കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുടങ്ങിയത് ആയിരത്തിലധികം സര്‍വീസുകള്‍; എംപാനല്‍ ജീവനക്കാര്‍ സമരത്തിന്, ലോങ് മാര്‍ച്ച്

Google Oneindia Malayalam News

Recommended Video

cmsvideo
മുടങ്ങിയത് ആയിരത്തിലധികം KSRTC സര്‍വീസുകള്‍ | Oneindia Malayalam

കൊച്ചി: എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതോടെ തിങ്കളാഴ്ച മുതല്‍ മുടങ്ങിയത് ആയിരത്തോളം കെഎസ്ആര്‍ടിസി സര്‍വീസുകള്‍. എറണാകുളം സോണില്‍ 413 സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരം സോണില്‍ 367 സര്‍വീസുകളും മുടങ്ങി. കോഴിക്കോട് സോണില്‍ 210 സര്‍വീസുകളാണ് റദ്ദാക്കിയത്.

K

പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുകയാണ്. സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താനാണ് അവരുടെ തീരുമാനം. കൂടാതെ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ചും സംഘടിപ്പിക്കും. ലോങ് മാര്‍ച്ചില്‍ ജോലി നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളും പങ്കെടുക്കും.

ആറ് ദിവസം നീളുന്നതാണ് ലോങ് മാര്‍ച്ച്. 20ന് ആലപ്പുഴയില്‍ നിന്ന് ആരംഭിക്കും. 25നാണ് തിരുവനന്തപുരത്ത് സമാപിക്കുക. പ്രത്യക്ഷ സമരവും നിയമപരമായ പോരാട്ടവും ആരംഭിക്കാനാണ് ജോലി നഷ്ടപ്പെട്ടവരുടെ തീരുമാനം. ജനുവരിയില്‍ സുപ്രീംകോടതിയെ സമീപിക്കും.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്. 4000ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകും. ഇത്രയും പേര്‍ ഇല്ലാതായതോടെയാണ് സര്‍വീസുകള്‍ മുടങ്ങിയത്. താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടുള്ള സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സമയം നീട്ടിവേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. രണ്ടുദിവസത്തിനകം പിഎസ്‌സി പട്ടികയില്‍ നിന്ന് കണ്ടക്ടര്‍മാരെ നിയമിക്കാനും കോടതി നിര്‍ദേശിച്ചു.

അതേസമയം, സര്‍വീസ് മുടങ്ങാതിരിക്കാന്‍ കെഎസ്ആര്‍ടിസി പ്രത്യേക നടപടികള്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി പ്രതിസന്ധി മറികടക്കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. സ്ഥിരം ജീവനക്കാരുടെ ജോലി സമയം വര്‍ധിപ്പിക്കാനാണ് തീരുമാനം. കൂടാതെ അധിക ജോലിക്ക് അധിക വേതനം നല്‍കും, അവധി വെട്ടിക്കുറയ്ക്കുകയും ചെയ്യും.

English summary
Dismissed ksrtc workers to be held Long March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X