സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപകർ പിരിച്ചുവിടൽ ഭീഷണിയിൽ
തിരുവനന്തപുരം;കാലടി സംസ്കൃത സർവ്വകലാശാലയിലെ ഗസ്റ്റ് അധ്യാപകർ പിരിച്ചുവിടൽ ഭീഷണിയിൽ. വർഷങ്ങളോളം ജോലി ചെയ്ത അധ്യാപകരേയാണ് പിരിച്ച് വിടാൻ ഒരുങ്ങുന്നതെന്നാണ് പരാതി. ഏപ്രിൽ 30 നാണ് ഇവരുടെ കരാർ അവസാനിക്കുന്നത്. പുതിയ ഗസ്റ്റ് അധ്യാപകരെ നിയമിക്കാനായി പുതുക്കിയ മാനദണ്ഡവും തയ്യാറാക്കിയിട്ടുണ്ട്. നാക് അക്രഡിറ്റേഷൻ സംഘത്തിന്റെ സന്ദർശനം ആസന്നമായിരിക്കേയാണ് ഇത്തരമൊരു നീക്കം.

2018 ലെ യുജിസി വ്യവസ്ഥകൾക്ക് വിധേയമായാണ് പുതിയ മാനദണ്ഡം തയ്യാറായിക്കിയിരുന്നതെന്നാണ് സർവ്വകലാശാല അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ ഇതിന് വിരുദ്ധമായ കാര്യങ്ങൾ പുതുക്കിയ നിർദ്ദേശത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗസ്റ്റ് അധ്യാപകർ ആരോപിക്കുന്നു. പ്രായപരിധിയാണ് ഇതിൽ പ്രധാനം. സ്ഥിരനിയമനത്തിന് നിശ്ചയിക്കുന്ന പ്രായപരിധി മാനദണ്ഡം ഗസ്റ്റ് അധ്യാപകരുടെ കാര്യത്തിലും നടപ്പാക്കുമ്പോൾ 40 കഴിഞ്ഞ പലരുടേയും ജോലി നഷ്ടമാകാൻ കാരണമാകും.ഗസ്റ്റ് അധ്യാപക നിയമനത്തിന് വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരെ കുറിച്ചുള്ള അഭിപ്രായങ്ങൾ തേടുന്നതാണ് മറ്റൊന്ന്. ഏതെങ്കിലുമൊരു വിദ്യാർത്ഥി അധ്യാപകർക്കെതിരെ രംഗത്തെത്തിയാൽ അത് നിയമനത്തെ ബാധിക്കും. ഈ നിർദ്ദേശം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം കൊവിഡിന്റെ ആദ്യഘട്ടത്തിൽ 250 ഓളം ഗസ്റ്റ് അധ്യാപകരെ പിരിച്ച് വിട്ടിരുന്നു. ജുലൈയിൽ ക്ലാസുകൾ ആരംഭിച്ചപ്പോൾ ഇതിൽ 90 ഓളം പേർക്ക് പിന്നിട് ജോലി ലഭിച്ചു. കോൺട്രാക്ടേഴ്സ് ടീച്ചേഴ്സ് യൂണിയന്റെ ഇടപെടലുകളെ തുടർന്ന് ജനവരിയോടെ ചിലർക്ക് കൂടി അവസരം ലഭിച്ചിരുന്നു.എങ്കിലും ജോലി ഭാരതത്തിന് ആനുപാതികമായ നിമമനം നടന്നിട്ടുണ്ടായിരുന്നില്ല.
നിലവിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ കൂട്ടത്തോടെ പിരിച്ച് വിടാൻ ഒരുങ്ങിയാൽ ഒരു വലിയ വിഭാഗം അധ്യാപകർ പ്രതിസന്ധിയിലാകും, പ്രത്യേകിച്ച് പുതിയ നിയമനങ്ങളും അഭിമുഖങ്ങളും നടക്കാത്ത സാഹചര്യത്തിൽ. പ്രതിസന്ധി നിറഞ്ഞ ഈ കൊവിഡ് കാലത്ത് സർവ്വകലാശാലയുടെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച അധ്യാപകരെ ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് കോൺട്രാക്ടേഴ്സ് ടീച്ചേഴ്സ് യൂണിയൻ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചാൻസിലർക്കും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും നിവേദനം നൽകിയിട്ടുണ്ട്.
പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications