ദുബായില്‍ സ്മിതയുടെ തിരോധാനം; ദേവയാനി പിടിയില്‍
കൊച്ചി: ദുബായില്‍ വെച്ച് മലയാളി യുവതി സ്മിതയെ കാണാതായ സംഭവത്തില്‍ പോലീസ് തിരയുകയായിരുന്ന ദേവയാനിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പോലീസ് തിരയുന്നുണ്ടെന്ന് മനസിലാക്കി വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടന്ന ദേവയാനി കഴിഞ്ഞദിവസം കണ്ണൂരിലെത്തിയതോടെ പിടികൂടുകയായിരുന്നു.
സ്മിതയുടെ ഭര്‍ത്താവ് സാബു ആന്റണിയുമായി അടുത്ത ബന്ധമുണ്ടായിരുന്നവരാണ് ദേവയാനി. ദേവയാനിക്ക് സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം നല്‍കാന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. സ്മിതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയിരിക്കാമെന്നുതന്നെയാണ് പോലീസ് കരുതുന്നത്.

2005 സപ്തംബര്‍ മൂന്നിനാണ് ഭര്‍ത്താവിനൊപ്പം ദുബായിലുണ്ടായിരുന്ന സ്മിതയെ കാണാതാകുന്നത്. വൈറ്റില സ്വദേശിയായ ഡോക്ടര്‍ക്കൊപ്പം പോകുന്നുവെന്ന് കത്തെഴുതിവെച്ചാണ് സ്മിത പോയതെന്ന് ഭര്‍ത്താവ് ബന്ധുക്കളെ വിശ്വസിപ്പിച്ചു. എന്നാല്‍ കത്തിലെ കൈയ്യക്ഷരം സ്മിതയുടേതല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതാണ് കേസില്‍ വഴിത്തിരിവായത്.
ഗള്‍ഫില്‍വെച്ച് സ്മിതയെ സാബു അക്രമിക്കാറുണ്ടെന്ന് ദേവയാനി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു തവണ സ്മിതയ്ക്ക് മുറിവേറ്റെന്നും താന്‍ ഓടി രക്ഷപ്പെട്ടെന്നും അവര്‍ പറഞ്ഞു. പിന്നീട് സാബുവുമായി കൂടുതല്‍ അടുപ്പമുണ്ടായില്ലെന്നും ദേവയാനി പറയുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അതേസമയം, സ്മിതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നുണ്ടെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്.












Click it and Unblock the Notifications