ചർച്ച വിജയം; മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

രാജ്യവ്യാപകമായി മൂന്ന് ദിവസത്തേക്ക് നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് ഇക്കാര്യം അറിയിച്ചത്.ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. 5 ദിവസത്തെ പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ ചർച്ചയിൽ ധാരണയായി.

banknews-8

'എല്ലാ ബാങ്കുകളും തിങ്കളാഴ്ച മുതൽ സാധരണ നിലയിൽ പ്രവൃത്തിച്ച് തുടങ്ങും. പണിമുടക്ക് ഉണ്ടാകില്ല. ഞങ്ങൾക്ക് മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഇതെല്ലാം സംബന്ധിച്ച് യോഗത്തിൽ ചർച്ചയായി. എത്രയും വേഗത്തിൽ ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്', എഐയുബിഎ ജനറൽ സെക്രട്ടറി എച്ച് വെങ്കടാചലം പറഞ്ഞു. 5 ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കണമെന്നതായിരുന്നു ബാങ്ക് യൂണിയനുകളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. നിലവിൽ രണ്ടാം ശനിയും നാലാം ശനിയും മാത്രമാണ് അവധി. തിങ്കൾ മുതൽ വെള്ളിവരെ മാത്രം പ്രവൃത്തി ദിനമാക്കി ശനിയാഴ്ചകൾ അവധി നൽകണം എന്നാണ് സംഘടനകൾ ആവശ്യപ്പെട്ടത്. ഇതിനെ കുറിച്ച് വിശദമായി പഠിക്കാൻ ചർച്ചയിൽ ധാരണയായതായി യൂണിയൻ അറിയിച്ചു.

അവധി നൽകുമ്പോൾ സ്വീകരിക്കേണ്ട ബദൽ മാർഗങ്ങൾ സമിതി വിശദമായി അവലോകനം ചെയ്യും, ഓഹരി ഉടമകളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നും ഉറപ്പ് ലഭിച്ചതായി യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഇതിനായി സമയപരിധി നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വർഷമായി ഇതേ ആവശ്യം ബാങ്ക് യൂണിയൻ ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സമിതിയെ രൂപീകരിക്കാനുള്ള തീരുമാനം പ്രതീക്ഷ നൽകുന്നതാണെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു.

അതേസമയ സ്കെയിൽ നാലിന് മുകളിലുള്ള ജീവനക്കാർക്ക് പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ഇൻസെൻ്റീവ് സ്കീം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ആവശ്യം പഠിക്കാനും ചർച്ചയിൽ ധാരണയായി. ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സെപ്റ്റംബർ 28 മുതൽ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പ്രവൃത്തി ദിനം അഞ്ചാക്കണമെന്നത് കൂടാതെ പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+