Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ്പാ ബാധിതരെ ചികിത്സിച്ച നഴ്‌സുമാരോട് വിവേചനം; വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

നിപ്പാ ബാധിതരെ ചികിത്സിച്ച നഴ്‌സുമാരോട് വിവേചനം; വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

കോഴിക്കോട്: നിപ്പാ വൈറസ് പനി ബാധിതരെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ നഴ്‌സുമാരെയും മരിച്ചവരുടെ ബന്ധുക്കളെയും അകറ്റി നിര്‍ത്തുന്ന നാട്ടുകാരില്‍ ചിലരുടെ സമീപനം സംബന്ധിച്ച് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇത്തരം സമീപനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ബോധവത്കരണം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ പോലീസ് മേധാവിക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും കമ്മിഷന്‍ കത്തയച്ചു.


പനി ബാധിച്ചവരെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ നഴ്‌സുമാരെയും മരിച്ചവരുടെ ബന്ധുക്കളെയും ഓട്ടോയിലും ബസ്സിലും കയറ്റുന്നില്ലെന്നും നാട്ടുകാരില്‍ ചിലര്‍ അകറ്റി നിര്‍ത്തുകയാണെുമുളള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

nipahnurse

Recommended Video

cmsvideo
    പനി ബാധിക്കുമെന്ന പേടിയിൽ നഴ്സുമാരെ അകറ്റി നിർത്തി നാട്ടുകാർ | Oneindia Malayalam

    ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ബസ് ഡ്രൈവര്‍മാര്‍ക്കും ഇടയില്‍ പൊലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും സഹകരണത്തോടെ ശക്തമായ സന്ദേശം പ്രചരിപ്പിക്കണമെന്നും എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+