സിപിഎം ജയിക്കാന്‍ സമ്മതിക്കില്ലേ...? ആരും നേതാവിനെ തീരുമാനിച്ചിട്ടില്ലെന്ന് പിണറായി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. പ്രചാരണം
പൊടിപൊടുക്കുകയാണ്. എല്ലാ തവണത്തേയും പോലെ അവകാശവാദങ്ങളോ ആരോപണങ്ങളോ ഇല്ലാതെ സിപിഎമ്മിനെന്ത് തിരഞ്ഞടുപ്പ്? ഇനി ആരെങ്കിലും പാര്‍ട്ടി മാറി വോട്ടെങ്ങാനും തങ്ങള്‍ക്കു ചെയ്താലോ എന്നുള്ള ഭയം ഉള്ളതുകൊണ്ടാകാം സിപിഎം തിരഞ്ഞടുപ്പുകള്‍ അടുക്കുമ്പോള്‍ പരസ്പരം ചെളിവാരി എറിയുന്നത്. ഇതു കാണുമ്പോള്‍ വോട്ടു ചെയ്യാന്‍ വന്നവര്‍ ചെയ്യാതെ പോകുമല്ലോ.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വിഎസ് അച്യുതാനന്ദന്‍ നയിക്കുമെന്ന സിപിഐ നേതാവ് സി ദിവാകരന്റെ അഭിപ്രായമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഈ വിഷയത്തില്‍ നേതാക്കള്‍ ഒന്നടങ്കം പ്രതികരിച്ച് ഇതിനെ ഒരു വലിയ വിഷയമാക്കി. സി ദിവാകരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. സി ദിവാകരന്‍ വെറുതെ വിടുവായത്തം പറയരുതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനെ അര് നയിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. വിഎസ് കേരളത്തിലെ ഏറ്റവും വലിയ നേതാവാണ്. മുതിര്‍ന്ന നേതാവാണെന്ന പരിഗണന എല്ലാ കാലത്തും പര്‍ട്ടി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിനോടു പ്രതികരിച്ചു.
സി ദിവാകരന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് പ്രതികരിച്ച് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നു. ഇങ്ങനെ പ്രതികരണങ്ങള്‍ പലവഴി നടക്കുന്നു. ഒന്നിച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിടേണ്ട സമയത്താണ് ഇങ്ങനെ ചേരി തിരിഞ്ഞ് പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയുമുണ്ട് മാസങ്ങള്‍. ഇപ്പോഴേ നേതാവിനെ തിരഞ്ഞെടുക്കേണ്ട എന്തു സാഹര്യമാണ് ഉള്ളതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. അല്ലെങ്കില്‍ തന്നെ ഏതു തിരഞ്ഞെടുപ്പിലാണ് ഇടതുപക്ഷം മാസങ്ങള്‍ക്കുമുമ്പ് നേതാവിനെ തിരഞ്ഞെടുത്തിട്ടുള്ളടത്.
അപ്പോ അതല്ല 'അജണ്ട' എന്നു വ്യക്തമല്ലേ. ആസന്യമായിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കിട്ടുമായിരുന്ന മുന്‍തൂക്കത്തെ ഇല്ലാതാക്കുക എന്ന ഹിഡന്‍ അജണ്ട ഇതിനുപിന്നിലില്ലേ? ഇതു തന്നെയല്ലേ അരുവിക്കരയിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ പിന്നോട്ടടിച്ചതും.












Click it and Unblock the Notifications