Get Updates
Get notified of breaking news, exclusive insights, and must-see stories!

കിറ്റ് ക്ഷാമം അല്ല, വാര്‍ത്താ ക്ഷാമം: ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം 33.7 ലക്ഷം പിന്നിട്ടു: മന്ത്രി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ ഭക്ഷ്യ കിറ്റ് വിതരണം അവതാളത്തിലായെന്ന് വാര്‍ത്തകളില്‍ പ്രതികരവുമായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. വാർത്താ ക്ഷാമം കോവിഡ് പടർന്ന് പിടിക്കുന്ന സമയ ത്തും ഉണ്ട് എന്നതിന്റെ ഉദാഹരണമാണ് ഇത്തരം വാര്‍ത്തകളെന്നാണ് അദ്ദേഹം പ്രതികരിക്കുന്നത്. ഏപ്രിൽ മാസത്തെ കിറ്റ് വിതരണം 3376777ആണ് . മാർച്ച് മാസത്തിലെ കിറ്റിന്റെ വിതരണവും ഇതിനൊപ്പം നടക്കുന്നുണ്ട്. അത് 80 ലക്ഷം കവിഞ്ഞെന്നും മന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. മന്ത്രിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വാർത്താ ക്ഷാമം കോവിഡ് പടർന്ന് പിടിക്കുന്ന സമയ ത്തും ഉണ്ട് എന്നതിന്റെ ഉദാഹരണം ആണീ വാർത്ത. കഴിഞ്ഞ ദിവസം ബഹു പ്രതിപക്ഷ നേതാവും ഒരു പ്രസ്താവന വിളമ്പി യിരുന്നു. അദ്ദേഹത്തിന്റെ കണക്ക് പ്രകാരം 26 ലക്ഷം കിറ്റുകൾ മാത്രമേ വിതരണം ചെയ്തുള്ളു എന്നായിരുന്നു റിപ്പോർട്ട് . ഇന്നത്തെ കണക്ക് ഈ കുറിപ്പെഴുതുമ്പോൾ ഏപ്രിൽ മാസത്തെ കിറ്റ് വിതരണം 3376777ആണ്.

pthilothama-

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

മാർച്ച് മാസത്തിലെ കിറ്റിന്റെ വിതരണവും ഇതിനൊപ്പം നടക്കുന്നുണ്ട് അത് 80 ലക്ഷം കവിഞ്ഞു. വാർത്ത കൊടുത്ത റേഷൻ കടയിൽ നോക്കിയാൽ കാണാം അദ്ദേഹത്തിന് നിന്ന് തിരിയാൻ പാടില്ലാത്ത വിധം റേഷൻ സാധനങ്ങൾ നിറഞ്ഞിരിക്കുന്നു എന്ന്പ്രതിദിനം ശരാശരി 4 ലക്ഷം കിറ്റുകൾ വീതം കടകളിൽ എത്തിക്കു ന്നുണ്ട്. ഇതുവരെ എല്ലാവർക്കും തൃപ്തിക രമായ വിധം കിറ്റ് വിതരണം നടത്തിയ സർക്കാർ ഇനിയും ആ ജോലി ചെയ്തിരിക്കും. കോവിഡ് കാലത്ത് ആളുകളെ തിരക്കു കൂട്ടാതെ സാവകാശം വാങ്ങുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുക എന്ന മാധ്യമ ധർമ്മം നിറവേറ്റിയാൽ നന്ന്

നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+