കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ എല്‍പിജി സിലണ്ടറുകളുടെ വിതരണക്കൂലി കൂടും

  • By Desk
Google Oneindia Malayalam News

ചെറുതോണി: ജില്ലയിലെ പാചക വാതക ഏജന്‍സികളുടെ വിതരണക്കൂലി പുതുക്കി നിശ്ചയിക്കുവാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി ജി രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. പുതുക്കിയ നിരക്ക് ജില്ലാകലക്ടര്‍, ആര്‍ ടി ഒ എന്നിവരുമായി കൂടിയലോചിച്ചശേഷം അറിയിക്കുമെ്ന്ന അദ്ദേഹം വ്യക്തമാക്കി. പുതിയ നിരക്ക് നിശ്ചയിക്കുന്നിനു മുന്നോടിയായി മുന്‍കാലങ്ങളിലെ കൂലി വര്‍ദ്ധനയും മറ്റു ജില്ലകളിലെ നിരക്കുകളും പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു.

5 മുതല്‍ 12 വരെ കിലോമീറ്ററുകള്‍ക്ക് 50 രൂപയും 12 കിലോമീറ്ററിനു മുകളിലേക്ക് 70 രൂപയുമാക്കി വിതരണക്കൂലി ക്രമീകരിക്കണമെന്നും മറ്റു ജില്ലകളെ അപേക്ഷിച്ച് മലയോര ജില്ലയെന്ന പരിഗണന ഇടുക്കിക്ക് നല്‍കണമെന്നും ജില്ലാ എല്‍ പി ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. 1999 തിനു ശേഷം 2015 ലാണ് മുമ്പ് വിതരണക്കൂലി വര്‍ദ്ധിപ്പിച്ചത്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയുടെ ഭൂപ്രകൃതിക്കനുസരിച്ചുള്ള കൂലി ലഭിക്കുന്നില്ലെന്നാണ് ഏജന്‍സി ഭാരവാഹികളുടെ പരാതി. നിലവില്‍ 40 രൂപയാണ് ഒരു സിലണ്ടറിനു ലാഭം ലഭിക്കുന്നതെന്നും ജില്ലയില്‍ ആകെ 31 ഏജന്‍സികളാണുള്ളതെന്നും,കിലോമീറ്ററുകള്‍ കൂടുതല്‍ സഞ്ചരിക്കുന്ന സാഹചര്യങ്ങളില്‍ വലിയ പ്രതിസന്ധിയാണ് ഏജന്‍സികള്‍ നേരിടേണ്ട വരുന്നതെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.അതേസമയം ഗുണഭോക്തൃ സംഘടന ഭാരവാഹികള്‍ നിലവില്‍ ഏജന്‍സി പ്രതിനിധികള്‍ ആവശ്യപ്പെട്ട വില വര്‍ദ്ധന നടത്താന്‍ സാധിക്കില്ലെന്നും വാദിച്ചു.

lpg

ഇന്ധന വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിതരണക്കൂലി കൂട്ടുന്നതിനു തടസ്സമില്ലെന്നും അത് ചെറിയ രീതിയിലാകണമെന്നും ഗുണഭോക്തൃ സംഘടന പ്രതിനിധികള്‍ പറഞ്ഞു.നിലവിലെ ഇന്ധന വിലയ്ക്ക് ആനുപാതികമായി പുതിയ വിതരണ നിരക്ക് പുനര്‍ക്രമീകരിക്കുമെന്നും ഗുണഭോക്താക്കള്‍ക്കും ദോഷകരമല്ലാത്ത രീതിയില്‍ പുതിയ വിതരണക്കൂലി നിശ്ചയിക്കുമെന്നും എ.ഡി.എം യോഗത്തില്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പി എ കോയാന്‍, ഗുണഭോക്താക്കളുടെ സംഘടന പ്രതിനിധികള്‍, എല്‍ പി ജി ജില്ലാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Distribution fee increased for LPG cylinder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X