മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു; അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കും.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കണമെന്ന് യൂണിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. തുടര്‍ന്ന് മുമ്പ് നിശ്ചയിച്ചത് പോലെ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി തൊഴിലാളികളുടെ പണിമുടക്ക് ഒഴിവാക്കാനായാണ് ഗതാഗത മന്ത്രി ചര്‍ച്ച വിളിച്ചത്. ഭരണാനുകൂല സംഘടനയായ എഐടിയുസി, കോണ്‍ഗ്രസിന്റെ ടിഡിഎഫ്, ബിഎംഎസിന്റെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നീ സംഘടനകളാണ് 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജനുവരിയിലെ ശമ്പളവും, രണ്ട് മാസത്തെ പെന്‍ഷനും മുടങ്ങിയതാണ് തൊഴിലാളികളെ പണിമുടക്കിലേക്ക് എത്തിച്ചതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. നേരത്തെ, സിപിഎം അനുകൂല സംഘടനയായ കെഎസ്ആര്‍ടിഇയും പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു.












Click it and Unblock the Notifications