കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോം ജോസഫിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും: സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേട്

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടിയുണ്ടായേക്കും. ടോം ജോസിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം. ടോം ജോസിനെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ടോം ജോസിനെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദും വ്യക്തമാക്കിയിരുന്നു. ടോം ജോസില്‍ നിന്നും വിജിലന്‍സ് വീണ്ടും മൊഴിയെടുക്കും.

tom-jose

നേരത്തെ അനധികൃത സ്വത്തുസമ്പാദന കേസില്‍ പ്രതിയായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സുരജിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. ടോം ജോസഫിനെതിരെ നടപടി വേണമെന്ന് വിജിലന്‍സ് ഡയറക്ടറാണ് ശുപാര്‍ശ നല്‍കിയത്.

അന്വേഷണം നടക്കുന്നതിനാല്‍ ടോം ജോസിനെ സര്‍വ്വീസില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും അല്ലെങ്കില്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നാണ് വിജിലന്‍സ് പറയുന്നത്. ആഭ്യന്തര സെക്രട്ടറി വഴി നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ നീക്കം.

ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അനുകൂലിച്ചാല്‍ ടോം ജോസിനെതിരെ നടപടിയുണ്ടായേക്കും. തിങ്കളാഴ്ച ടോം ജോസിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടോം ജോസിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ബാങ്ക് രേഖകള്‍ ലഭിച്ച ശേഷം ടോം ജോസിനെ ചോദ്യം ചെയ്യും. ഇതിന് ശേഷമായിരിക്കും നടപടി ആവശ്യപ്പെടുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Disproportionate asset case Govt may take action against Tom Jose.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X