കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ തുടങ്ങാന്‍ ദൂരപരിധി മാനദണ്ഡങ്ങളില്‍ മാറ്റം; ഇനി 200 അല്ല... വെറും 50 മീറ്റര്‍!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം:ബാറുകള്‍ തുടങ്ങാനുള്ള ദൂരപരിധിയില്‍ മാറ്റം വരുന്നു. സ്കൂളുകള്‍ ആരാധനാലയങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ എന്നിവയ്ക്ക് അടുത്തായി ബാര്‍ സ്ഥാപിക്കുമ്പോള്‍ 200 മീറ്റര്‍ ദൂരം പാലിക്കണമെന്നാണ് നിലവിലെ ചട്ടം. കള്ളുഷാപ്പുകള്‍ക്ക് ഇത് 400 മീറ്ററാണ്. ഇതിലാണ് മാറ്റം വരാന്‍ പോകുന്നത്. 200 മീറ്റര്‍ എന്ന ദൂരപരിധി 50 മീറ്ററാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് സംബന്ധിച്ച് കരട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണനയിലാണെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2011 വരെ ഫോര്‍ സ്റ്റാര്‍ മുതല്‍ മുകളിലുള്ള ബാറുകള്‍ക്ക് 50 മീറ്റര്‍ അകലം പാലിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദൂര പരിധി കൂട്ടുകയായിരുന്നു. ഇതാണ് വീണ്ടും പഴയ ദൂരപരിധിയായ 50 മീറ്റര്‍ ആക്കാര്‍ പോകുന്നത്.

 Bar

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീംകോടതി വിധി വന്നശേഷം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 281 സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങളാണ്. 25 ബാറുകളും 285 ബീയര്‍ പാര്‍ലറുകളും 3520 കള്ളുഷാപ്പുകളും ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഡിഎഫിന്റെ കാലത്ത് 306 സര്‍ക്കാര്‍ സര്‍ക്കാര്‍ നിയന്ത്രിത മദ്യ വില്‍പ്പന കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. 29 ബാറുകളും 813 ബിയര്‍വൈന്‍ പാര്‍ലറുകളും 4730 കള്ളുഷാപ്പുകളും പ്രവര്‍ത്തിച്ചിരുന്നു.

English summary
Distance related rules to have get slight changes to open more bars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X