Get Updates
Get notified of breaking news, exclusive insights, and must-see stories!

ചർച്ച പരാജയം; നഴ്സുമാരുടെ സമരം തുടരും, സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി സംഘടന!!

തിരുവനന്തപുരം: ശമ്പള വർധനവിനായി സമരം നടത്തുന്ന നഴ്സുമാരുടെ സംഘടനയുമായി തൊഴിൽ‌ മന്ത്രി നടത്തിയ സമരം പരാജയം. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനുമായി തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണൻ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 13000 രുപ അടിസ്ഥാന ശമ്പളം ഇരുപതിനായിരത്തിനു മുകളിലേക്കുയര്‍ത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ പ്രധാനം.

വിഷയത്തില്‍ പത്താം തീയ്യതി വീണ്ടും ചര്‍ച്ച നടക്കും. . പത്താം തീയ്യതി നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ മാത്രം സംസ്ഥാന വ്യാപകമായ സമരത്തിലേക്ക് നീങ്ങാമെന്ന് നഴ്‌സുമാര്‍ തീരുമാനിച്ചു. ഇന്ന് നാലുമണിക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായും ചര്‍ച്ചയുണ്ട്. പതിനൊന്നാം തീയ്യതി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

nurse-5

ചൊവ്വാഴ്ച നടന്ന ചർച്ചയിൽ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തിട്ടില്ല. പത്താം തീയ്യതി നടക്കുന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തും. ജൂണ്‍ 27ന് തൊഴില്‍ വകുപ്പിന് കീഴിലുള്ള വ്യവസായ ബന്ധ സമിതി നഴ്‌സുമാരുടെ സമരം പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് മന്ത്രിയുമായി ചൊവ്വാഴ്ച ചര്‍ച്ച നടന്നത്. സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും ശമ്പള വര്‍ധന നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി നിലപാടിനെതിരെയാണ് നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+