കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് കുമാറിനെതിരെ റെയ്ഡ്, മുന്നണി വിടാന്‍ കേരള കോണ്‍ഗ്രസ് ബി, എല്‍ഡിഎഫ് തീര്‍ത്തും അവഗണിച്ചു!!

Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വിള്ളല്‍. കേരള കോണ്‍ഗ്രസ് ബി ഗണേഷ് കുമാറിനെതിരായ റെയ്ഡില്‍ ഇടഞ്ഞിരിക്കുകയാണ്. സഖ്യം വിടണമെന്നാണ് ആവശ്യം. നേരത്തെ തന്നെ കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്ക് പോകാനുള്ള നീക്കം നടത്തിയിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ഗണേഷിന്റെ നീക്കം അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് അവര്‍. ഇടതുമുന്നണിയില്‍ ഇനിയും തുടരുന്നതില്‍ അര്‍ഥമില്ലെന്നാണ് പൊതുവികാരം.

പൊട്ടിത്തെറിച്ച് കേരള കോണ്‍ഗ്രസ് ബി

പൊട്ടിത്തെറിച്ച് കേരള കോണ്‍ഗ്രസ് ബി

കേരള കോണ്‍ഗ്രസ് ബിയുടെ പാലക്കാട് ഘടകമാണ് എല്‍ഡിഎഫിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. എല്‍ഡിഎഫില്‍ തുടരണോയെന്ന കാര്യം സംസ്ഥാന നേതൃത്വം ആലോചിക്കണമെന്ന് പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് മോന്‍സി തോമസ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗണേഷ്‌കുമാറിന്റെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയതിന്റെയും മുന്‍ പിഎയെ അറസ്റ്റ് ചെയ്യുകയുമുണ്ടായതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്.

എല്‍ഡിഎഫ് അവഗണിച്ചു

എല്‍ഡിഎഫ് അവഗണിച്ചു

മന്ത്രിസഭയിലോ സര്‍ക്കാര്‍ സമിതികളിലോ എല്‍ഡിഎഫ് യാതൊരു പ്രാധാന്യം നല്‍കിയില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും എല്‍ഡിഎഫ് തങ്ങളെ ഒതുക്കിയെന്ന് മോന്‍സ് തോമസ് കുറ്റപ്പെടുത്തി. ഗണേഷിന്റെ വസതിയില്‍ നിന്ന് സൂര്യോദയത്തിന് മുമ്പ് പിഎ പ്രദീപിനെ അറസ്റ്റ് ചെയ്തിട്ടും കലിയടങ്ങാത്ത പോലീസ് പട്ടാപ്പകല്‍ എംഎല്‍എയുടെ വീട് റെയ്ഡ് ചെയ്തത് പാര്‍ട്ടിയെ പൊതു സമൂഹത്തില്‍ അവഹേളിക്കുന്നതിന് സമമാണെന്നും മോന്‍സി തോമസ് പറഞ്ഞു.

അവഹേളനമാണ് നടക്കുന്നത്

അവഹേളനമാണ് നടക്കുന്നത്

പോലീസിനെ ഉപയോഗിച്ച് കേരള കോണ്‍ഗ്രസ് ബിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണം ലഭിച്ചിട്ടും സര്‍ക്കാര്‍ സമിതികളിലോ മന്ത്രിസഭയിലോ വേണ്ട പ്രാധാന്യം പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. അവഹേളനമാണ് എല്‍ഡിഎഫില്‍ നിന്ന് ലഭിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യവും മുന്നണിയില്‍ ലഭിച്ചില്ല. ഇനി കിട്ടിയ സീറ്റുകളില്‍ വിമതരെ നിര്‍ത്തി പാര്‍ട്ടി തകര്‍ക്കാനും നീക്കം നടന്നു. ഇത്രയും അപമാനം സഹിച്ച് എന്തിനാണ് തുടരുന്നത്. പാര്‍ട്ടിയിലെ ഭൂരിഭാഗം പ്രവര്‍ത്തകരും ഇടതുമുന്നണി വിടണമെന്ന ആവശ്യത്തിലാണ് ഉള്ളതെന്നും മോന്‍സി തോമസ് പറഞ്ഞു.

യുഡിഎഫിന് താല്‍പര്യമില്ല

യുഡിഎഫിന് താല്‍പര്യമില്ല

സോളാര്‍ വെളിപ്പെടുത്തലോടെ ഗണേഷ് കുമാറുമായി ഇനി ബന്ധം വേണ്ടെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് ബി. യുഡിഎഫ് പ്രവേശനം ഇനി എന്തായാലും എളുപ്പമാവില്ല. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. ഗണേഷിന്റെ അര്‍ധ സമ്മതം ഈ നീക്കത്തിനുണ്ടായിരുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഈ നീക്കം നടന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ ഇടങ്കോലിട്ടു. പ്രാദേശിക നേതാക്കളാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നത്.

ഇനി ചര്‍ച്ചയില്ല

ഇനി ചര്‍ച്ചയില്ല

ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ ഐ ഗ്രൂപ്പ് എന്തായാലും ചര്‍ച്ചകള്‍ ആരംഭിക്കില്ല. കോണ്‍ഗ്രസ് മാത്രമല്ല, മറ്റ് ഘടക കക്ഷികള്‍ പോലും കേരള കോണ്‍ഗ്രസ് ബിയുടെ വരവ് എതിര്‍ക്കും. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും ഗണേഷിന്റെ യുഡിഎഫ് പ്രവേശനത്തെ എതിര്‍ക്കുന്നവരാണ്. എ ഗ്രൂപ്പ് എംപി കൊടിക്കുന്നില്‍ സുരേഷുമായി അടുപ്പമുണ്ട് ശരണ്യ മനോജിന്. വെളിപ്പെടുത്തല്‍ അങ്ങനെ വന്നതാണെന്നും സൂചനയുണ്ട്. കൊല്ലത്തെ ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും ഗണേഷ് കുമാര്‍ മുന്നണിയില്‍ വേണ്ടെന്ന നിലപാടിലാണ്.

ഇടതിന് അറിയാം

ഇടതിന് അറിയാം

കേരള കോണ്‍ഗ്രസ് ബിയ്ക്കും ഗണേഷ് കുമാറിനും തല്‍ക്കാലം പോകാനൊരിടം ഇല്ലെന്ന് ഇടതുമുന്നണിക്ക് അറിയാം. അതുകൊണ്ടാണ് അവരെ തല്‍ക്കാലം ദുര്‍ബലമാക്കുന്നത്. ഇടതുമുന്നണിയിലെത്തി ഗണേഷ് എംഎല്‍എയായെങ്കിലും മന്ത്രിസ്ഥാനം കിട്ടിയിട്ടില്ല. ഇത് വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. എന്‍സിപിയില്‍ ലയിക്കാനും മന്ത്രിപദം നേടാനും കേരള കോണ്‍ഗ്രസ് ബി ശ്രമിച്ചിരുന്നു. ഇത് നടന്നില്ല. ഇതോടെയാണ് യുഡിഎഫിലേക്ക് പോവുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേരള കോണ്‍ഗ്രസ് ബി തീരുമാനിച്ചത.്

Recommended Video

cmsvideo
Ganesh Kumar's pathetic statement against Parvathy | Oneindia Malayalam

English summary
discontent in ldf, kerala congress b wants to quit alliance over raid against ganesh kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X