കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയിൽ കൂട്ടത്തല്ല്! സംസ്ഥാന പ്രസിഡന്റിന് സസ്പെൻഷൻ...

ഫേസ്ബുക്കിലൂടെ സംഘടനയെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിയെ എംഎസ്എഫ് സസ്പെൻഡ് ചെയ്തത്.

Google Oneindia Malayalam News

കോഴിക്കോട്: എംഎസ്എഫിന്റെ വനിതാ വിഭാഗമായ 'ഹരിത'യിൽ നേതാക്കളുടെ തമ്മിലടി. വർഷങ്ങളായി നിലനിന്നിരുന്ന ചേരിപ്പോര് കഴിഞ്ഞദിവസം മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന പ്രസിഡന്റിനടക്കം സസ്പെൻഷൻ.

ഫേസ്ബുക്കിലൂടെ സംഘടനയെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിയെ എംഎസ്എഫ് സസ്പെൻഡ് ചെയ്തത്. ഇതിനുപുറമേ എംഎസ്എഫ് ഹരിത കൊല്ലം ജില്ലാ പ്രസിഡന്റ് സന മെഹ്റിനെയും, കൊല്ലം ജില്ലാ കമ്മിറ്റിയെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. മുസ്ലീം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിൽ പെൺകുട്ടികൾക്ക് കൂടുതൽ ഇടപെടൽ നടത്താനും അവസരം നൽകാനും വേണ്ടിയാണ് ഹരിത എന്ന പേരിൽ വനിതാ വിഭാഗം രൂപീകരിച്ചത്.

ചേരിപ്പോര്...

ചേരിപ്പോര്...

എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ വിഭാഗമാണ് ഹരിത എങ്കിലും സംഘടനയിലെ പ്രമുഖരും, ലീഗ് നേതാക്കളുമായിരുന്നു വനിതാ വിഭാഗത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത്. വനിതാ വിഭാഗം രൂപീകരിച്ചത് മുതൽ ഒരു പ്രത്യേക വിഭാഗത്തോട് ചായ്വുള്ളവർക്ക് മാത്രമേ ഹരിതയിലും സ്ഥാനങ്ങൾ ലഭിച്ചിരുന്നുള്ളു. എന്നാൽ അടുത്തിടെയായി ഹരിതയിലെ ചേരിപ്പോര് രൂക്ഷമാവുകയും തമ്മിലടി കൂടുതൽ ജില്ലാ നേതൃത്വങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതോടെ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.

ഫേസ്ബുക്കിൽ...

ഫേസ്ബുക്കിൽ...

നാളുകളായി നിലനിന്നിരുന്ന ചേരിപ്പോര് ഹരിത കൊല്ലം ജില്ലാ കമ്മിറ്റി രൂപീകരണത്തോടെയാണ് തമ്മിലടിയിൽ എത്തിയത്. ഹരിത സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് എംഎസ്എഫ് കൊല്ലം ജില്ലാ കമ്മിറ്റി ഹരിതയുടെ കൊല്ലം ജില്ലാ കമ്മിറ്റി രൂപീകരിച്ചതോടെ പ്രശ്നങ്ങൾ വഷളായി. നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് കൊല്ലം കമ്മിറ്റി രൂപീകരിച്ചതിനെതിരെ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നി ഫേസ്ബുക്കിലൂടെ പരസ്യമായി പ്രതികരിച്ചു. ഈ പ്രതികരണത്തിന്റെ പേരിലാണ് മുഫീദ തെസ്നിയെ സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.

 സസ്പെൻഷൻ...

സസ്പെൻഷൻ...

സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് കൊല്ലത്ത് ജില്ലാ കമ്മിറ്റി രൂപീകരിച്ച എംഎസ്എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് അംജദിനെയും പുതുതായി രൂപീകരിച്ച ഹരിത കൊല്ലം ജില്ലാ കമ്മിറ്റിയെയും സംഘടന സസ്പെൻഡ് ചെയ്തു. ഇതോടെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുകയാണെന്ന് കൊല്ലം ഹരിത പ്രസിഡന്റായ സന മെഹ്റിൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് സ്ഥാനം ലഭിക്കാനായി കോഴിക്കോട് സ്വദേശിനിയായ സന മെഹ്റിൻ കൊല്ലത്ത് വന്ന് പഠിക്കുകയാണെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം.

 തമ്മിലടി...

തമ്മിലടി...

അതേസമയം, ഹരിതയിലെ ചേരിപ്പോരിന് പിന്നിൽ എംഎസ്എഫ് നേതാക്കൾക്കും മുസ്ലീം ലീഗ് നേതാക്കൾക്കും ഒരുപോലെ പങ്കുണ്ടെന്നും ആരോപണമുണ്ട്. എംഎസ്എഫിലെ ചില നേതാക്കളുടെ നേതൃത്വത്തിൽ സംഘടനയ്ക്കുള്ളിൽ ചില ഗ്രൂപ്പുകൾ പിറവിയെടുത്തതും, ഈ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും രണ്ടുതട്ടിലായതും പ്രശ്നങ്ങൾക്ക് ആക്കംകൂട്ടി. അതിനിടെ, ഹരിതയിലെ തമ്മിലടി ഫേസ്ബുക്കിലും തുടരുകയാണ്. ഒട്ടേറെ എംഎസ്എഫ്, ലീഗ് പ്രവർത്തകരാണ് ഈ വിഷയം സംബന്ധിച്ച് ഫേസ്ബുക്കിൽ വാഗ്വാദത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസ് തട്ടിയെടുത്തു! യാത്രക്കാരുമായി അജ്ഞാത കേന്ദ്രത്തിലേക്ക്...ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസ് തട്ടിയെടുത്തു! യാത്രക്കാരുമായി അജ്ഞാത കേന്ദ്രത്തിലേക്ക്...

''എന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല, ജാതി, ജാതകം വിഷയമല്ല'' ഫേസ്ബുക്കിലൂടെ വരനെ തേടി മലയാളി പെൺകുട്ടി!''എന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല, ജാതി, ജാതകം വിഷയമല്ല'' ഫേസ്ബുക്കിലൂടെ വരനെ തേടി മലയാളി പെൺകുട്ടി!

English summary
dispute in msf haritha state committee; state president got suspension.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X