മുടങ്ങിയത് ആയിരത്തിലധികം സര്‍വീസുകള്‍; എംപാനല്‍ ജീവനക്കാര്‍ സമരത്തിന്, ലോങ് മാര്‍ച്ച്
Recommended Video

കൊച്ചി: എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതോടെ തിങ്കളാഴ്ച മുതല്‍ മുടങ്ങിയത് ആയിരത്തോളം കെഎസ്ആര്‍ടിസി സര്‍വീസുകള്‍. എറണാകുളം സോണില്‍ 413 സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരം സോണില്‍ 367 സര്‍വീസുകളും മുടങ്ങി. കോഴിക്കോട് സോണില്‍ 210 സര്‍വീസുകളാണ് റദ്ദാക്കിയത്.

പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുകയാണ്. സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താനാണ് അവരുടെ തീരുമാനം. കൂടാതെ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ചും സംഘടിപ്പിക്കും. ലോങ് മാര്‍ച്ചില്‍ ജോലി നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളും പങ്കെടുക്കും.
ആറ് ദിവസം നീളുന്നതാണ് ലോങ് മാര്‍ച്ച്. 20ന് ആലപ്പുഴയില്‍ നിന്ന് ആരംഭിക്കും. 25നാണ് തിരുവനന്തപുരത്ത് സമാപിക്കുക. പ്രത്യക്ഷ സമരവും നിയമപരമായ പോരാട്ടവും ആരംഭിക്കാനാണ് ജോലി നഷ്ടപ്പെട്ടവരുടെ തീരുമാനം. ജനുവരിയില്‍ സുപ്രീംകോടതിയെ സമീപിക്കും.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്. 4000ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകും. ഇത്രയും പേര് ഇല്ലാതായതോടെയാണ് സര്‍വീസുകള്‍ മുടങ്ങിയത്. താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടുള്ള സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സമയം നീട്ടിവേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. രണ്ടുദിവസത്തിനകം പിഎസ്സി പട്ടികയില്‍ നിന്ന് കണ്ടക്ടര്‍മാരെ നിയമിക്കാനും കോടതി നിര്‍ദേശിച്ചു.
അതേസമയം, സര്‍വീസ് മുടങ്ങാതിരിക്കാന്‍ കെഎസ്ആര്‍ടിസി പ്രത്യേക നടപടികള്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി പ്രതിസന്ധി മറികടക്കുമെന്ന് എംഡി ടോമിന് തച്ചങ്കരി പറഞ്ഞു. സ്ഥിരം ജീവനക്കാരുടെ ജോലി സമയം വര്‍ധിപ്പിക്കാനാണ് തീരുമാനം. കൂടാതെ അധിക ജോലിക്ക് അധിക വേതനം നല്‍കും, അവധി വെട്ടിക്കുറയ്ക്കുകയും ചെയ്യും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications