കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍വിതരണംചെയ്തു

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നത്.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സാമൂഹിക നീതിവകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ ടി.അമിത്മീണ നിര്‍വഹിച്ചു. ജില്ലാമെഡിക്കല്‍ ഓഫീസര്‍ കെ.സക്കീന അധ്യക്ഷത വഹിച്ചു. ജില്ലയിലെഏഴ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കാണ് തിരിച്ചറിയല്‍കാര്‍ഡുകള്‍ വിതരണംചെയ്തത്. ഈ കാര്‍ഡുകള്‍ സര്‍ക്കാര്‍ അംഗീകൃത ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

transgndrs

ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാസാമൂഹിക നീതി ഓഫീസര്‍ കണ്‍വീനറുമായിട്ടുള്ള ജില്ലാ ട്രാന്‍സ് ജെന്‍ഡര്‍ നീതി കമ്മിറ്റിയാണ് അപേക്ഷകള്‍ പരിശോധിച്ച് കാര്‍ഡ് നല്‍കുന്നത്. മലപ്പുറം എം.എസ്.പി എല്‍.പിസ്‌കൂളിലെ മന്ത്രിസഭാവാര്‍ഷികാഘോഷമേളയില്‍ നടന്ന ചടങ്ങില്‍ സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍, സുധീര്‍ അമ്പാടി (മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദം), ഡോ. മുഹമ്മദ് അക്ബര്‍ (മെഡിക്കല്‍ ഓഫീസര്‍, ഹോമിയോ), ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി റിയഇഷ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍ സംബന്ധിച്ചു.


എല്ലാവിഭാഗങ്ങള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടെങ്കിലും തങ്ങള്‍ക്ക് ഇത്തരം സംവിധാനമില്ലെന്നാരോപിച്ച് ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങള്‍ മന്ത്രിമാര്‍ക്ക് അടക്കം നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഇതിന്റെയും പ്രത്യേക സര്‍വെ റിപ്പോര്‍ട്ട് പ്രകാരവുമാണ് സാമൂഹിക നീതിവകുപ്പിന്റെ നേതൃത്വത്തില്‍ ഇക്കൂട്ടര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്.

English summary
distributed special identity cards for transgenders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X