കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു ഡി എഫിൽ അഭിപ്രായ ഭിന്നത രൂക്ഷം; പലരും അത് പ്രകടിപ്പിച്ച് തുടങ്ങിയെന്ന് എംവി ഗോവിന്ദൻ

Google Oneindia Malayalam News

തിരുവനന്തപുരം: പൊതുവിഷയങ്ങളിലും മുന്നണി സംവിധാനത്തിന്റെ ഭാഗമായും യു ഡി എഫിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിരവധി വിഷയങ്ങളിൽ കോൺഗ്രസിന്റെയും കെ സുധാകരൻ്റെയും നിലപാടുകളോടുള്ള എതിർപ്പ് യു ഡി എഫിൽ ഒരുവിഭാഗം പ്രത്യക്ഷമായി പ്രകടിപ്പിച്ചു തുടങ്ങിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

cpm-1671715319.jpg -Properties Reuse Image

ഗവർണറെ ഉപയോഗപ്പെടുത്തി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിച്ചപ്പോൾ കോൺഗ്രസ് പൂർണ പിന്തുണയാണ് നൽകിയത്. ഇതിനെതിരെ യുഡിഎഫിൽ ഭിന്നാഭിപ്രായമുണ്ടായി. ആർഎസ്എസിനെ സംരക്ഷിച്ചുവെന്ന കെ സുധാകരന്റെ വെളിപ്പെടുത്തലിലും കടുത്ത അതൃപ്തിയാണ് യു ഡി എഫിലെ ചില കക്ഷികൾക്കുണ്ടായത്. വിഴിഞ്ഞം സമരത്തെ വർഗീയച്ചുവയോടെ സമീപിക്കാൻ ശ്രമിച്ചപ്പോൾ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ് പ്രതിഷേധസ്വരവുമായി രംഗത്തെത്തിയത്.

ഈ വിഷയങ്ങളിലെല്ലാം യുഡിഎഫിൽ പുകയുന്ന ഭിന്നതകളും പ്രതികരണങ്ങളും ഞങ്ങൾ കാണുന്നുണ്ട്. മുന്നണിപ്രവേശനത്തിന്റെ ഭാഗമാണിതെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഏതെങ്കിലും പാർടി എടുക്കുന്ന നിലപാടിനെ മുന്നണി പ്രവേശനത്തിന്റെ ഭാഗമായി കാണേണ്ടതില്ല. ഞങ്ങൾക്ക് വ്യക്തമായ മുന്നണി സംവിധാനവും രാഷ്ട്രീയവുമുണ്ട്‌.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ അവർ ആസൂത്രണംചെയ്ത ഹിന്ദുത്വരാഷ്ട്ര പ്രഖ്യാപനത്തിലേക്കുള്ള നീക്കമാണ് നടത്തുക. ആർഎസ്എസിൻ്റെ ഫാസിസത്തെ ചെറുക്കാൻ കോൺഗ്രസിനാകുമെന്ന വിശ്വാസം അവർക്കുതന്നെയില്ല. ഓരോ സംസ്ഥാനത്തും ബിജെപിയിതര ശക്തികളുടെ ഐക്യമുണ്ടായാൽമാത്രമേ ബിജെപിയെ തറപറ്റിക്കാൻ കഴിയുകയുള്ളൂ.

ജനങ്ങൾ ഇടതുപക്ഷത്തെ വലിയ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് കാണുന്നതെന്ന് ഗൃഹസന്ദർശനവേളയിൽ വ്യക്തമാകുന്നുണ്ട്. തെറ്റുതിരുത്തി ഫലപ്രദമായ ഇടപെടലിലൂടെ മുന്നോട്ടുപോകാനുള്ള ഊർജമാണ് ജനങ്ങൾ നൽകുന്നത്, എംവി ഗോവിന്ദൻ പറഞ്ഞു.

English summary
Disagreement in UDF; MV Govindan said that many people have started expressing it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X