• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപ് സംവിധായകരോട് ചെയ്തത്...ക്രൂരൻ!! ഇതുവരെ കണ്ടതല്ല ദിലീപ്, സംവിധായകർ പറയുന്നു...

  • By Akshay

തിരുവനന്തപുരം: ദിലീപ് എന്ന ഗോപാലകൃഷ്ണൻ കൊച്ചി രാജാവായി വിലസിയിട്ടുണ്ടെങ്കിൽ അത് വെറുതെ അല്ല. അതിനുപിന്നിൽ കണ്ണീരു കലർന്ന നിരവധി കഥകളുണ്ട്. അത് പക്ഷേ ദിലീപിന്റേതല്ല. ദിലീപ് ചവിട്ടി അരച്ച സിനിമയിൽ തിളങ്ങി നിന്ന് സംവിധായകരടക്കമുള്ളവരുടേതാണ്. എല്ലാവരെയും ഒതുക്കിയായിരുന്നു ദിലീപ് തന്റെ പടയോട്ടം ആരംഭിച്ചത്. ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ ജയിലിലേക്ക് പോകുമ്പോള്‍ സിനിമാ ഖേലയില്‍ ചെയ്തുകൂട്ടിയ വൃത്തികേടുകളുടെ കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്.

നിരവധി ചാനൽ ചർച്ചകളിൽ സംവിധായകർ ദിലീപ് കാരണം തങ്ങൾക്ക് നേരിടേണ്ടി വന്ന മാനസിക സംഘർഷം തുറന്ന് പറഞ്ഞിരുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇവർ തുറന്ന് പറഞ്ഞത്. ദിലീപിന്റെ ക്രൂരതയ്ക്കൊടുവിൽ വീട്ടിലിരിക്കേണ്ടി വന്നത് തുളസീദാസ്, വിനയൻ, രാജസേനൻ, ആലപ്പി അഷറഫ് തുടങ്ങിയ സംവിധായകരാണ്.

ലിബർട്ടി ബഷീറിനെ മാറ്റാൻ ആവശ്യപ്പെട്ടു

ലിബർട്ടി ബഷീറിനെ മാറ്റാൻ ആവശ്യപ്പെട്ടു

മായപ്പൊന്‍മാന്‍,ദോസ്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തുളസീദാസ് കുട്ടനാട് എക്‌സ്പ്രസ് എന്നൊരു സിനിമ ചെയ്യാന്‍ ദിലീപിനെ സമീപിച്ചു.ലിബര്‍ട്ടി ബഷീറിനെയായിരുന്നു നിര്‍മ്മാതാവായി പരിഗണിച്ചിരുന്നത്. എന്നാല്‍ ലിബര്‍ട്ടി ബഷീറിനെ മാറ്റാന്‍ ദിലീപ് ആവശ്യപ്പെട്ടു.

റിയൽ എസ്റ്റേറഅറിന് പണം ആവശ്യപ്പെട്ടു

റിയൽ എസ്റ്റേറഅറിന് പണം ആവശ്യപ്പെട്ടു

തുടർന്ന് പല നിർമ്മാതാക്കളെയും കണ്ടു. തുടർന്ന് മുംബൈ നിർമ്മാതാവിനെ തീരുമാനമാകുകയായിരുന്നു. എന്നാൽ റിയല്‍എസ്റ്റേറ്റ് പ്രശ്‌നവുമായി ബന്ധപ്പെട്ട് പണം ആവശ്യമാണെന്ന് പറഞ്ഞപ്പോള്‍ തുളസീദാസ് നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്നും 40ലക്ഷം രൂപ ദിലീപിന് വാങ്ങി നല്‍കി. പ്രതിഫലത്തില്‍ കുറയ്ക്കാം എന്നായിരുന്നു ധാരണ.

തുളസീദാസിനോട് പക

തുളസീദാസിനോട് പക

സിനിമയില്‍ നായികയായി നിശ്ചയിച്ചയാളെ ദിലീപ് ആദ്യം തന്നെ മാറ്റി, പിന്നീട് ക്യാമറാമാനേയും സംഗീത സംവിധായകനേയും വരെ മാറ്റണമെന്നായി.ദിലീപിന്റെ ഇഷ്ടപ്രകാരം എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയില്ലെന്ന് തുളസീദാസ് നിലപാടെടുത്തതോടെ ദിലീപിന് അദ്ദേഹത്തോട് പകയായി.

സംവിധായകനെ തന്നെ ദിലീപ് മാറ്റി

സംവിധായകനെ തന്നെ ദിലീപ് മാറ്റി

രഹസ്യമായി മുംബൈയില്‍ ചെന്ന് സിനിമയില്‍ നിന്ന് തുളസീദാസിനെ പുറത്താക്കുകയും ആറുമാസം പുറകേ നടത്തിക്കുകയും ചെയ്തു. സിനിമയില്‍ നിന്ന് തന്ന മാറ്റിയ കാര്യം സിനിമ മാസിക വഴിയാണ് താന്‍ അറിയുന്നത് എന്ന് തുളസീദാസ് പറയുന്നു.

ക്രൂരത ഇങ്ങനെ

ക്രൂരത ഇങ്ങനെ

പിന്നീട് പ്രശ്നം തീർക്കാൻ ദിലീപിനെ കണ്ട് സംസാരിക്കാൻ പോയെങ്കിലും കസേരയിൽ കാൽ നീട്ടി വച്ച് കൊണ്ടായിരുന്നു ദിലീപ് സംസാരിച്ചത്.

കുടുംബത്തെ വിളിച്ച് ഭീഷമിപ്പെടുത്തി‌

കുടുംബത്തെ വിളിച്ച് ഭീഷമിപ്പെടുത്തി‌

താരത്തിനെതിരെ വിവിധ സംഘടനകളില്‍ പരാതി കൊടുത്ത തുളസീദാസിനോട് പല താരങ്ങളും സഹകരിക്കാതായി. നിര്‍മ്മാതാക്കള്‍ പിന്‍മാറി.ദിലീപിന്റെ ആളുകള്‍ വീട്ടില്‍വിളിച്ച് കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന അവസ്ഥ പോലും ഉണ്ടായെന്ന് തുളസീദാസ് പറയുന്നു.

ദിലീപിനു പകരം വന്നത് ജയസൂര്യ

ദിലീപിനു പകരം വന്നത് ജയസൂര്യ

ഊമപ്പെണ്ണിന് ഉരിയാടാപയ്യനിൽ വിനയൻ ദിലീപിനെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ അഡ്വാൻസ് വാങ്ങിയ ശേഷം തിരക്കഥാകൃത്തിനെ മാറ്റാൻ ആവശ്യപ്പെടുകയായിരുന്നെന്ന് സംവിധായകൻ വിനയൻ പറയുന്നു.

എല്ലാം രാത്രിയോട് രാത്രി

എല്ലാം രാത്രിയോട് രാത്രി

എന്നോടുള്ള വിരോധംകൊണ്ടു ഒറു അര്‍ദ്ധരാത്രി കൊണ്ട് ഫെഫ്ക രൂപീകരിച്ചയാളാണ് ദിലീപ്,പ്രമുഖ സംവിധായകന്‍ ഉള്‍പ്പെടെയെള്ളവരെ മാക്ടയില്‍ നിന്ന് രാജിവെയ്പ്പിച്ചത് രാത്രിക്ക് രാത്രിയാണെന്ന് വിനയൻ പറയുന്നു.

ദിലീപിന് 'ആനപ്പക'

ദിലീപിന് 'ആനപ്പക'

ദിലീപ് കാരണം സാറ്റലൈറ്റ് എടുക്കാമെന്ന് പറഞ്ഞവർ പിന്മാറിയെന്നും ആനപ്പകയുള്ളയാളാണ് ദിലീപെന്നും വിനയൻ പറയുന്നു.

അഡ്വാൻസ് വാങ്ങി മുങ്ങി

അഡ്വാൻസ് വാങ്ങി മുങ്ങി

ദിലീപിനെ നായകാനാക്കി രണ്ടുസിനിമ സംവിധാനം ചെയ്ത രാജസേനനും ദിലീപിന്റെ വെറുക്കപ്പെട്ടവരിൽ ഉള്ളയാളാണ്. ഐതീഹ്യമാല ആധാരമാക്കി സിനിമ ചെയ്യാന്‍ രാജസേനന്‍ തീരുമാനിച്ചിരുന്നു. കഥകേട്ട ദിലീപ് സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. തിരക്കഥാകൃത്തായി ജെ.പള്ളാശ്ശേരിയെ വെക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇരട്ട തിരക്കഥാകൃത്തുക്കളെ വച്ചാല്‍ മതിയെന്നായി ദിലീപ്. ഇതനുസരിച്ച അവര്‍ക്കും ദിലീപിനും അഡ്വാന്‍സ് കൊടുത്തു.എന്നാല്‍ ഓരോതവണയും സിനിമയെക്കുറിച്ച പറയുമ്പോള്‍ ഇവര്‍ ഒഴിഞ്ഞു മാറുകയായിരുന്നത്രേ.

വൃത്തികെട്ട പ്രവണതയ്ക്ക് തുടക്കം കുറിച്ചു

വൃത്തികെട്ട പ്രവണതയ്ക്ക് തുടക്കം കുറിച്ചു

നിർമ്മാതാവിനെ കണ്ട് രാജസേനനെ മാറ്റാനായിരുന്നു ദിലീപ് ശ്രമിച്ചത്. മലയാള സിനിമയിലെ പല വൃത്തികെട്ട പ്രവണതയ്ക്കും തുടക്കം കുറിച്ച വ്യക്തിയാണ് ദിലീപെന്ന് രാജസേനൻ പറയുന്നു.

ദിലീപ് തുടക്കം കുറിച്ച സമ്പ്രദായം

ദിലീപ് തുടക്കം കുറിച്ച സമ്പ്രദായം

നടീ നടന്‍മാര്‍ മുതല്‍ ലൈറ്റ് ബോയിയെവരെ നായകന്‍ തീരുമാനിക്കുന്ന സമ്പ്രതായത്തിന് മലയാള സിനിമയില്‍ തുടക്കം കുറിച്ചവരിലൊരാളാണ് ദിലീപെന്നും രാജസേനൻ പറയുന്നു.

പതിനഞ്ച് വർഷം മുമ്പുള്ള കഥ

പതിനഞ്ച് വർഷം മുമ്പുള്ള കഥ

പതിനഞ്ച് വർഷം മുമ്പ് ആലുവ സബ്ജയിലിൽ കൊണ്ടുപോകാൻ ദിലീപ് വഴിയൊരുക്കിയ കഥയാണ് ആലപ്പി അഷറഫിന് പറയാനുണ്ടായിരുന്നത്.

വിതരണക്കാരന്റെ കയ്യിൽ നിന്നും ചെക്ക് വാങ്ങി

വിതരണക്കാരന്റെ കയ്യിൽ നിന്നും ചെക്ക് വാങ്ങി

ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയുടെ വിതരണക്കാരനായിരുന്നു ദിനേഷ് പണിക്കര്‍. ഷൂട്ടിങിന് ശേഷം നിര്‍മ്മാതാക്കള്‍ സാമ്പത്തിക പ്രതിസന്ധിയിലായി.ദിലീപിന് പ്രതിഫല ഇനത്തില്‍ ഒന്നരലക്ഷം രൂപ കൂടി അവര്‍ നല്‍കാനുണ്ടായിരുന്നു. അത് നല്‍കാതെ ചിത്രം ഡബ്ബ് ചെയ്യില്ല എന്നായിരുന്നു ദിലീപിന്റെ നിലപാട്. വിതരണക്കാരന്‍ എന്ന നിലയില്‍ പണം താന്‍ നല്‍കേണ്ടതില്ലെന്നും എന്നാലും ഉറപ്പിന്റെ പേരില്‍ ഒന്നരലക്ഷത്തിന്റെ ചെക്ക് തരാമെന്നും ദിനേശ് പണിക്കര്‍ അറിയിച്ചു.

ദിലീപിന്റെ ക്രൂരത ഇങ്ങനെയും

ദിലീപിന്റെ ക്രൂരത ഇങ്ങനെയും

എന്നാൽ ചിത്രം വൻ പരാജയം നേരിട്ടു. ഇതിനിടയിൽ താൻ ചെക്ക് മാറിയെടുക്കാന്‍ പോകുകയാണെന്ന് ദിലീപ് ദിനേശ് പണിക്കരെ അറിയിച്ചു. തനിക്ക് 25ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും മനസാക്ഷിയുണ്ടെങ്കില്‍ ചെക്ക് കൊടുക്കരുത് എന്നും ദിനേശ് ദിലീപിനോട് കെഞ്ചി. എന്നാല്‍ അത് ചെവികൊള്ളാന്‍ ദിലീപ് തയ്യാറായില്ല.

ആ പാവം നിർമ്മാതാവിന് പറ്റിയത്

ആ പാവം നിർമ്മാതാവിന് പറ്റിയത്

ഒന്നരവര്‍ഷം കഴിഞ്ഞ് ദിലീപ് മൂന്ന് അഭിഭാഷകരേയും പൊലീസിനേയും ദിനേശിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് അയച്ചു. പിറ്റേന്ന് രണ്ടാം ശനിയാഴ്ച ആയതിനാല്‍ വെള്ളിയാഴ്ചയുള്ള വരവ് ദിനേശിന് മനസ്സിലായി. ദിലീപ് പറഞ്ഞാല്‍ വിടാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ദിലീപിനോട് ഫോണില്‍ സംസാരിച്ചുവെങ്കിലും അഭിഭാഷകരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം എന്നായിരുന്നു ദിലീപിന്റെ മറുപടി. തുടര്‍ന്ന് ദിനേശ് പണിക്കരെ രാത്രി ഒരുമണിയോടെ പറവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അവിടെയെത്തിയപ്പോഴേക്കും അദ്ദേഹം തളര്‍ന്നു വീണിരുന്നു. മജിസ്‌ട്രേറ്റ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു.

സംഘടന വിലക്കി... പക്ഷേ...

സംഘടന വിലക്കി... പക്ഷേ...

തുടർന്ന് നിർമ്മാതാക്കളുടെ സംഘടന ദിലീപിനെ വിലക്കിയിരുന്നു. എന്നാൽ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ഇടപെട്ട് വിലക്ക് നീക്കുകയായിരുന്നെന്ന് ആലപ്പി അഷറഫ് പറയുന്നു.

English summary
Director's reaction about Dileep issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more