കുട്ടിച്ചന്‍; കോട്ടയം നസീര്‍ സിനിമ മോഷ്ടിച്ചെന്ന ആരോപണവുമായി പ്രമുഖ സംവിധായകര്‍ രംഗത്ത്
തിരുവനന്തപുരം: കോട്ടയം നസീറിനെതിരെ സിനിമ മോഷ്ടിച്ചുവെന്ന ആരോപണവുമായി പ്രമുഖ സംവിധായകര്‍ രംഗത്ത്. നസീര്‍ സംവിധാനം ചെയ്ത് ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിച്ചന്‍ എന്ന ഹ്രസ്യ ചിത്രം കോപ്പിയടിയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് സംവിധായകരായ സനല്‍കുമാര്‍ ശശിധരനും ഡോ ബിജുവുമാണ്.
സുദേവന്‍ പെരിങ്ങോട് സംവിധാനം ചെയ്ത അകത്തോ പുറത്തോ എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം മോഷ്ടിച്ചാണ് കോട്ടയം നസീര്‍ കുട്ടിച്ചന്‍ എന്ന ഹ്രസ്യചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ആരോപണം. ഒറിജിനൽ പടം ആരു കണ്ടിട്ടുണ്ടാകില്ല എന്ന് വിചാരിച്ച് ആയിരിക്കും ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീർ ഇറങ്ങിത്തിരിച്ചതെന്ന് സനൽകുമാർ ശശിധരൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സുദേവന്‍ പെരിങ്ങോടന്‍ സിനിമ
സുദേവന്‍ പെരിങ്ങോടന്‍റെ അകത്തോ പുറത്തോ എന്ന സിനിമയിലെ വൃദ്ധൻ എന്ന ഖണ്ഡം വള്ളിപുള്ളി വിടാതെ മോഷ്ടിച്ച് സ്വന്തം പേരിലാക്കി ദൈവത്തിനും മമ്മൂട്ടിക്കും മോഹൻലാലിനും നന്ദിപറഞ്ഞ് മുട്ടിനു മുട്ടിനു പരസ്യവും വെച്ച് യു ട്യൂബിലിട്ടിട്ടുണ്ട് കോട്ടയം നസീർ എന്നൊരു വിദ്വാൻ.

നാണംകെട്ട പരിപാടി
സംസ്ഥാന അവാർഡൊക്കെ വാങ്ങിച്ചിട്ടുളള ആളാണെങ്കിലും ദൈവത്തിനും മമ്മൂട്ടിക്കും ലാലേട്ടനുമൊന്നും നന്ദിപറയാത്തവനായതുകൊണ്ട് നാട്ടുകാരൊന്നും ഒറിജിനൽ പടം കാണാനിടയില്ല എന്ന ധൈര്യത്തിലായിരിക്കണം ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീർ ഇറങ്ങിത്തിരിച്ചിട്ടുള്ളത്.

നാട്ടുകാർ തിരിച്ചറിയും
പക്ഷെ മിസ്റ്റർ നിങ്ങൾക്ക് തെറ്റി സുദേവന്റെ സിനിമ ഞങ്ങളിൽ കുറേപ്പേർ കണ്ടിട്ടുണ്ട്..നിങ്ങൾ ചെയ്തിരിക്കുന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാർ തിരിച്ചറിയും. സുദേവൻ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായമെന്ന് സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഡോ. ബിജുവും
കോട്ടയം നസീറിനെതിരെ ഡോ. ബിജുവും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്‍റെ വിമര്‍ശനം ഇങ്ങനെ..
കഴിഞ്ഞ കുറേ കാലമായി മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇൻഡിപെൻഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂർണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകൾ ഉണ്ടാക്കുക എന്ന രീതി.

പുതിയൊരു അതിക്രമം
ലോക ക്ളാസ്സിക്കുകൾ വരെ സബ്ജക്ട് കോപ്പിയടിച്ചുണ്ടാക്കിയ സിനിമകളും ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചില ചെറു സമാന്തര സിനിമകളുടെ പ്രമേയം കടമെടുത്തു മേലോഡ്രാമ കുത്തി നിറച്ചു കയ്യടി നേടുന്ന മുഖ്യധാരാ സിനിമാക്കാരും ഇവിടെ ഉണ്ടാകുന്നു. ഇതാ ഇപ്പോൾ അതിൽ പുതിയൊരു അതിക്രമം .

കുട്ടിച്ചൻ
കുട്ടിച്ചൻ എന്ന ഒരു ഷോർട്ട് ഫിലിം .കോട്ടയം നസീർ ആണ് സംവിധാനം. പ്രചാരണത്തിന് സൂപ്പർ താരങ്ങളും ഒപ്പമുണ്ട്. സുദേവന്റെ ഏറെ ശ്രദ്ധേയമായ "അകത്തോ പുറത്തോ" എന്ന ചിത്രത്തിലെ "വൃദ്ധൻ" എന്ന സെഗ്മെന്റ് അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുന്നു.

പ്രമേയം മാത്രമല്ല
പ്രമേയം മാത്രമല്ല ക്യാമറ ആംഗിൾ , ട്രീറ്റ്മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി..സ്വന്തമായി സർഗ്ഗാത്മകത ഇല്ലെങ്കിൽ മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെ ചങ്ങാതിമാരെ. ഇമ്മാതിരി മോഷണത്തിന് ഇറങ്ങണോ. സുദേവൻ തീർച്ചയായും നിയമപരമായി നീങ്ങണം.

മോഷണത്തെക്കാൾ മോശമായി
ഇത് നഗ്നമായ കോപ്പിയടി ആണ്. സുദേവൻ എത്ര മനോഹരമായി പൊളിറ്റിക്കൽ ആയി ചിത്രീകരിച്ച ഒരു സെഗ്‌മെന്റ്റ് ആണ് "വൃദ്ധൻ". അത് എടുത്തു കട്ട പൈങ്കിളി ആയി ഒരു ഷോർട്ട് ഫിലിം എടുത്തു എന്നതാണ് മോഷണത്തെക്കാൾ മോശമായി കോട്ടയം നസീർ ചെയ്‌ത അതിക്രമം.

കാര്യം തിരിയും
കുട്ടിച്ചന്റെ ലിങ്ക് യൂട്യൂബിൽ ഉണ്ടാകും. (അത് ഇവിടെ ഇട്ട് മോഷണ വൈകൃതത്തെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശമില്ല ) അകത്തോ പുറത്തോ കണ്ടവർക്ക് ആദ്യ ഷോട്ടിൽ തന്നെ കാര്യം തിരിയുമെന്നും ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

കഥ സംവിധാനം - കോട്ടയം നസീര്‍
കോട്ടയം നസീര്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ച കുട്ടിച്ചന്‍ എന്ന ഹ്രസ്യ ചിത്രം ഫെബ്രുവരി 14 നായിരുന്നു യൂട്യൂബില്‍ റിലീസ് ചെയ്തത്. മനേഷ് കുരുവിള, കണ്ണന വി.ജി എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആയിരുന്നു. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്‍റെ സോഷ്യല്‍ മീഡിയാ പ്രചരണത്തില്‍ പ്രമുഖ ചലചിത്രതാരങ്ങളും ഭാഗമായിരുന്നു.
ഡോ. ബിജു
ഫേസ്ബുക്ക് പോസ്റ്റ്
സനല്‍കുമാര്‍ ശശിധരന്‍
ഫേസ്ബുക്ക് പോസ്റ്റ്
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications