മേയർ കസേര കിട്ടാത്തതിലുള്ള നിരാശ, ശ്രീലേഖ മാഡം രാഹുൽ ഗാന്ധിക്ക് മാർക്കിടാൻ ആയിട്ടില്ലെന്ന് റോജി

രാഹുൽ ഗാന്ധിക്ക് എതിരെയുളള അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖയ്ക്ക് എതിരെ കോൺഗ്രസ്. ഡിജിപി സ്ഥാനത്ത് ഇരുന്ന ശ്രീലേഖയ്ക്ക് എന്തുപറ്റിയെന്നും അവർക്ക് എന്തോ ഗുരുതര പ്രശ്നം ഉണ്ടെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

മേയറാകാൻ പറ്റാത്തത്തിന്റെ നിരാശയും കൗൺസിലർ സ്ഥാനം രാജി വിവാദത്തിലെ നാണക്കേടും മറച്ച് വെക്കാനാണ് ആർ ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും മന്ത്രി റോജി എം ജോൺ ആവശ്യപ്പെട്ടു.

റോജി എം ജോണിന്റെ പ്രതികരണം: ''മേയർ കസേര കിട്ടാത്തതിലുള്ള നിരാശയും, കൗൺസിലർ സ്ഥാനം രാജിയുമായി ബന്ധപ്പെട്ട് ഉണ്ടായ നാണക്കേടും മറച്ചുവെക്കാൻ ആർ ശ്രീലേഖ രാഹുൽ ഗാന്ധിയുടെ നേരെ തിരിയേണ്ടതില്ല. സംഘപരിവാർ നേതൃത്വത്തെ സുഖിപ്പിക്കാനും അല്പം മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും വേണ്ടി സംസ്കാരശൂന്യമായ വിദ്വേഷം വമിപ്പിക്കുന്നത് സ്വയം അപഹാസ്യയാകാനെ ഉപകരിക്കൂ.

Rahul Gandhi

രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെരുവിൽ നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളെ മയക്കുമരുന്ന് ലഹരിയിലെ താണ്ഡവമെന്നാണ് മുൻ ഡിജിപി വിശേഷിപ്പിക്കുന്നത്. ശിവഭഗവാന്റെ താണ്ഡവത്തെ മയക്കുമരുന്നിന്റെ വെപ്രാളവുമായി കൂട്ടിയിണക്കി സംസാരിക്കാൻ നരേന്ദ്ര മോദിയുടെ സ്വയം പ്രഖ്യാപിത അന്ധഭക്തക്ക് കഴിയുന്നത് എങ്ങിനെയാണ്?.

ഹൈന്ദവ വിശ്വാസങ്ങളെയും ഭക്തിയെയും രാഷ്ട്രീയ ലാഭത്തിനായി വളച്ചൊടിക്കുകയും, പവിത്രമായ ആത്മീയ സങ്കല്പങ്ങളെ മയക്കുമരുന്ന് ലഹരിയുമായി സമീകരിച്ച് ഹിന്ദുവിശ്വാസത്തെയും ഭക്തജനങ്ങളെയും നിന്ദിക്കുകയുമാണ്. റിട്ടയർമെന്റ് കാലം ആഘോഷമാക്കാൻ മേയർ കുപ്പായത്തിന്റെ പളപളപ്പ് മോഹിച്ച് മാത്രം പൊതുപ്രവർത്തനത്തിന് ഇറങ്ങിയ, ഒടുവിൽ ഇച്ഛാഭംഗം മൂത്ത് "DGP ആയിരുന്ന ആളെ കോൺസ്റ്റബിളിന്റെ പണി എടുക്കാൻ നിർബന്ധിക്കുന്നു" എന്ന് പറഞ്ഞ് കൗൺസിലർ പദവിയിൽ നിന്ന് രാജിക്കൊരുമ്പെട്ട ശ്രീലേഖ മാഡം രാഹുൽ ഗാന്ധിക്ക് മാർക്കിടാൻ ആയിട്ടില്ല.

രാജ്യത്തിന്റെ ഭരണഘടനയും ഉയർത്തിപ്പിടിച്ച് ഇങ്ങ് തെക്ക് കന്യാകുമാരി മുതൽ അങ്ങ് വടക്ക് കശ്മീർ വരെ രാഹുൽ ഗാന്ധി നടന്നുതീർത്ത ദൂരത്തേക്കുറിച്ച് ആലോചിച്ചാൽ തന്നെ ശ്രീലേഖ മാഡത്തിന് വിശ്രമിക്കേണ്ടി വരും . ഇപ്പോൾ മാഡത്തിന് ചെയ്യാൻ കഴിയുന്ന സഭ്യമായ കാര്യം അപക്വമായ പ്രസ്ഥാവന പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പുപറയുക എന്നുള്ളതാണ്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma