കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ മന്ത്രി കെസി ജോസഫിനും പിടി വീണു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം

2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കെസി ജോസഫ് നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് പരാതി

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെസി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരിക്കെ വരുമാനത്തില്‍ കവിഞ്ഞ് 18 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് ആരോപണം.

കെസിജോസഫ് വരുമാനത്തില്‍ കവിഞ്ഞു സ്വത്തു സമ്പാദിച്ചെന്നു കാണിച്ചു ഇരിട്ടി പെരിങ്കരി എകെ ഷാജിയാണു തലശേരി വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. കേസില്‍ നവംബര്‍ 29നു മുന്‍പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പി കേസ് അന്വേഷിക്കും.

kc-joseph

2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കെസി ജോസഫ് നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരനായ എകെ ഷാജിയുടെ ഹര്‍ജി. കെസിജോസഫ്, ഭാര്യ, മകന്‍ അശോക് ജോസഫ് എന്നിവര്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്നാണ് കേസ്. പരാതിയില്‍ കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

എന്നാല്‍ കെസിജോസഫ് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നായിരുന്നു ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷത്തെ വരുമാനത്തേക്കാള്‍ 36 ലക്ഷം രൂപ കുറവാണു കെസിജോസഫിന്റെ സമ്പാദ്യമെന്നായിരുന്നു കോഴിക്കോട് വിജിലന്‍സ് എസ്പി പി എ വല്‍സന്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

എന്നാല്‍ കോടതി ഈ റിപ്പോര്‍ട്ട് തള്ളി. കെസി ജോസഫിന്റെ കുടുംബാംഗങ്ങളുടെ സ്വത്തുവിവരം കൂടി ഉള്‍പ്പെടുത്തി വിശദമായ അന്വേഷണം നടത്തി നവംബര്‍ 29ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന് കോടതി ഉത്തരവിടുകയായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Disproportionate asset case probe ordered vigilance court against former minister KC Joseph.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X