കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിളര്‍പ്പ് ഉറച്ചു: അടിച്ച് പിരിഞ്ഞ് ഐഎന്‍എല്‍ യോഗം, തെരുവില്‍ തല്ലി പ്രവര്‍ത്തകര്‍

Google Oneindia Malayalam News

കൊച്ചി: ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗത്തിനിടെ പ്രവര്‍ത്തകരുടെ തമ്മില്‍ തല്ല്. യോഗത്തിലുണ്ടായ വാക്ക് തര്‍ക്കം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് എപി അബ്ദുള്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിഭാഗങ്ങള്‍ തമ്മിലാണ് കൊച്ചിയില്‍ യോഗം ചേര്‍ന്ന ഹോട്ടലിന് മുന്നില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്.

നേതാക്കള്‍ എത്തിയ വാഹനങ്ങള്‍ക്ക് നേരേയും ആക്രമണം ഉണ്ടായി. ഇതിന് പിന്നാലെ യോഗം പിരിച്ച് വിട്ടതായി അറിയിച്ച് സംസ്ഥാന പ്രസിഡന്‍റ് എപി അബ്ദുള്‍ വഹാബ് രംഗത്ത് എത്തി.

പച്ചരി വിശപ്പ് മാറ്റും: ബല്‍റാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാല്‍ മാറില്ല ; തുറന്നടിച്ച് എ എ റഹീംപച്ചരി വിശപ്പ് മാറ്റും: ബല്‍റാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാല്‍ മാറില്ല ; തുറന്നടിച്ച് എ എ റഹീം

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

യോഗം

മന്ത്രി അഹമ്മദ് ദേവര്‍കോവിലും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അദ്ദേഹം അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും സംഘര്‍ഷവും. പൊലീസ് ഇടപെട്ട് സംഘര്‍ഷം വലിയ തോതിലേക്ക് പോകാതെ നിയന്ത്രിക്കുകയായിരുന്നു. ഇതിനിടെ അബ്ദുള്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി.

മന്ത്രിസ്ഥാനം

ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹോട്ടലിന് ഉള്ളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാറില്‍ മന്ത്രിസ്ഥാനം ലഭിച്ചത് മുതല്‍ ഐഎന്‍എല്ലില്‍ ചേരിപ്പോര് ശക്തമാണ്. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്‍റെ പേഴ്സണല്‍ സ്റ്റാഫ് നിയമനമായിരുന്നു പ്രധാന തര്‍ക്ക വിഷയം. പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന സൂചന ശക്തമാക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങള്‍.

ലോക്ക് ഡൗണ്‍

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ദിനം കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ചായിരുന്നു കൊച്ചിയില്‍ പാര്‍ട്ടിയുടെ നേതൃയോഗം ചേര്‍ന്നത്. നേതാക്കള്‍ക്ക് പുറമെ പാര്‍ട്ടി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗം നടത്താന്‍ അനുമതി നല്‍കിയ ഹോട്ടലിന് എതിരെ കോവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഹൈജാക്ക്

പാര്‍ട്ടിയില്‍ സംസ്ഥാന പ്രസിഡന്‍റ് എപി അബ്ദുള്‍ വഹാബിന്‍റേയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്‍റെയും നേതൃത്വത്തില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറെ ദിവസമായി പരസ്യപ്പോര് നടക്കുന്നുണ്ട്. സെക്രട്ടറി കാസിം ഇരിക്കൂരും, മന്ത്രി അഹമ്മദ് ദേവർകോവിലും ചേർന്ന് പാർട്ടി ഹൈജാക്ക് ചെയ്യുന്നുവെന്നാണ് പ്രസിഡന്‍റ് അബ്ദുൾ വഹാബിന്‍റെ ആക്ഷേപം.

ഓഡിയോ സന്ദേശം

കാസിം ഇരിക്കൂറിനെതിരായി അബ്ദുള്‍ വഹാബ് സംസാരിക്കുന്ന ഓഡിയോ സന്ദേശവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാര്‍ട്ടി സെക്രട്ടറിയേറ്റ് വിളിച്ച് ചേര്‍ക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് ചെവിക്കൊള്ളാതെ വന്നപ്പോള്‍ ഈ ആവശ്യം 17 നും 20നും രേഖാമൂലം തന്നെ അദ്ദേഹത്തിന് മുന്നില്‍ ഉന്നയിച്ചിരുന്നുവെന്നുമാണ് അബ്ദുള്‍ വഹാബ് പറഞ്ഞത്.

പാര്‍ട്ടി ഭരണഘടനാ പ്രകാരം

പാര്‍ട്ടി ഭരണഘടനാ പ്രകാരം അധ്യക്ഷന്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടാല്‍ സെക്രട്ടറി അതിന് ബാധ്യസ്ഥനാണ്. യോഗം വിളിക്കാന്‍ സെക്രട്ടറിക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ നേരിട്ടുതന്നെ അടിയന്തര സെക്രട്ടേറിയറ്റ് വിളിച്ചു കൂട്ടുമെന്നും വഹാബ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് യോഗം ചേരുകയുണ്ടായത്.

ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ - പ്രതികരിച്ച് നടി

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

English summary
Dispute between leaders against INL leadership meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X