Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃതദേഹത്തിനരികെ ചായ വിതരണം; തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഗുരുതര വീഴ്ച്ച

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ കൊവിഡ് വാര്‍ഡില്‍ ഗുരുതര സുരക്ഷാ വീഴ്ച്ച. കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീകയുടെ മൃതദേഹത്തിനരികെ ചായവിതരണം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

നാല് മണിക്ക് മരിച്ചയാളുടെ മൃതദേഹം പത്ത് മണിവരെ തറയില്‍ കിടക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം. ആറ് മണിക്കൂറോളം മൃതദേഹം തറയില്‍ കിടക്കുകയായിരുന്നുവെന്നും ചികിത്സയിലുള്ള രോഗികള്‍ പറയുന്നു.

tvm

Recommended Video

cmsvideo
    ആദ്യ ഡോസ് എടുത്ത് 29-ാം ദിവസം രണ്ടാം ഡോസ് | Oneindia Malayalam

    ബാലരാമപുരം സ്വദേശിയായ 80 കാരിയുടെ മൃതദേഹത്തോടാണ് ആശുപത്രി ജീവനക്കാര്‍ അനാദരവ് കാട്ടിയിരിക്കുന്നത്. വാര്‍ഡില്‍ 60 ല്‍ കൂടുതല്‍ രോഗികളുണ്ട്. രോഗികള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം തറയില്‍ കിടക്കുന്നതും തൊട്ടടുത്ത് നിന്ന് ജീവനക്കാരി ചായ വിതരണം ചെയ്യുന്നതും വീഡിയോയില്‍ കാണാം. സംഭവം ഇതിനകം തന്നെ വലിയ വിവാദമായിരിക്കുകയാണ്.

    സംസ്ഥാനത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് തിരുവനന്തപുരം. തിങ്കളാഴ്ച്ച ഇവിടെ 182 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 125 ഉം സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് ബാധയായിരുന്നു. അതേസമയം ഓഗസ്റ്റ് 23 ന് 307 ഉം ഓഗസ്റ്റ് 22 ന് 464 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+