കേരളത്തെ അടിമുടി മാറ്റും സീ പ്ലെയിന്‍ സർവ്വീസ്; വന്‍ സാധ്യതകള്‍: പക്ഷെ മറികടക്കാന്‍ കടമ്പകളേറെയുണ്ട്
കൊച്ചി: കേരളത്തിലെ വിനോദ സഞ്ചാരം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സീ പ്ലെയിന്‍ സർവ്വീസ് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. കൊച്ചിയില്‍ നിന്നും ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിലേക്കുള്ള പരീക്ഷണ പറക്കല്‍ വിജയകരമായി പൂർത്തിയാക്കിയെങ്കിലും പദ്ധതി പ്രവർത്തിപഥത്തില്‍ എത്തിക്കണമെങ്കില്‍ ഇനിയും നിരവധി കടമ്പകള്‍ താണ്ടേണ്ടതുണ്ട്. സീ പ്ലെയിന്‍ മുന്നോട്ട് വെക്കുന്ന സാധ്യതകള്‍ ടൂർ ഓപ്പറേറ്റർമാർക്കും ജനങ്ങള്‍ക്കും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരീക്ഷണപ്പറക്കലിന് പിന്നാലെ വനംവകുപ്പ് ഉള്‍പ്പെടെ എതിർസ്വരവുമായി രംഗത്ത് എത്തിക്കഴിഞ്ഞു.
സാധ്യതകള്‍ ഉയരെ
കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളെ വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്ന വിപുലമായ സേവന പദ്ധതിയാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. കേന്ദ്ര സർക്കാറിന്റെ ഉഡാന്‍ പദ്ധതിക്ക് കീഴിലായി നെടുമ്പാശ്ശേരി വിമാനത്താവളവും ബോൾഗാട്ടി പാലസും കേന്ദ്രമാക്കി ആദ്യഘട്ടം നടപ്പിലാക്കുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ തുടർന്നുള്ള ഘട്ടങ്ങളില്‍ അഷ്ടമുടി, കുമരകം, പുന്നമട, കോവളം, ബേക്കല്‍, മലമ്പുഴ ഡാം, കാസർകോട്ടെ ചന്ദ്രഗിരി പുഴ എന്നിവിടങ്ങളിലെല്ലാം സീ പ്ലെയിന് വേണ്ടിയുള്ള വാട്ടർ ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണിക്കുന്നുണ്ട്.

വിമാനത്താവളങ്ങളിലെത്തുന്ന വിദേശീയർ അടക്കമുള്ള വിനോദ സഞ്ചാരികള്‍ക്ക് സീ പ്ലെയിനിലൂടെ മൂന്നാർ അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ എത്താന്‍ സാധിക്കും. ഇതോടൊപ്പം തന്നെ തദ്ദേശീയരായ ആളുകളേയും സർവ്വീസ് പ്രതീക്ഷിക്കുന്നു. കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിലവില്‍ ആകെ ഒരു വിമാനസർവ്വീസ് മാത്രമാണ് ഉള്ളതെന്ന സാഹചര്യത്തില്‍ സീ പ്ലെയിന്‍ വേഗത്തിലുള്ള യാത്രകള്‍ക്ക് സഹായകരമാകും. സാധാരണ ജനങ്ങള്‍ക്ക് കൂടെ താങ്ങാനാകുന്ന തരത്തില്‍ കുറഞ്ഞ ചിലവില്‍ സേവനം നല്‍കുകയാണ് സർക്കാർ ലക്ഷ്യമെന്നാണ് സംസ്ഥാനത്തെ ആദ്യ സീ പ്ലെയിൻ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞത്.
ചിറകറ്റുവീണ സൂരജിന്റെ സ്വപ്നങ്ങള്‍
സർവ്വീസുകള്‍ക്ക് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റിന്റെ (ഡിജിസിഎ) അനുമതി നേടുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡിജിസിഎ അനുമതി ലഭിച്ചില്ലെങ്കിലും പദ്ധതിയും കരയും വെള്ളവും തൊടില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് രാജ്യത്തെ തന്നെ ജലവിമാനങ്ങളുടെ ആശാന്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന കൊച്ചി സ്വദേശി സൂരജ്. വർഷങ്ങള്‍ക്ക് മുമ്പ്, അതായത് 2012 ല്‍ കൊച്ചി ആസ്ഥാനമായി സീബേഡ് സീപ്ലെയിന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചുകൊണ്ട് ഈ രംഗത്തേക്ക് കടന്ന വ്യക്തിയാണ് സൂരജ്. സുഹൃത്തും പൈലറ്റുമായ സുധീഷ് ജോർജുമായി ചേർന്നായിരുന്നു സൂരജിന്റെ സംരഭം.

നാലോളം നിക്ഷേപകരുടേയും ബാങ്ക് വായ്പയുടേയും സഹായത്തോടെ 14.5 കോടി രൂപ ചിലവിട്ട് കേരളത്തിലെ ആദ്യ സീപ്ലെയിന്‍ സൂരജ് അമേരിക്കയില്‍ നിന്നും കൊച്ചിയിലെത്തിച്ചു. ഡിജിസിഎ അനുമതിക്കായി നിരവധി ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും ഉദ്യോഗസ്ഥർ കനിഞ്ഞില്ലെന്നാണ് സൂരജ് വ്യക്തമാക്കുന്നത്. 'നിലവിലെ വിമാനത്താവളങ്ങളുടെ നിയമമായിരുന്നു അന്ന് രാജ്യത്ത് നിലവിലുണ്ടായിരുന്നത്. സാധാരണ വിമാനത്താവളങ്ങളില്‍ പാർക്ക് ചെയ്യുമ്പോള്‍ വിമാനം തെന്നി നീങ്ങാതിരിക്കാന്‍ കട്ട പോലുള്ള രണ്ട് സംവിധാനങ്ങള്‍ ഉണ്ടാക്കും. സീ പ്ലെയിനിനായി അനുമതിക്ക് പോയപ്പോള്‍ വെള്ളത്തില്‍ പാർക്ക് ചെയ്യുമ്പോള്‍ അത് എങ്ങനെയാണെന്ന് അവർക്ക് അറിയണമെന്നായി. വെള്ളത്തിലാകുമ്പോള്‍ വിമാനം ഒരു ബോട്ട് പോലെയാണ്. റോപ്പ് ഉപയോഗിച്ച് കെട്ടിയിടുകയാണ്. അതൊന്നും അവർക്ക് മനസ്സിലാകുന്നില്ല. ഇതുപോലുള്ള നിരവധി നിസാര കാര്യങ്ങളുടെ പേരിലാണ് അന്ന് അനുമതി നിഷേധിച്ചത്' സൂരജ് പറഞ്ഞു.
അനുമതി ലഭിക്കാതായതോടെ വായ്പാ തിരിച്ചടവ് മുടങ്ങിത്തുടങ്ങി. വലിയ സ്വപ്നങ്ങളുടെ ചിറകിലേറി വന്ന് സൂരജിന്റെ സീ പ്ലെയിന്‍ ഒടുവില്‍ 2019 ല്‍ ബാങ്ക് ജപ്തി ചെയ്തു. വർഷങ്ങള്‍ക്ക് ഇപ്പുറം വീണ്ടും സീ പ്ലെയിന്‍ സർവ്വീസ് പ്രതീക്ഷകള്‍ ചിറകടിച്ച് ഉയരുമ്പോള്‍ കൃത്യമായ ആസൂത്രണത്തോടെ വേണം പദ്ധതി നടപ്പിലാക്കാനെന്നാണ് സൂരജിന് പറയാനുള്ളത്. ഇനി താനായി സീ പ്ലെയിന്‍ പദ്ധതിക്കായി മുന്നിട്ടിറങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ ആരെങ്കിലും സീപ്ലെയ്ൻ കൊണ്ടുവരാൻ താൽപര്യപ്പെട്ടാൽ സഹായിക്കാൻ സൂരജ് തയ്യാറാണ്.

റെഡ് സിഗ്നല്‍
മത്സ്യത്തൊഴിലാളി സംഘടനകളും വനം വകുപ്പും പരീക്ഷണ പറക്കലിന് പിന്നാലെ സീപ്ലെയിന്‍ പദ്ധതിക്കെതിരെ മുന്നോട്ട് വന്ന് കഴിഞ്ഞു. മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ ഇറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്ന് വനം വകുപ്പ് റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ - മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും വകുപ്പ് വ്യക്തമാക്കുന്നു. വനംവകുപ്പ് പൂർണ്ണമായും പദ്ധതിക്ക് എതിരല്ല. ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നാണ് വകുപ്പ് മുന്നോട്ട് വെക്കുന്ന നിർദേശം. എന്നാല്‍ ഇത് സാധ്യമാകുമോയെന്ന സംശയവും ശക്തമാണ്.
മത്സ്യത്തൊഴിലാളി സംഘടനകള്‍ പദ്ധതിക്കെതിരെ പ്രത്യക്ഷ സമരത്തിലേക്കുള്ള പാതയിലാണ്. പതിനേഴിന് ആലപ്പുഴയിൽ യോഗം ചേരുന്ന മത്സ്യ തൊഴിലാളി കോ ഓർഡിക്ഷേൻ കമ്മിറ്റി തുടർ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്യും. വലിയ തോതില്‍ മത്സ്യ ബന്ധനം നടക്കുന്ന ജലാശയങ്ങളില്‍ സീ പ്ലെയിന്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്. മത്സ്യ തൊഴിലാളികളെ ബാധിക്കുന്ന പദ്ധതി യാതൊരുവിധ ചർച്ചകളും നടത്താതെ ഏകപക്ഷീയമായി നടപ്പിലാക്കുന്നത് അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications