കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് യുഡിഎഫിന് വോട്ട് മറിക്കാന്‍ ബിജെപിക്കുള്ളില്‍ ശ്രമം; പ്രതിഷേധവുമായി പാര്‍ട്ടി അണികള്‍

Google Oneindia Malayalam News

കൊല്ലം: ഇടത്-വലത് മുന്നണികള്‍ തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന കൊല്ലത്തെ മത്സരഫലം ഇത്തവണ പ്രവചാനാതീതമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള കൊല്ലം മണ്ഡലം തിരികെ പിടിക്കാന്‍ കെഎന്‍ ബാലഗോപാല്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്.

<strong> പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍; കോണ്‍ഗ്രസ് ദേശീയ നേതാക്കളും ഇന്ന് സംസ്ഥാനത്ത് എത്തും</strong> പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍; കോണ്‍ഗ്രസ് ദേശീയ നേതാക്കളും ഇന്ന് സംസ്ഥാനത്ത് എത്തും

മറുവശത്ത് ആര്‍എസ്പിയിലെ എന്‍കെ പ്രേമചന്ദ്രനിലൂടെ മണ്ഡലം നിലനിര്‍ത്താനാണ് യുഡിഎഫ് ശ്രമം. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിക്കാനുള്ള നീക്കം നടത്തുന്നുവെന്ന ആരോപണം ഇടതുമുന്നണി നേരത്തെ ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ ശരിവെക്കുന്ന റിപ്പോര്‍‍ട്ടുകളാണ് ഇപ്പോള്‍ കൊല്ലത്ത് നിന്ന് പുറത്തുവരുന്നത്.

കെ വി സാബു

കെ വി സാബു

ദേശീയ ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യ പ്രസിഡന്റ് കെ വി സാബുവാണ് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ തീരെ അപ്രസ്കതനായ വ്യക്തിയെ സ്ഥാനാര്‍‍ത്ഥിയാക്കിയത് യുഡിഎഫിന് വോട്ട് മറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്.

പരസ്യമായി രംഗത്ത്

പരസ്യമായി രംഗത്ത്

ഈ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് യുവമോര്‍ച്ച മുന്‍ സംസ്ഥന വൈസ്പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗമാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രവര്‍ത്തനം നടക്കുന്നില്ല

പ്രവര്‍ത്തനം നടക്കുന്നില്ല

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മുന്നണിക്ക് കൂടുതല്‍ വോട്ട് ലോക്സഭ തിരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും മണ്ഡലത്തില്‍ വേണ്ടത്ര പ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

മേക്ക് എ വിഷന്‍

മേക്ക് എ വിഷന്‍

നേതൃത്വത്തിന്‍റെ നീക്കങ്ങളില്‍ അതൃപ്തിയുള്ള യുവമോര്‍ച്ച മുന്‍ സംസ്ഥന വൈസ്പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ മേക്ക് എ വിഷന്‍ എന്ന സന്നദ്ധ സംഘടന രൂപീകിരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങളള്‍ ഏകോപിപ്പിക്കാന്‍ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സംഘടനയുടെ പേരില്‍ കമ്മറ്റികളുണ്ടാക്കാനാണ് തീരുമാനം.

പാര്‍ട്ടി വിടില്ല

പാര്‍ട്ടി വിടില്ല

ചില നേതാക്കളുടെ പ്രവര്‍‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെങ്കിലും തല്‍ക്കാലും പാര്‍ട്ടി വിടില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. പക്ഷെ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം വേണ്ടി വന്നാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 പ്രവര്‍ത്തനം ഊര്‍ജ്ജിതം

പ്രവര്‍ത്തനം ഊര്‍ജ്ജിതം

അതേസമയം അതൃപ്തിയുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ പരാതി ഉന്നയിക്കാമെന്നും പരസ്യപ്രസ്താവന സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് പറഞ്ഞു. മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014ല്‍

2014ല്‍

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്ത് ഭൂരിപക്ഷം നേടിയായിരുന്നു എംഎ ബേബിയെ എന്‍കെ പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒരു മണ്ഡലം പോലും നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നില്ല.

കെ എന്‍ ബാലഗോപാല്‍

കെ എന്‍ ബാലഗോപാല്‍

ചവറ ഒഴികെയുള്ള സ്ഥലങ്ങളില്‍ പതിനായിരകണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. കെ എന്‍ ബാലഗോപാല്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥിയിലൂടെ ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് ഇടത് മുന്നണി കണക്ക് കൂട്ടൂന്നത്.

വോട്ട് മറിക്കാന്‍

വോട്ട് മറിക്കാന്‍

ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്നതിനാല്‍ ഒരോ വോട്ടും നിര്‍ണ്ണായകമാണ്. ഇതിനിടയിലാണ് ബിജെപി യുഡിഎഫിന് വോട്ട് മറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും ശക്തമാവുന്നത്.

 വോട്ട് വിഹിതം

വോട്ട് വിഹിതം

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പി എം വേലായുധന് 58,671 വോട്ടുകളായിരുന്നു ലഭിച്ചത്. 2014നെ അപേക്ഷിച്ച് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും വോട്ട് വിഹിതം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

കൊല്ലം മണ്ഡലത്തില്‍

കൊല്ലം മണ്ഡലത്തില്‍

സി പി എം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിടുന്ന കൊല്ലം മണ്ഡലത്തില്‍ ഇത്തവണ സാബുവിനെ പോലെ ഒരു അപരിചിതനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ ബിജെപി-ആര്‍എസ്എസ് വോട്ടുകള്‍ പ്രേമചന്ദ്രന് ലഭിക്കുകയും ആ വോട്ടുകള്‍ നിര്‍ണായകമാകുകയും ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

English summary
dispute in kollam bjp as one group alleges illicit attempt for shifting vote by other group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X