കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീയേറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍ കുട്ടിയുടെ പാര്‍ട്ടി അനുഭാവത്തെ ചൊല്ലി തര്‍ക്കം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: രാഷ്ട്രീയപാര്‍ട്ടികളുടെ സ്വര്‍ണക്കട്ടിയായിരുന്ന എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി കങ്കുന്നത്ത് മൊയ്തീന്‍ കുട്ടിയുടെ പാര്‍ട്ടിയെ ചൊല്ലി തര്‍ക്കം. മൊയ്തീന്‍കുട്ടി സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും മുസ്ലിംലീഗ് പ്രവര്‍ത്തകനാണെന്നും പറഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ ഇരുപാര്‍ട്ടിക്കാരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റമുട്ടലും തുടങ്ങി. ഇരുരാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്കും വാരിക്കോരി സംഭാവനകള്‍ നല്‍കിയിരുന്ന മൊയ്തീന്‍കൂട്ടിയെ ഇപ്പോള്‍ ഇരുപാര്‍ട്ടിക്കാര്‍ക്കും വേണ്ട. അറസ്റ്റിലാകുംവരെ ചില രാഷ്ട്രീയ നേതാക്കള്‍ സംരക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നതായി ആരോപമുണ്ടായിരുന്നെങ്കിലും സംഭവം വിവാദമായതോടെ എല്ലാവരും അകലംപാലിക്കുകയാണ്.

മൊയ്തീന്‍കുട്ടിയുടെ കുടുംബത്തിലെ ഭൂരിഭാഗം പേരും സിപിഎം അനുഭാവികളാണെന്നും ഇതിനാല്‍ മൊയ്തീന്‍കുട്ടിയും സി.പി.എം അനുഭാവിയാണെന്നാണു എതിര്‍വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ മുസ്ലിംലീഗ് പ്രവാസി സംഘടനയായ കെ.എം.സി.സി നേതാക്കളുമായി അടുത്ത ബന്ധംപുലര്‍ത്തുകയും ഗള്‍ഫുകളിലെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്്തിരുന്നുവെന്നും ആരോപിച്ചാണ് ലീഗിനെതിരെ മറുവിഭാഗം ആരോപണമുന്നയിക്കുന്നത്. അതേ സമയം അമ്മയുടെ മൗനാനുവാദത്തോടെ പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതി മൊയ്തീന്‍ കുട്ടിയും, പീഡനത്തിനിരയായ കുട്ടിയുടെ മാതാവും തമ്മില്‍ ഏറെ നാളത്തെ അടുപ്പക്കാരെന്ന് മൊയ്തീന്‍ കുട്ടി പോലീസിനോട് വെളിപ്പെടുത്തി.

moideen

മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെ നാളായി താമസിച്ചു വരികയായിരുന്നു പീഢനത്തിനിരയായ കുട്ടിയുടെ മാതാവ്.നേരത്തെ പരിചയക്കാരായ ഇരുവരും തമ്മില്‍ ഏറെ അടുപ്പത്തിലുമായിരുന്നു.കഴിഞ്ഞ മാസം 18-ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍ നിന്ന് തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍ കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവത്രേ. യാത്രക്കിടെയാണ് തിയ്യേറ്ററില്‍ കയറി സിനിമ കാണാമെന്ന് ഇരുവരും സമ്മതിക്കുകയും എടപ്പാളിലെ തിയ്യേറ്ററില്‍ ഫസ്റ്റ് ഷോ കാണാന്‍ കയറിയതും. മാതാവുമായി തനിക്ക് ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചില്ലെന്നാണ് മൊയ്തീന്‍ കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കുട്ടിയെ പീഡിപ്പിക്കുന്നതായുള്ള തെളിവുണ്ടെന്ന് പറഞ്ഞതോടെ പ്രതിമൗനമവലംബിച്ചു.പ്രതിയെ പൊന്നാനി പൊലീസ് സ്റ്റേഷനില്‍ നിന്ന് താലൂക്കാശുപത്രിയിലേക്ക് മെഡിക്കല്‍ പരിശോധനക്കായി കൊണ്ടു പോകുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത്. ഉച്ചയോടെ മാതാവിനെ സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്ത് കൊണ്ടു വരുമ്പോള്‍ കൂകി വിളിച്ചാണ് ജനക്കൂട്ടം എതിരേറ്റത്

English summary
Discussion on party of Moideen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X