ദുരന്തബാധിതരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ: വന്‍ പ്രതിഷേധവുമായി സിപിഎം, മേപ്പാടിയില്‍ റോഡ് ഉപരോധം
മേപ്പാടി: ചൂരല്‍മല-മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റില്‍ ഭക്ഷ്യവിഷബാധ. മൂന്ന് കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥത നേരിട്ട കുട്ടികളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തബാധിതർക്ക് നല്‍കിയ ഭക്ഷ്യ കിറ്റിലെ സോയാബീനായിരുന്നു വീട്ടില്‍ പാചകം ചെയ്തിരുന്നത്. ഇത് കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പരാതി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ മന്ത്രി പി പ്രസാദ് സന്ദർശിച്ചു. ഭക്ഷ്യവിഷബാധയിൽ രാഷ്ട്രീയം കലർത്തുന്നുവെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ മന്ത്രിയോട് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. അതോടൊപ്പം തന്നെ ഭക്ഷണസാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുവാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിഷയത്തില്‍ യു ഡി എഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി സി പി എം, ബി ജെ പി പ്രവർത്തകർ രംഗത്ത് വന്നു. മേപ്പാടിയിൽ സി പി എം പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതില്‍ മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് സി പി എം ആരോപിക്കുന്നത്. വാഹന ഗതാഗതം തടസ്സപ്പെട്ടതോടെ പ്രവർത്തകരെ മാറ്റാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി.ഉന്തും തള്ളുമായതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം, ചൂരൽമല ദുരന്ത ബാധിതർക്ക് വിതരണം ചെയ്യാനായി നവംബർ 01 ന് സർക്കാർ പഞ്ചായത്തിന് കൈമാറിയ അരി പൂഴ്ത്തിവെച്ചാണ് പഴകിയ അരി ഉൾപ്പെടെയുള്ള ഭക്ഷണ പദാർഥങ്ങൾ ദുരിത ബാധിതർക്ക് യു ഡി എഫ് ഭരിക്കുന്ന മേപ്പാടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി വിതരണം ചെയ്തതെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. സർക്കാർ നൽകിയ നല്ല അരി ഉണ്ടായിട്ടും അത് വിതരണം ചെയ്യാതെ പൂഴ്ത്തി വെച്ച് , പഴകിയ അരിയും റവയും ഗോതമ്പും ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത് ദുരിത ബാധിതരോട് എന്തിനായിരുന്നു ഈ കൊടും ക്രൂരതയെന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് അഭിപ്രായപ്പെട്ടു,
ഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും
അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications