Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിറോസ് കുന്നംപറമ്പില്‍ നിലപാട് മാറ്റിയോ? തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ വീണ്ടും ചര്‍ച്ച

കൊച്ചി: സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ. ആഴ്ചകള്‍ക്ക് മുമ്പ് പ്രധാന ചര്‍ച്ചകളിലൊന്നായിരുന്നു ഇത്. സോഷ്യല്‍ മീഡിയയിലും വലിയ വിഷയമായി. മലപ്പുറം ജില്ലയിലെ തവനൂര്‍ മണ്ഡലത്തില്‍ മന്ത്രി കെടി ജലീലിനെതിരെ മല്‍സരിക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ തനിക്ക് ബന്ധമുള്ളവരോട് വിഷയം ചര്‍ച്ച ചെയ്തുവെന്നും മല്‍സരിക്കാനില്ല എന്നാണ് ഏറ്റവും ഒടുവില്‍ എടുത്ത തീരുമാനം എന്നുമായിരുന്നു ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയത്.

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ദുരന്തമുണ്ടായ സ്ഥലത്ത് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു, ചിത്രങ്ങള്‍

f

എന്നാല്‍ ഇപ്പോള്‍ വീണ്ടും വിഷയം ചര്‍ച്ചയാകുകയാണ്. മല്‍സരില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞില്ല. മല്‍സരിക്കുന്ന കാര്യം തന്നോട് അടുപ്പമുള്ളവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞുവെന്ന് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മല്‍സരിക്കുന്നത് സംബന്ധിച്ച് ആരും ഇതുവരെ ചര്‍ച്ച നടത്തിട്ടില്ല. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അപ്പോള്‍ തീരുമാനിക്കുമെന്നും ഫിറോസ് പ്രതികരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തവനൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫിറോസ് എത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രചാരണം. മലപ്പുറത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലമാണ് തവനൂര്‍. ഇത്തവണ ആര് എന്ന കാര്യത്തില്‍ യുഡിഎഫില്‍ അന്തിമ തീരുമാനം ആയിട്ടില്ല. മുസ്ലിം ലീഗിലെ ചിലരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. താന്‍ യുഡിഎഫ് പ്രവര്‍ത്തകനാണ് എന്ന് ഫിറോസ് നേരത്തെ പറഞ്ഞിരുന്നു.

മനംമയക്കി സാക്ഷി അഗർവാൾ- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+