കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തനിവാരണ കമ്മിറ്റി പിരിച്ചുവിടണം: ടി സിദ്ദിഖ്‌

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനം നേരിട്ട ആപല്‍ക്കരമായ പ്രകൃതി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ചെയര്‍മാനായ ദുരന്ത നിവാരണ അഥോറിറ്റി പിരിച്ചുവിടണമെന്ന് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം വല്‍കാന്‍ തീരദേശ മേഖലയില്‍ കടല്‍ഭിത്തി നിര്‍മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാബറി മസ്ജിദ് ദിനം: സുരക്ഷാവലയത്തില്‍ ശബരിമല, തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിബാബറി മസ്ജിദ് ദിനം: സുരക്ഷാവലയത്തില്‍ ശബരിമല, തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

കടലില്‍ നടന്ന ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനമാണ് ഇപ്പോഴത്തേതെന്ന
മുഖ്യമന്ത്രിയുടെ പ്രസ്താവന പരാജയം മറച്ചുവെക്കലാണ്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയിലൂടെ സി പി എം-ബി ജെ പി അവിശുദ്ധബന്ധം പുറത്തായിരിക്കുകയാണ്‌. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മഹാദുരന്തമായി മാറിയിരിക്കുകയാണ്. ബേപ്പൂരില്‍ ഒക്‌ടോബര്‍ മാസത്തില്‍ കപ്പലിടിച്ച് ബോട്ട് തകര്‍ന്ന സംഭവത്തില്‍ കാണാതായ മൂന്നു പേരെ ഇനിയും തിരിച്ചുകിട്ടിയിട്ടില്ല. മൂന്നുപേരുടെ കുടുംബത്തെ കാണാനോ മരിച്ചവരുടെ വീട് സന്ദര്‍ശിക്കാനോ മുഖ്യമന്ത്രിയും ഫിഷറീസ് വകുപ്പ് മന്ത്രിയും തയ്യാറായിട്ടില്ല. മത്സ്യതൊഴിലാളികളുടെ ജീവനെടുത്ത കപ്പല്‍ ജീവനക്കാരെയും ഉടമയെയും സഹായിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ കൈകൊണ്ടെതെന്നും ടി സിദ്ദിഖ് പറഞ്ഞു.

sidique

2012ല്‍ ഇറ്റാലിയന്‍ കപ്പില്‍ നിന്നും മത്സ്യതൊഴിലാളികളെ വെടുവെച്ച് കൊന്ന സംഭവത്തില്‍ കുറ്റക്കാരായ നാവികരെ കൊലക്കുറ്റം ചുമത്തി ജയിലിലടച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നടപടി ഈ അവസരണത്തില്‍ ഓര്‍ക്കേണ്ടതാണന്നും അദ്ദേഹം ചൂണ്ടികാട്ടി. എന്നാല്‍ ഇടതു സര്‍ക്കാര്‍ മത്സ്യതൊഴിലാളികളുടെ ജീവനു വിലയില്ലാത്ത നടപടിയാണ് സ്വീകരിച്ചു വരുന്നതെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തത്തിലെ സര്‍ക്കാര്‍ വീഴ്ചക്കെതിരെ ഈ മാസം ഏഴിന് മത്സ്യതൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡി സി സി ഭാരവാഹികളായ ചോലക്കല്‍ രാജേന്ദ്രന്‍, നിജേഷ് അരവിന്ദ് എന്നിവരും സംബന്ധിച്ചു.

English summary
Disaster management authority commity should dismiss-T Sidique,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X