കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂഞ്ഞാറും പാലായും ഉള്‍പ്പടെ 9 സീറ്റ് നല്‍കാന്‍ സിപിഎം; പോരെന്ന് ജോസ്, പട്ടിക കൈമാറിയതായി സൂചന

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും പുറത്തായ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണിയെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്ന കാര്യം ഔദ്യോഗികമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. ഈ മാസം 29 ന് ചേരുന്ന മുന്നണി യോഗത്തില്‍ ജോസ് കെ മാണി വിഭാഗത്തിന്‍റെ എല്‍ഡിഎഫ് പ്രവേശന കാര്യം ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നും നാളെയുമായി ചേരുന്ന സിപിഐ സംസ്ഥാന നേതൃയോഗത്തിലും ജോസ് കെ മാണി വിഷയം ചര്‍ച്ചയായേക്കും. തുടക്കില്‍ സ്വീകരിച്ച കടുംപിടുത്തത്തില്‍ നിന്നും സിപിഐ നേരത്തെ പിന്നാക്കം പോയിരുന്നു.

രാഷ്ട്രീയ പ്രതികരണം

രാഷ്ട്രീയ പ്രതികരണം

മുന്നണി പ്രവേശനം സംബന്ധിച്ച് ജോസ് കെ മാണി വിഭാഗത്തിനും ഇടത് നേതാക്കള്‍ക്കും ഇടയില്‍ ഇതുവരെ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഇരുമുന്നണികളില്‍ നിന്നും തുല്യമായ അകലം പാലിച്ച് സ്വതന്ത്രമായി നിലനില്‍ക്കും എന്നുള്ളതാണ് ജോസ് കെ മാണിയുടെ നിലവിലെ പ്രഖ്യാപിത നിലപാട്. ഇടതുമുന്നണി യോഗം ചേരുന്നതിന് മുമ്പ് ജോസില്‍ നിന്നും അനുകൂലമായ രാഷ്ട്രീയ പ്രതികരണം ഉണ്ടായേക്കുമെന്നാണ് ഇടത് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

സിപിഐ യോഗം

സിപിഐ യോഗം

ജോസ് പക്ഷത്തിന്‍റെ കാര്യത്തില്‍ സിപിഐ നിര്‍വ്വാഹക സമിതിയും അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. നേരത്തെ നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും ജോസിന്‍റെ മുന്നണി പ്രവേശനത്തെ കുറിച്ചും സിപിഐ നേതാവ് കാനം രാജേന്ദ്രന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

മധ്യ തിരുവിതാംകൂറില്‍

മധ്യ തിരുവിതാംകൂറില്‍

ജോസ് കെ മാണി വിഭാഗം മുന്നണിയിലേക്ക് കടന്നു വരുന്നത് കോട്ടയം ഉള്‍പ്പടേയുള്ള മധ്യ തിരുവിതാംകൂറില്‍ മുന്നണിക്ക് ഗുണകരമാവുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. അതേസമയം സമയം ജോസ് വിഭാഗം കടന്നു വരുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് എത്ര സീറ്റ് നല്‍കണം എന്നതിലടക്കം നേരത്തെ ധന്നെ ധാരണ വേണമെന്നാണ് സിപിഐ നിലപാട്.

അനൗദ്യോഗിക ധാരണ

അനൗദ്യോഗിക ധാരണ

മുന്നണി പ്രവേശനത്തിന്‍റെ കാര്യത്തില്‍ അനൗദ്യോഗിക ധാരണയിലേക്ക് ജോസും സിപിഎമ്മും ഇതിനോടകം കടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. റോഷി അഗസ്റ്റിന്‍ നല്‍കിയ വിപ്പ് ലംഘിച്ച പിജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചതും ഈ ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.

സീറ്റുകളുടെ പട്ടിക

സീറ്റുകളുടെ പട്ടിക

ഇടതുമുന്നണിയുടെ ഭാഗമാവുന്നതോടെ തങ്ങള്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്ന സീറ്റുകളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ സിപിഎം നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്‍റെ കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗശേഷം ജോസ് കെ മാണി പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുമാരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി മത്സരിച്ച സീറ്റുകളും പുതുതായി മത്സരിക്കാന്‍ താല്‍പര്യപ്പെടുന്ന സീറ്റുകളും പട്ടികപ്പെടുത്താന്‍ തീരുമാനിച്ചത്.

പാലാ സീറ്റ്

പാലാ സീറ്റ്

പാര്‍ട്ടിക്ക് കാര്യമായ വേരോട്ടമുള്ള കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാണ് ജോസിന്‍റെ ശ്രമം. നിലവില്‍ ഇടുക്കിയും കാഞ്ഞിരപ്പള്ളിയും മാത്രമാണ് ജോസിന്‍റെ സീറ്റുകള്‍. പാലായുടെ കാര്യത്തില്‍ എന്‍സിപിയുടെ നിലപാട് പ്രധാനമാണ്. മാണി സി കാപ്പന് രാജ്യസഭാ സീറ്റ് നല്‍കി പാലാ ജോസ് കെ മാണിക്ക് നല്‍കാനാണ് നീക്കം.

കടുത്തുരുത്തി, ചങ്ങനാശ്ശേരി

കടുത്തുരുത്തി, ചങ്ങനാശ്ശേരി

ജോസഫ് വിഭാഗത്തിന്‍റെ കയ്യിലുള്ള കടുത്തുരുത്തി, ചങ്ങനാശ്ശേരി, തൊടുപുഴ മണ്ഡലങ്ങളും ജോസ് കെ മാണിക്ക് വിട്ട് നല്‍കിയേക്കും. ജോസിന്‍റെ കടന്നു വരവ് ഈ മേഖലയിലെ മിക്ക സീറ്റുകളിലും ഗുണം ചെയ്യുമെന്നും സിപിഎം കണക്ക് കൂട്ടുന്നു. തിരുവല്ല, പീരുമേട്, ഉടുമ്പന്‍ചോല ശക്തമായ മത്സരം നടക്കുന്ന സീറ്റുകളിലും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഉള്‍പ്പടേയുള്ള സീറ്റുകളില്‍ ജോസ് കെ മാണി വിഭാഗത്തുമായുള്ള ബന്ധം ഗുണം ചെയ്യുമെന്നും ഇടതുമുന്നണി കരുതുന്നു.

പൂഞ്ഞാറും ജോസ് കെ മാണിക്ക്

പൂഞ്ഞാറും ജോസ് കെ മാണിക്ക്

പൂഞ്ഞാറും ജോസ് കെ മാണിക്ക് നല്‍കിയേക്കും. പിസി ജോര്‍ജ് യുഡിഎഫിലേക്കുള്ള വഴി തേടുന്ന സാഹചര്യത്തില്‍ പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം ജോസ് വിഭാത്തിന്‍റെ വോട്ടും ചേരുന്നതോടെ വിജയം ഉറപ്പെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.തൊടുപുഴ, കുട്ടനാട്, വൈക്കം, കോട്ടയം മണ്ഡലങ്ങളിലെല്ലാം ജോസ് വിഭാഗത്തിന് വ്യക്തമായ സ്വാധീനം ഉണ്ട്.

15 സീറ്റില്‍

15 സീറ്റില്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ജോസ് വിഭാഗത്തിന്-9 , പിജെ ജോസഫ്-6 എന്നിങ്ങനെയായിരുന്നു വീതം വെപ്പ്. കഴിഞ്ഞ തവണ മത്സരിച്ച അത്രയും തന്നെ സീറ്റുകള്‍ നല്‍കാമെന്നാണ് സിപിഎം നിലപാട്. എന്നാല്‍ യുഡിഎഫിലേതിനേക്കാള്‍ ഒരു സീറ്റെങ്കിലും കുടുതല്‍ വേണമെന്നാണ് ജോസ് വിഭാഗത്തിന്‍റെ ആവശ്യം.

Recommended Video

cmsvideo
പശുവിന്റെ പാല്‍ കുറഞ്ഞത് വരെ ആളുകള്‍ ഉമ്മന്‍ ചാണ്ടിയോട് പറയും'
സഹകരിക്കാന്‍ തയ്യാറായാല്‍

സഹകരിക്കാന്‍ തയ്യാറായാല്‍

പാലാ, പൂഞ്ഞാര്‍, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഇടുക്കി, തൊടുപുഴ, കോട്ടയം, എന്നീ സീറ്റുകള്‍ ജോസിന് നല്‍കാനാണ് സിപിഎം ആലോചന. ജനാധിപത്യ കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറായാല്‍ ജോസിന് കൂടുതല്‍ സീറ്റുകള്‍ ലഭ്യമാവുമെന്ന നിര്‍ദ്ദേശവും സിപിഎം മുന്നോട്ട് വെക്കുന്നു

 സൗദി അറേബ്യ ഉംറ തീര്‍ഥാടനം ആരംഭിക്കുന്നു; ഒക്ടോബര്‍ 4 മുതല്‍, ആദ്യഘട്ട അനുമതി ലഭിക്കുന്നവര്‍ ഇവരാണ് സൗദി അറേബ്യ ഉംറ തീര്‍ഥാടനം ആരംഭിക്കുന്നു; ഒക്ടോബര്‍ 4 മുതല്‍, ആദ്യഘട്ട അനുമതി ലഭിക്കുന്നവര്‍ ഇവരാണ്

English summary
Discussions are progressing in between Jose K Mani and CPM for ldf entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X