Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖമറുന്നീസ ബിജെപിയിലേക്കോ? മാപ്പപേക്ഷ നല്‍കിയിട്ടും ബിജെപിയെ ന്യായീകരിച്ചു, സ്ഥാനവും തെറിച്ചു!

മലപ്പുറം: വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറൂന്നീസ അന്‍വറിനെതിരെ ലീഗ് നടപടി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും ഖമറൂന്നീസയെ നീക്കി. ബിജെപിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് ബിജെപിയെ പുകഴ്ത്തി സംസാരിച്ചതിനാണ് നടപടി.

ബിജെപിയെ പുകഴ്ത്തിയത് തെറ്റാണെന്നും നാക്ക് പിഴ സംഭവിച്ചതാണെന്നും ചൂണ്ടികാട്ടി ഖമറൂന്നീസ ലീഗ് നെതൃത്വത്തിന് മാപ്പ് എഴുതി നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷവും സമൂഹ മാധ്യമങ്ങളില്‍ ബിജെപിയെ പുകഴ്ത്തി സംസാരിച്ചു എന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 നേതൃയോഗം

നേതൃയോഗം

വിഷയം വിവാദമായതോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ മുസ്ലീം ലീഗ് അടിയന്തിര നേതൃയോഗം ചേര്‍ന്നിരുന്നു.വിഷയം അന്വേഷിച്ച് നടപടിയെടുക്കാന്‍ കെപിഎ മജീദിനെ ചുമതലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഖമറൂന്നീസ് മാപ്പ് എഴുതി നല്‍കിയത്.

 മാപ്പ്

മാപ്പ്

ബിജെപിയെ പുകഴ്ത്താന്‍ ഉദ്ദേശിച്ചില്ലെന്നും തെറ്റു സംഭവിച്ചൂവെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഖമറുന്നീസ അന്‍വര്‍ എഴുതി നല്‍കി. ഇതോടെ അച്ചടക്ക നടപടി വേണ്ടെന്ന വെക്കുകയായിരുന്നു.

 ബിജെപിക്ക് അനുകൂലം

ബിജെപിക്ക് അനുകൂലം

എന്നാല്‍ പിന്നീടും ഖമറൂന്നീസ സമൂഹ മാധ്യമങ്ങളിലൂടെ ബിജെപിക്ക് അനുകൂലമായി സംസാരിച്ചെന്ന് പാര്‍ട്ടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി വന്നിരിക്കുന്നത്.

 ആശംസ

ആശംസ

കേരളത്തിനകത്തും പുറത്തും വളര്‍ന്നു വരുന്ന പാര്‍ട്ടിയാണ് ബിജെപി എന്നും പ്രതീക്ഷക്ക് ഒത്തുയരാന്‍ ബിജെപിക്ക് കഴിയട്ടെ എന്നുമായിരുന്നു വനിത ലീഗ് നേതാവ് ആശംസിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+