാരിക്കുന്നത്..!'' ''സാറിൻ്റെ ഒരു അഭിമുഖം വേണമായിരുന്നു.'' പെരുന്തച്ചൻ ഒരു തീയതി പറഞ്ഞു. ഉറപ്പിച്ചു.

3

ആ ദിവസത്തിൻ്റെ തലേന്നാൾ ഞാൻ നെടുമങ്ങാട് സരോജാ തീയറ്ററിൽ 'മായാവി' സിനിമ കാണുന്നു. ജനസമുദ്രം. ഒരു സീനിൽ സലിംകുമാർ തിലകനെ അനുകരിക്കുന്നുണ്ട്. ആളുകൾ ചിരിച്ച് മറിയുന്നു, ഞാനും. അപ്പോഴുണ്ട്, എൻ്റെ ഫോൺ റിങ് ചെയ്യുന്നു. എടുത്തു നോക്കി. ഡിസ്പ്ലേയിൽ കാണുന്നു: 'THILAKAN SIR calling' എനിക്കാ ആൾക്കൂട്ടത്തിനിടയിൽ എൻ്റെ ഫോണുയർത്തിപ്പിടിച്ച് വിളിച്ച് കൂവണമെന്നുണ്ട്. ''എന്നെയീ വിളിയ്ക്കണത് ആരെന്ന് നോക്കെടാ..!'' ഞാൻ പക്ഷേ പെട്ടെന്ന് തീയറ്ററിന് വെളിയിലേക്കിറങ്ങിയോടി. പുറത്ത് ഒരിടത്ത് ചെന്ന് അറ്റൻഡ് ചെയ്തു. അദ്ദേഹം അദ്ദേഹത്തിൻ്റെ മര്യാദ പാലിച്ചു. "ഞാൻ തിലകനാണ്. അഭിലാഷാണോ?''

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

4

"അതേ സർ. അഭിലാഷാണ്.'' "നിങ്ങൾ നാളെ പറഞ്ഞ സമയത്ത് എത്തുമെന്ന് ഉറപ്പിക്കാമല്ലൊ. എനിക്ക് നല്ല തിരക്കുള്ള ദിവസമാണ്.'' ''ഉറപ്പാണ് സർ.'' ഒരു മൂളൽ സഹിതം ഫോൺ കട്ടായി. ഞാൻ എൻ്റെ ക്രൂവിനെ അലർട്ടാക്കി. പിറ്റേന്ന് 11 Am ആണ് ആ സമയം. 10.50 Am ന് ഞാൻ സർവ്വവിധ സന്നാഹങ്ങളോടെ ഫ്ലാറ്റിൻ്റെകോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്നത് ഒരു സെർവ്വൻ്റ്. സ്വീകരണമുറിയിൽ നിന്ന് തിരിയാൻ പറ്റാത്ത വിധം പുരസ്ക്കാര കൂമ്പാരം, നിലത്തും ഭിത്തിയിലും. പ്രശസ്തി ഫലകങ്ങൾ കാരണം ചുവരിൻ്റെ നിറം പോലും അറിയാനാവുന്നില്ല.

'ഇരുന്നു കരഞ്ഞു, ഒരു വലിയ സ്വപ്നമാണ് നിറം കെട്ടുപോയത്', ബിഗ് ബോസ് താരം കിടിലം ഫിറോസിന്റെ കുറിപ്പ്'ഇരുന്നു കരഞ്ഞു, ഒരു വലിയ സ്വപ്നമാണ് നിറം കെട്ടുപോയത്', ബിഗ് ബോസ് താരം കിടിലം ഫിറോസിന്റെ കുറിപ്പ്

5

ദൂരെ ഡൈനിങ് മേശയിൽ നിന്ന് കനത്ത ശബ്ദത്തോടെ ചാക്കോ മാഷിൻ്റെ ശബ്ദം: "ഞാനെത്ര മണിയ്ക്കാണ് വരാൻ പറഞ്ഞത്?'' ''11 മണിയ്ക്ക്.'' ''ഇപ്പോൾ എത്ര മണിയായി?'' "10.50.'' ''11 മണി എന്ന് പറഞ്ഞാൽ 11 മണി. പുറത്ത് കാത്തിരിക്കൂ.11 മണിയ്ക്ക് ഞാൻ എത്താം.'' കൃത്യം 11 മണിയ്ക്ക് അദ്ദേഹം തയ്യാറായി വന്നു. അഭിമുഖം തുടങ്ങി. എന്നിലെ ചാനൽ പ്രവർത്തകനല്ല, സിനിമാമോഹിയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. അതുകൊണ്ടാവണം, രണ്ട് മണിക്കൂർ നേരത്തെ അഭിമുഖം കഴിഞ്ഞ് ക്യാമറ ഓഫ് ചെയ്തെന്ന് ഉറപ്പ് വരുത്തിയ ശേഷം അദ്ദേഹം ആ പകൽ മുഴുവൻ ഞങ്ങളോട് സംസാരിച്ചു. ഇടയ്ക്ക് ചായ വന്നു. കരിങ്ങാലി വെള്ളം വന്നു.

6

അദ്ദേഹമിങ്ങനെ സംസാരിച്ചു കൊണ്ടേയിരിക്കുകയാണ്. [വിഷയ ദാരിദ്യമില്ലാത്ത 'അമ്മ-തിലകൻ' യുദ്ധം നടക്കുന്ന കാലമാണ്!] നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ ഞങ്ങളുടെ സ്ഥാവരജംഗമങ്ങളും കെട്ടിപ്പെറുക്കി യാത്ര ചോദിച്ച് ഇറങ്ങി. 'ആ ദിവസം' നല്ല തിരക്കുണ്ടെന്ന് പറഞ്ഞയാളാണ്, ഒരു പകൽ മുഴുവൻ ഞങ്ങളോട് സംസാരിച്ചത്. ക്യാമറ ഓഫ് ചെയ്യിപ്പിച്ച് അദ്ദേഹം ഞങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങൾ സത്യമാണോ, നുണയാണോ എന്നെനിക്കറിയില്ല. പക്ഷേ ഗംഭീര സ്ഫോടനാത്മകങ്ങളായിരുന്നു..! എനിയ്ക്കെന്തായാലും അന്നത്തെ ദിവസത്തിന് ശേഷം ആ മനുഷ്യനോടുള്ള ബഹുമാനത്തേക്കാൾ ഇഷ്ടമാണ് കൂടിയത്. ഓർമ്മപ്പൂക്കൾ''.

Recommended Video

cmsvideo
തിലകന്‍ മോഹന്‍ലാലിന് അയച്ച കത്ത് മകള്‍ പുറത്തുവിട്ടു | Oneindia Malayalam

English summary
Director VS Abhilash shares experience of interview with late actor Thilakan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X