കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു; സംസ്ഥാനത്ത് എത്തിച്ചത് 4,33,500 ഡോസ് വാക്സിനുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകള്‍ വിമാനമാര്‍ഗമാണ് കൊച്ചി എയര്‍പോര്‍ട്ടിലും തിരുവനന്തപുരം എയര്‍പോര്‍ട്ടിലും എത്തിച്ചത്.

covid

കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകള്‍ എറണാകുളം റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിക്കുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.

റീജിയണല്‍ സംഭരണ കേന്ദ്രങ്ങളില്‍ വാക്സിന്‍ എത്തിയ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. റീജിയണല്‍ വാക്സിന്‍ സ്റ്റോറില്‍ സ്റ്റോറില്‍ നിന്നും അതത് ജില്ലാ വാക്സിന്‍ സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെ നിന്നാണ് ബന്ധപ്പെട്ട വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം വാക്സിന്‍ എത്തിക്കുന്നത്.

തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്സിനുകളാണ് ജില്ലകളില്‍ വിതരണം ചെയ്യുന്നത്.

സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതിര്‍ത്തിയിൽ ഇനി ശത്രുക്കളുടെ മുട്ടുവിറയ്ക്കും; വ്യോമസേനയ്ക്ക് കരുത്ത് പകരാൻ 83 തേജസ് യുദ്ധവിമാനങ്ങൾ കൂടിഅതിര്‍ത്തിയിൽ ഇനി ശത്രുക്കളുടെ മുട്ടുവിറയ്ക്കും; വ്യോമസേനയ്ക്ക് കരുത്ത് പകരാൻ 83 തേജസ് യുദ്ധവിമാനങ്ങൾ കൂടി

കർഷകരുടെ മരണം കേന്ദ്രസർക്കാരിനെ ലജ്ജിപ്പിച്ചില്ല. പക്ഷേ ട്രാക്ടർ റാലി നടത്തുന്നതിൽ മോദി സർക്കാർ ലജ്ജിക്കുന്നുകർഷകരുടെ മരണം കേന്ദ്രസർക്കാരിനെ ലജ്ജിപ്പിച്ചില്ല. പക്ഷേ ട്രാക്ടർ റാലി നടത്തുന്നതിൽ മോദി സർക്കാർ ലജ്ജിക്കുന്നു

കര്‍ണാടകയില്‍ വമ്പന്‍ മാറ്റങ്ങളുമായി യെഡിയൂരപ്പ; മന്ത്രിസഭ വികസനം പൂര്‍ത്തിയായി, ഏഴ് പുതിയ മന്ത്രിമാര്‍കര്‍ണാടകയില്‍ വമ്പന്‍ മാറ്റങ്ങളുമായി യെഡിയൂരപ്പ; മന്ത്രിസഭ വികസനം പൂര്‍ത്തിയായി, ഏഴ് പുതിയ മന്ത്രിമാര്‍

200 കോടിയുടെ തട്ടിപ്പ്; ഫ്രീഡം 251ന്റെ സ്ഥാപകന്‍ മോഹിത് ഗോയല്‍ നോയിഡയില്‍ അറസ്റ്റില്‍200 കോടിയുടെ തട്ടിപ്പ്; ഫ്രീഡം 251ന്റെ സ്ഥാപകന്‍ മോഹിത് ഗോയല്‍ നോയിഡയില്‍ അറസ്റ്റില്‍

English summary
Distribution of Covid vaccine has started in Kerala, 4,33,500 doses of vaccines were delivered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X