കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം മത വിദ്യാഭ്യാസ രംഗത്തെ പുതിയ പരിഷ്‌ക്കാരം: സിംഗപ്പൂരും കേരളവും തമ്മില്‍ ചര്‍ച്ച

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്ലിം മത വിദ്യാഭ്യാസ രംഗത്തെ പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചു മനസ്സിലാക്കാനും അഭിപ്രായങ്ങള്‍ അറിയാനുമായി സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സിംഗപ്പൂര്‍ ഗ്രാന്‍ഡ് മുഫ്തി ഡോ. മുഹമ്മദ് ഫത്റീസ് ബാകറമുമായി കൂടിക്കാഴ്ച നടത്തി.


സിംഗപ്പൂരിലെ ഇസ്ലാമിക ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇസ്ലാമിക് റിലീജ്യസ് കൗണ്‍സില്‍ ഓഫ് സിംഗപ്പൂരിന്റെ ആസ്ഥാന മന്ദിരത്തില്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

keralasingappore

മത വിദ്യാഭ്യാസ രംഗത്ത് ഇരു രാജ്യങ്ങളിലും ആവിഷ്‌കരിക്കുന്ന സംവിധാനങ്ങളും പദ്ധതികളും പരിചയപ്പെടുത്തിയ ഇരുവരും പുതിയ കാലത്തെ പണ്ഡിത കൂട്ടായ്മകളുടെ പ്രവര്‍ത്തനരീതിയെ കുറിച്ചും ചര്‍ച്ചകള്‍ നടത്തി.

വിവിധ വകുപ്പ് മേധാവികളും പണ്ഡിതരും കൂടിക്കാഴചയില്‍ സംബന്ധിച്ചു. സിംഗപ്പൂരിലെ മലബാര്‍ മസ്ജിദ് ചീഫ് ഇമാം ശഫീഖ് ഹുദവി കാരിമുക്ക്, ഹാജി മുഹമ്മദ് യൂസുഫ് മലേഷ്യ, ഹംസ ഹാജി സിംഗപ്പൂര്‍ എ്ന്നിവര്‍ ഡോ. നദ്വിയെ അനുഗമിച്ചിരുന്നു. സിംഗപ്പൂരിലെ മസ്ജിദ് ബാ അലവിയുടെ സ്ഥാപകനും മുസ്ലിം ആത്മീയ നേതാവുമായിരുന്ന മര്‍ഹൂം ഹബീബ് മുഹമ്മദ് സാലിം അല്‍ അത്താസിന്റെ പേരിലുള്ള ആഗോള മൗലീദ് സദസ്സില്‍ സംബന്ധിക്കാനും വിവിധ പണ്ഡിതരുമായി കൂടിക്കാഴ്ച നടത്താനുമാണ് ഹൃസ്വ സന്ദര്‍ശനത്തിനായി നദ് വി സിംഗപ്പൂരിലെത്തിയത്. റാഡിന്‍സ് മാസ് പ്രവിശ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.എ.പി.എ എന്ന വിദ്യാഭ്യാസ സന്നദ്ധ സംഘടനയുടെ ആസ്ഥാനവും നദ് വി സന്ദര്‍ശിച്ചു.കേരളത്തിലെ വിദ്യാഭ്യാസ സംവിധാന രീതികളെ കുറിച്ച് പഠിക്കാന്‍ ബി.എ.പി.എയുടെ പ്രതിനിധികള്‍ കഴിഞ്ഞ മാസം കേരളത്തിലെത്തിയിരുന്നു.

English summary
discussion between kerala and singapore about new religious education reforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X