ആത്മീയാചാര്യന്റെ മൃതദേഹം ദഹിപ്പിക്കുന്നതില്‍ തര്‍ക്കം; അവസാനം ചെയ്തതെന്താണെന്നോ?
കോട്ടയം: മൃതദേഹം അടക്കം ചെയ്യുന്നതിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി. മുക്കട കിഴക്കേപുറത്ത് കുടിയില്‍ കരുണാനന്ദരാജ്(76)ന്റെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. പിന്നീട് റവന്യൂ ഉദ്യോഗസ്ഥരും ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കുകയും മൃതദേഹം വീട്ടിനുള്ളില്‍ അടക്കം ചെയ്യുകയുമായിരുന്നു.
ഇടക്കാലത്ത് ഗ്രാവിഡ വര്‍ഗ ഐക്യമുന്നണിയുമായി തെറ്റി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു കരുണാനന്ദരാജ്. നേതൃത്വത്തിനെതിരെ നാല് കേസുകളും ഇദ്ദേഹം കൊടുത്തിട്ടുണ്ട്. ചിലര്‍ ഇദ്ദേഹത്തെ ആത്മീയാചാര്യനായും കണക്കാക്കുന്നുണ്ട്.

ഔദ്യോഗിക നേതൃത്വവുമായി അകന്നു നിന്നിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യാനായി അനുയായികള്‍ എത്തിയപ്പോഴാണ് എതിര്‍പ്പുമായി ഔദ്യോഗിക വിഭാഗം രംഗത്തെത്തിയത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷാവസ്ഥയിലെത്തി. പിന്നീട് പോലീസ് ഇടപ്പെട്ട് ശാന്തരാക്കുകയായിരുന്നു.
ദ്രാവിഡവര്‍ഗ ഐക്യമുന്നണി സ്ഥാപകനേതാവായ പികെ സഭാരാജ് കരുണാനന്ദരാജിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നതായും, അതുകൊണ്ട് തന്നെ ആസ്ഥാനത്ത് അടക്കണമെന്നുമായിരുന്നു അനുയായികളുടെ നിലപാട്. എന്നാല്‍ പ്രസ്ഥാത്തില്‍ നിന്ന് അകന്ന് നില്ക്കുന്ന വ്യക്തിക്ക് പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്ന് ഔദ്യോഗിക വിഭാഗം പറയുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എഴ് മണിയോടെ കരുണാനന്ദരാജിന്റെ വീട്ടിലെ മുറിക്കുള്ളില്‍ മൃതദേഹം അടക്കുകയായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications