അക്കൗണ്ട്സ് അസിസ്റ്റന്റ് മുതല്‍ സെക്ടർ കോ-ഓർഡിനേറ്റർമാർ വരെ: ക്ലീൻ കേരള കമ്പനിയില്‍ ജോലി ഒഴിവ്
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന് കീഴില്‍ ജോലി ഒഴിവ്. കൊല്ലം, കോട്ടയം കാര്യാലയത്തിലേക്ക് സെക്ടർ കോ-ഓർഡിനേറ്റർമാരുടെ നിയമനത്തിന് ഏപ്രിൽ 22 ന് അഭിമുഖം നടത്തും. ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 50 വയസ്. അതത് ജില്ലകളിലുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10 ന് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10. (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9447792058.

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനത്തിനുള്ള അഭിമുഖവും അന്നേ ദിവസം നടക്കും. ബികോമും ടാലി പ്രാവീണ്യവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 35 വയസിനു താഴെ. പാലക്കാട് ജില്ലയിലുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10. (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9447792058.
ലക്ചറര്‍ നിയമനം
കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലക്ചറര്‍ ഇന്‍ റേഡിയേഷന്‍ ഫിസിക്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സില്‍ സെക്കന്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദവും ആണവോര്‍ജ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ റേഡിയോളജിക്കല്‍ ഫിസിക്സ് പരിശീലനം നേടിയവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ ഏപ്രില്‍ 11 നകം പേര് രജിസ്റ്റര്‍ ചെയ്യണം.
ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിലേക്ക് വിവിധ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ (45 വയസ്സ് താഴെ ഉള്ള) ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു. ഏപ്രില്‍ 24 ന് സ്പീച്ച് തെറാപ്പിസ്റ്റ് (3) ഫിസിയോ തെറാപ്പിസ്റ്റ് (2) ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് (1) തസ്തികകളിലേക്കും 25 ന് ഫാര്‍മസിസ്റ്റ് (1) തസ്തികയിലേക്കും 26 ന് ഹെല്‍പ്പര്‍ (1) തസ്തികയിലേക്കുമുള്ള കൂടികാഴ്ച നടക്കും.
വിദ്യാഭ്യാസ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും, പകര്‍പ്പും, സഹിതം കൂടികാഴ്ച്ചയില്‍ പങ്കെടുക്കാം. കൂടിക്കാഴ്ച്ച അതത് തീയതികളില്‍ രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ (ഐഎസ്എം) ഓഫീസില്‍ നടക്കും. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04952371486 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.












Click it and Unblock the Notifications