കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം, കോര്‍ കമ്മിറ്റി യോഗം ഉപേക്ഷിച്ചു, തമ്മിലടി കടുക്കുന്നു!!

Google Oneindia Malayalam News

തൃശൂര്‍: ബിജെപിയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ തര്‍ക്കം രൂക്ഷമാകുന്നു. നാളെ നടക്കാനിരുന്ന കോര്‍ കമ്മിറ്റി യോഗം ഉപേക്ഷിച്ചിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ വലിയ പടയൊരുക്കം നടക്കുന്നുണ്ട്. അത് ശക്തമായിരിക്കുകയാണ്. പാര്‍ട്ടിയില്‍ വലിയ തോതില്‍ വെട്ടിനിരത്തല്‍ നടത്തുന്നുണ്ടെന്ന് ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ പക്ഷം പറയുന്നു. ഇവരെ പേടിച്ചാണ് കോര്‍ കമ്മിറ്റി യോഗം റദ്ദാക്കിയതെന്നാണ് വിവരം.

ബിജെപിയിലെ കലഹം

ബിജെപിയിലെ കലഹം

സുരേന്ദ്രന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയാണെന്ന് ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ വിഭാഗം പറയുന്നു. കോര്‍ കമ്മിറ്റിയില്‍ തങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതിന് വേണ്ടിയാണ് യോഗം ഉപേക്ഷിച്ചതെന്നാണ് സുരേന്ദ്ര വിരുദ്ധ വിഭാഗം ഉന്നയിക്കുന്നത്. എന്നാല്‍ പ്രചാരണ തിരക്കിലായതാണ് യോഗം ഉപേക്ഷിക്കാന്‍ കാരണമെന്നാണ് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം.

സുരേന്ദ്രന്‍ കലിപ്പില്‍

സുരേന്ദ്രന്‍ കലിപ്പില്‍

ശോഭാ സുരേന്ദ്രന്‍ പ്രചാരണ രംഗത്തില്ലല്ലോ എന്ന ചോദ്യത്തിന് കലിപ്പിലുള്ള മറുപടിയാണ് സുരേന്ദ്രന്‍ നല്‍കിയത്. വേറെ ചോദ്യം ചോദിക്കാനും ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ ശോഭാ സുരേന്ദ്രന്റെ വക്കാലത്ത് എടുക്കേണ്ട കാര്യമില്ല. അവര്‍ക്ക് പറയാനുള്ളത് എന്നോട്ട് പറയും. ഇപ്പോള്‍ അവരുമായും പാര്‍ട്ടിയുമായും ബന്ധപ്പെടുത്തി നല്‍കുന്നത് വ്യാജ വാര്‍ത്തകളാണ്. അതേസമയം പ്രചാരണ രംഗത്ത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇല്ലല്ലോ. അക്കാര്യമാണ് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടതെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു.

കോര്‍ കമ്മിറ്റി വിളിച്ചത്

കോര്‍ കമ്മിറ്റി വിളിച്ചത്

നാളെ തൃശൂരിലായിരുന്നു കോര്‍ കമ്മിറ്റി യോഗം ചേരാനിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോര്‍ കമ്മിറ്റി ചേരുന്ന രീതി പാര്‍ട്ടിക്കില്ലെന്നതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പ്രശ്‌നപരിഹാരത്തിനാണ് കോര്‍ കമ്മിറ്റി യോഗം വിളിച്ചത്. എന്നാല്‍ ഇത് മന:പ്പൂര്‍വം ഒഴിവാക്കുകയായിരുന്നു സുരേന്ദ്രന്‍. 13 പേരുള്ള കോര്‍ കമ്മിറ്റിയില്‍ ഏഴ് പേരും ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ നിലപാടുകള്‍ അംഗീകരിക്കുന്നവരാണ്. കേരളത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ എതിര്‍ വിഭാഗം ഉയര്‍ത്താവുന്ന ചോദ്യങ്ങള്‍ മുന്നില്‍ കണ്ടാണ് യോഗം മാറ്റിവെച്ചിരിക്കുന്നത്.

എന്തുകൊണ്ട് ഒഴിവാക്കി

എന്തുകൊണ്ട് ഒഴിവാക്കി

കോര്‍ കമ്മിറ്റിയിലെ ഏക വനിതാ അംഗമാണ് ശോഭാ സുരേന്ദ്രന്‍. ഇവരെ ഒഴിവാക്കിയതിന്റെ കാരണം സിപി രാധാകൃഷ്ണന് മുന്നില്‍ അറിയിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഇതിന് മറുപടി നല്‍കാന്‍ സുരേന്ദ്രനോ വി മുരളീധരനോ സാധിക്കില്ലെന്നും സുരേന്ദ്രന്‍ വിരുദ്ധ പക്ഷം പറയുന്നു. അതുകൊണ്ട് നാണക്കേട് മറയ്ക്കാന്‍ യോഗം മാറ്റിവെക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കണമെന്ന് അമിത് ഷാ നേരത്തെ തന്നെ നേതാക്കളോട് നിര്‍ദേശിച്ചതാണ്. എന്നാല്‍ സുരേന്ദ്രന് അതിന് സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

വെട്ടിനിരത്തല്‍ പാടില്ല

വെട്ടിനിരത്തല്‍ പാടില്ല

പാര്‍ട്ടിയില്‍ വെട്ടിനിരത്തല്‍ പാടില്ലെന്ന നിസാരമായ ആവശ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയതാണ്. ഇത് മുരളീധര വിഭാഗം അംഗീകരിച്ചിട്ടില്ല. അതാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കേരളത്തിലെ ഗ്രൂപ്പ് വഴക്ക് കാരണം അമിത് ഷാ കേരളത്തിലെ പ്രചാരണം ഉദ്ഘാടനം ചെയ്യാന്‍ പോലും മടിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തില്‍ ഒട്ടും വിശ്വസിക്കുന്നില്ലെന്നാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന സൂചന. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു നേതൃമാറ്റവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കണക്കുകളില്‍ വിശ്വാസമില്ല

കണക്കുകളില്‍ വിശ്വാസമില്ല

ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 8000 സീറ്റില്‍ വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. ഇത് കേന്ദ്ര നേതൃത്വത്തെയും അറിയിച്ചു. 194 പഞ്ചായത്തുകളും 24 മുനിസിപ്പാലിറ്റികളും ഇതില്‍ വരും. ഇതിലൊന്നും വിശ്വസിക്കാനാവില്ലെന്ന് കേന്ദ്ര നേതൃത്വം നിലപാട് എടുത്തിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് വരെ നേടുമെന്നായിരുന്നു സംസ്ഥാന നേതൃത്വം അറിയിച്ചത്. അതേസമയം വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പറയുന്നുണ്ടെങ്കിലും യോഗം പോലും ചേരാനാവാത്ത അവസ്ഥയാണ് ബിജെപി നേരിടുന്നത്.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

English summary
dissent in bjp against surendra grows, cor committee meeting postponed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X