കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മീയാചാര്യന്റെ മൃതദേഹം ദഹിപ്പിക്കുന്നതില്‍ തര്‍ക്കം; അവസാനം ചെയ്തതെന്താണെന്നോ?

  • By അക്ഷയ്‌
Google Oneindia Malayalam News

കോട്ടയം: മൃതദേഹം അടക്കം ചെയ്യുന്നതിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി. മുക്കട കിഴക്കേപുറത്ത് കുടിയില്‍ കരുണാനന്ദരാജ്(76)ന്റെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. പിന്നീട് റവന്യൂ ഉദ്യോഗസ്ഥരും ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കുകയും മൃതദേഹം വീട്ടിനുള്ളില്‍ അടക്കം ചെയ്യുകയുമായിരുന്നു.

ഇടക്കാലത്ത് ഗ്രാവിഡ വര്‍ഗ ഐക്യമുന്നണിയുമായി തെറ്റി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു കരുണാനന്ദരാജ്. നേതൃത്വത്തിനെതിരെ നാല് കേസുകളും ഇദ്ദേഹം കൊടുത്തിട്ടുണ്ട്. ചിലര്‍ ഇദ്ദേഹത്തെ ആത്മീയാചാര്യനായും കണക്കാക്കുന്നുണ്ട്.

Dead Body

ഔദ്യോഗിക നേതൃത്വവുമായി അകന്നു നിന്നിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യാനായി അനുയായികള്‍ എത്തിയപ്പോഴാണ് എതിര്‍പ്പുമായി ഔദ്യോഗിക വിഭാഗം രംഗത്തെത്തിയത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷാവസ്ഥയിലെത്തി. പിന്നീട് പോലീസ് ഇടപ്പെട്ട് ശാന്തരാക്കുകയായിരുന്നു.

ദ്രാവിഡവര്‍ഗ ഐക്യമുന്നണി സ്ഥാപകനേതാവായ പികെ സഭാരാജ് കരുണാനന്ദരാജിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നതായും, അതുകൊണ്ട് തന്നെ ആസ്ഥാനത്ത് അടക്കണമെന്നുമായിരുന്നു അനുയായികളുടെ നിലപാട്. എന്നാല്‍ പ്രസ്ഥാത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്ന വ്യക്തിക്ക് പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്ന് ഔദ്യോഗിക വിഭാഗം പറയുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എഴ് മണിയോടെ കരുണാനന്ദരാജിന്റെ വീട്ടിലെ മുറിക്കുള്ളില്‍ മൃതദേഹം അടക്കുകയായിരുന്നു.

English summary
Dispute of cremation of the dead body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X