കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുമാനത്തിന്റെ 65 ശതമാനം അനധികൃതം: ടോം ജോസ് ഐഎഎസിന്റെ ഫ്ലാറ്റുകളില്‍ റെയ്ഡ്...

മഹാരാഷ്ട്രയിലും കേരളത്തിലുമായി ടോം ജോസ് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡിന് പിന്നാലെ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിന്റെ ഫ്ലാറ്റുകളിലും വിജിലന്‍സ് റെയ്ഡ്. ടോം ജോസിന്റെ വരുമാനത്തിന്റെ 65 ശതമാനവും അനധികൃതമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

മഹാരാഷ്ട്രയിലും കേരളത്തിലുമായി ടോം ജോസ് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ടോം ജോസിന്റെ കൊച്ചിയിലെയും തിരുവന്തപുരത്തെയും ഫ്ലാറ്റുകളിലാണ് വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.

tom-jose

വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡഡ് നടക്കുന്നത്. ടോം ജോസിനെതിരെ വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്.

പഴുതടച്ചുള്ള അന്വേഷണമാണ് വിജിലന്‍സ് നടത്തുന്നതെന്നാണ് വിവരം. എന്നാല്‍ തനിക്കെതിരെ നടക്കുന്ന അന്വേഷണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ടോം ജോസ് പ്രതികരിച്ചത്.

തന്‍റെ സ്വത്ത് വിവരങ്ങള്‍ കൃത്യമായി സമര്‍പ്പിച്ചത്. ക്രിമന്‍ പശ്ചാത്തലമുള്ളവരാണ് തനിക്കെതിരെ കേസ് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥരെ വേട്ടയാടുന്നതിന്‍റെ ഭാഗമായാണ് തനിക്കെതിരെ നടക്കുന്ന അന്വേഷണമെന്നും ടോം ജോസ് ആരോപിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Disproportionate asset Vigilance files FIR against Tom Jose IAS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X