ചര്‍ച്ച പരാജയം, ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്; നേരിടാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍ അറിയിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക്. മാസ്റ്റര്‍ സ്‌കെയിലില്‍ നിര്‍ണയത്തില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച വഴിമുട്ടിയത്. 137 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 23,700 രൂപയില്‍ തുടങ്ങുന്ന മാസ്റ്റര്‍ സ്‌കെയില്‍ പ്രഖ്യാപിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
എന്നാല്‍ 112 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 20000 രൂപയില്‍ തുടങ്ങുന്ന സ്‌കെയിലാണ് മാനേജ്‌മെന്റ് മുന്നോട്ടുവച്ചത്. ചര്‍ച്ച ധാരണയിലെത്താത്ത സാഹചര്യത്തില്‍ ധനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും കൂടിയോലാചിക്കാന്‍ സാവകാശം വേണമെന്ന ആവശ്യം ഗതാഗത മന്ത്രി മുന്നോട്ടുവച്ചത്. എന്നാല്‍ 2016ല്‍ കാലാവധി കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കാര്യത്തില്‍ ഇനിയും സാവകാശം അനുവദിക്കാനാവില്ലെന്ന നിലപാടാണ് യൂണിയനുള്ളത്.

അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തെ നേരിടാന്‍ രണ്ടും കല്‍പ്പിച്ച് സര്‍ക്കാരും രംഗത്തുണ്ട്. കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ത്താര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പണിമുടക്കുന്നത്.
ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിലയ്ക്കും. കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്.
5 വര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്‌കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.












Click it and Unblock the Notifications