കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്താക്കപ്പെട്ട ലോക്കല്‍ സെക്രട്ടറിക്കു നേരെ സി പി എം ആക്രമണം; സുധാകരന് പണി കിട്ടുമോ?

  • By Desk
Google Oneindia Malayalam News

അമ്പലപ്പുഴ: പാര്‍ട്ടി പുറത്താക്കിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ എം സാലിക്കു നേരെയുണ്ടായ സി പി എം ആക്രമണം അമ്പലപ്പുഴയില്‍ ജി സുധാകരന് തലവേദനയാകുന്നു.സുധാകരനുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സാലിയെ പാര്‍ട്ടി പുറത്താക്കിയത്. ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്താനെത്തിയ സാലിയെ പോലീസിന് മുന്നിലിട്ടായിരുന്നു മര്‍ദ്ദിച്ചത്.പോലീസ് തന്നെ ദൃക്‌സാക്ഷിയായതിനാല്‍ സി പി എമ്മിനും സുധാകരനും സംഭവത്തില്‍ നിന്ന് തലയൂരാന്‍ പറ്റാത്ത അവസ്ഥയാണ്.

സാലിയുടെ ഭാര്യയും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഉഷാ സാലിയെ സുധാകരന്‍ പൊതുവേദിയില്‍ പരസ്യമായി ആക്ഷേപിച്ചിരുന്നു. സാലിയും ഉഷയും ബി ജെ പിയുമായി ചേര്‍ന്ന് തനിക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു സുധാകരന്റെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ഉഷാ സാലി പാര്‍ട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സാലിയെ പുറത്താക്കിയത്.

kerala-assembly-elections-

പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് തന്നെ പുറത്താക്കിയതെന്ന് കാട്ടി സി പി എം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.ലോക്കല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പാര്‍ട്ടിക്കുവേണ്ടി താന്‍ ചെലവഴിച്ച അര ലക്ഷം രൂപ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. നടപടിയൊന്നുമുണ്ടാവാതിരുന്നതിനെ തുടര്‍ന്നാന്ന് സാലി പാര്‍ട്ടി ഓഫീസിന് മുന്നില്‍ സമരവുമായെത്തിയത്. അപ്പോഴാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ 10 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ സംഭവം തിരിഞ്ഞ് കൊത്തുമോയെന്നാന്ന് സി പി എം നേതൃത്വത്തിന്റെ ആശങ്ക.നേരത്തെ വി എസിനെ സുധാകരന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതില്‍ വി എസ് അനുകൂലികള്‍ ഇടഞ്ഞു നില്‍ക്കുമ്പോഴാണ് പുതിയ സംഭവം.

English summary
dismissed cpm local committee secretary om sali attacked incident in ambalappuzha,assuming it will became a 'headache' for g.sudhakaran?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X