ചത്ത കാളയെ റോഡരികില്‍ തള്ളി; പോലീസും നാട്ടുകാരും കുഴിച്ചുമൂടി
കാഞ്ഞങ്ങാട്: ചത്തകാളയെ റോഡരികില്‍ തള്ളി. ഇന്ന് പുലര്‍ച്ചെ ദേശീയപാതയില്‍ ചാലിങ്കാല്‍ കയറ്റത്തില്‍ റോഡരികിലാണ് കൂറ്റന്‍ കാളയുടെ ജഡം തള്ളിയത്. ജഡം അഴുകിയ നിലയിലാണ്. വാഹനത്തില്‍ കൊണ്ടുവന്ന് തള്ളിയതിന്റെ അടയാളമുണ്ട്.
വിവരമറിഞ്ഞെത്തിയ അമ്പലത്തറ പോലീസ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി വേലായുധന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മറവ് ചെയ്തു.

അതിനിടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ ഒരു കൂള്‍ ബാറില്‍ നിന്നും തള്ളിയതായി സംശയിക്കുന്ന മാലിന്യങ്ങളും ഇതേ സ്ഥലത്ത് നിന്നും കണ്ടെത്തി.












Click it and Unblock the Notifications